nctv news pudukkad

ബൈക്ക് മോഷണക്കേസില്‍ പിടികിട്ടാപ്പുള്ളി പൂമ്പാറ്റ സന്തോഷ് അറസ്റ്റില്‍

NCTV NEWS- PUDUKAD NEWS

ചാലക്കുടി മേല്‍പാലത്തിനടിയില്‍ നിന്നും 2019 ല്‍ രണ്ട് തവണയായി ബൈക്ക് മോഷണം നടത്തി ഒളിവിലായിരുന്ന പൂമ്പാറ്റ സന്തോഷ് എന്നറിയപ്പെടുന്ന നടത്തറ അയ്യംകുന്ന് സ്വദേശി കദളിക്കാട്ടില്‍ വീട്ടില്‍ 32 വയസുള്ള സന്തോഷിനെയാണ് അറസ്റ്റു ചെയ്തത്. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പുത്തൂരിലെ ഒളി സങ്കേതത്തില്‍ നിന്നുമാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ക്കെതിരെ ചാലക്കുടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 2 പിടികിട്ടാപ്പുള്ളി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. സന്തോഷ് ചാലക്കുടി, പുതുക്കാട്,  തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ്, വടക്കാഞ്ചേരി പോലീസ് സ്‌റ്റേഷനുകളിലായി കവര്‍ച്ച, മോഷണം, നിരോധിത മയക്ക് മരുന്ന് ഉപയോഗം എന്നിങ്ങനെയുള്ള 8 ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. ചാലക്കുടി ഡിവൈഎസ്പി പി.സി. ബിജുകുമാറിന്റെ നേതൃത്വത്തില്‍ ഡാന്‍സാഫ് െ്രെകം സ്‌ക്വാഡ് അംഗങ്ങളായ  സതീശന്‍ മടപ്പാട്ടില്‍, പി.എം. മൂസ, വി.യു സില്‍ജോ, എ.യു. റെജി, എം.ജെ. ബിനു, ഷിജോ തോമസ്, സുര്‍ജിത് സാഗര്‍ എന്നിവര്‍  ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. 

Leave a Comment

Your email address will not be published. Required fields are marked *