nctv news pudukkad

നന്തിക്കരയില്‍ പിക്കപ്പ് വാനിടിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു

nctv news - pudukad news

പുതുക്കാട് വടക്കെ തൊറവ് ചിരുക്കണ്ടത്ത് മോഹനന്റെ മകള്‍ 17 വയസുള്ള വൈഷ്ണവി ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഏഴരക്കായിരുന്നു അപകടം. ബസ് ഇറങ്ങി സഹപാഠിയോടൊപ്പം ട്യൂഷന്‍ സെന്ററിലേക്ക് പോകാന്‍ ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ കോട്ടയം ഭാഗത്തേക്ക് കള്ള് കൊണ്ടുപോയിരുന്ന പിക്കപ്പ് ഇടിക്കുകയായിരുന്നു. അപകടത്തില്‍ തെറിച്ചുവീണ വൈഷ്ണയെ നാട്ടുകാര്‍ ചേര്‍ന്ന് പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന കുട്ടി പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പിക്കപ്പ്‌ ്രൈഡവറെ പോലീസ് കസ്റ്റഡിയിലെടുത്തു. നന്തിക്കര ഗവ. സ്‌കൂളിലെ പ്ലസ്ടു കൊമേഴ്‌സ് വിഭാഗം വിദ്യാര്‍ത്ഥിനിയാണ്. രമയാണ് അമ്മ. സഹോദരന്‍ വൈശാഖ്



Leave a Comment

Your email address will not be published. Required fields are marked *