കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് മുഖ്യാതിഥി ആയിരുന്നു. അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി, കൊടകര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍, കൊടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍, വികസന കാര്യ സ്ഥിര സമിതി അധ്യക്ഷന്‍ അല്‍ജോ പി. ആന്റണി, ക്ഷേമകാര്യ സ്ഥിര സമിതി അധ്യക്ഷന്‍ ടെസി ഫ്രാന്‍സിസ്, ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്ഥിര സമിതി അധ്യക്ഷന്‍ ഇ.കെ. സദാശിവന്‍, ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ് എന്നിവര്‍ പങ്കെടുത്തു. മികച്ച മത്സ്യകര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു. നയന പ്രസാദ്, ടി.എം. ജോസ്, ഹസ്സന്‍, വി.എ. സെബാസ്റ്റ്യന്‍ എന്നിവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. മത്സ്യ ദിനാചരണത്തിന്റെ പ്രാധാന്യവും രാജ്യത്തെ മത്സ്യോല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി കാര്‍പ്പ് മത്സ്യങ്ങളിലെ പ്രേരിത പ്രജനന പ്രക്രിയ വികസിപ്പിച്ചെടുത്ത ഡോ. ഹീരലാല്‍ ചൌധരി, പ്രൊഫസര്‍ കെ.എച്ച്. അലിക്കുഞ്ഞി എന്നിവരുടെ പ്രവര്‍ത്തനങ്ങളെയും ഗവേഷണങ്ങളെയും കുറിച്ച് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അബ്ദുള്‍ മജീദ് വിശദീകരിച്ചു.
ദേശീയ മത്സ്യ കര്‍ഷക ദിനത്തോടനുബന്ധിച്ച് കൊടകര ബ്ലോക്ക് പഞ്ചായത്തില്‍ മത്സ്യകര്‍ഷക സംഗമം സംഘടിപ്പിച്ചു
