മുന്‍ കേരള സ്‌റ്റേറ്റ് ഫുട്‌ബോള്‍ കോച്ച് അശോക് മാധവന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഹയര്‍സെക്കന്‍ഡറി, എസ്എസ്എല്‍സി പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ഥികളെ ചടങ്ങില്‍ അനുമോദിച്ചു. മാനേജര്‍ ടി.എസ്. മുരളി അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വടംവലി പരിശീലകന്‍ ഡിസില്‍ ഡേവിസ് മുഖ്യാതിഥി ആയിരുന്നു. പഞ്ചായത്ത്് അംഗം കെ.വി. സുഭാഷ്, പ്രിന്‍സിപ്പാള്‍ ലേഖ എന്‍. മേനോന്‍, പ്രധാനാധ്യാപിക അഞ്ചു ജനകന്‍, മുന്‍ ഹെഡ്മിസ്ട്രസ് കെ.എസ്. ഉദയ, എ യു പി എസ് പ്രധാനാധ്യാപിക പി. സ്വപ്ന, പിടിഎ പ്രതിനിധികളായ സി.കെ. ബിനേഷ്, വി.കെ. റോയ്, പൂര്‍വവിദ്യാര്‍ഥി മിത്രാത്മജന്‍ ,സ്റ്റാഫ് സെക്രട്ടറി കെ.എസ്. സിമിത എന്നിവര്‍ പ്രസംഗിച്ചു.
പറപ്പൂക്കര പി വി എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിജയോത്സവം 2025 സംഘടിപ്പിച്ചു
