പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷത വഹിച്ചു. പറപ്പൂക്കര ഗ്രാമ പഞ്ചായത്ത് കാര്‍ഷിക വികസന വിപണന കേന്ദ്രം, അഗ്രോസര്‍വീസ് സെന്റര്‍ ഇരിഞ്ഞാലക്കുട എന്നിവര്‍ ഞാറ്റുവേല ചന്തയില്‍ പങ്കാളികളായി. വികസന കാര്യ സ്ഥിര സമിതി അധ്യക്ഷന്‍ കെ.സി. പ്രദീപ്, ആരോഗ്യ കാര്യ സ്ഥിര സമിതി അധ്യക്ഷന്‍ എന്‍.എം. പുഷ്പാകരന്‍, ബ്ലോക്ക് അംഗം റീന ഫ്രാന്‍സിസ്, പഞ്ചായത്ത് അംഗം ഷീബ സുരേന്ദ്രന്‍, കൃഷി ഓഫീസര്‍ എം.ആര്‍. അനീറ്റ, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ബിജു എന്നിവര്‍ പ്രസംഗിച്ചു.
പറപ്പൂക്കര ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ ഞാറ്റുവേല ചന്തയും കര്‍ഷകസഭയും പറപ്പൂക്കര കൃഷി ഭവനില്‍ വച്ച് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു
