nctv news pudukkad

പൊലിമ പുതുക്കാട് പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലുള്ള 8 പഞ്ചായത്തുകളിലെ 40,000 വനിതകളെ ഉള്‍പ്പെടുത്തി ഏഴാംഘട്ട ഫലപച്ചക്കറി പൂ കൃഷിയുടെ വിത്തിറക്കല്‍ നടത്തി

NCTV NEWS- PUDUKAD NEWS

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ ടി.എസ് ബൈജു, ഇ.കെ അനൂപ്, കലാപ്രിയ സുരേഷ്, കെ. രാജേശ്വരി, സുന്ദരി മോഹന്‍ദാസ്, എന്‍. മനോജ്, ജില്ലാ പഞ്ചായത്തംഗം സരിത രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജലക്ഷ്മി റെനിഷ്, ഗ്രാമപഞ്ചായത്ത് അംഗം ട്രീസാ ബാബു, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സിന്ധു സുബ്രഹ്മണ്യന്‍, തലോര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ. ജി ഷൈജു, ദീപ്തി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാദര്‍ ജോഷി കണ്ണൂക്കാടന്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഡോക്ടര്‍ എസ്. സ്വപ്ന, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ കെ.എന്‍. ദീപ, നെന്മണിക്കര കൃഷി ഓഫീസര്‍ അശ്വതി ജി പ്രസാദ്, ഭൂഉടമയും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോക്ടര്‍ സി. വി അച്ചുതന്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. അജിത എന്നിവര്‍ പ്രസംഗിച്ചു. തരിശ് കിടന്ന ചക്കംകുളങ്ങര വാരിയം വക ഒന്നര ഏക്കര്‍ സ്ഥലത്താണ് ചെണ്ടുമല്ലി പൂ കൃഷിയും പയര്‍ ഉള്‍പ്പെടെയുള്ള പച്ചക്കറിയുമാണ് പദ്ധതിയുടെ ഭാഗമായി കൃഷി ചെയ്യുന്നത്.

Leave a Comment

Your email address will not be published. Required fields are marked *