ഒരാഴ്ചയ്ക്കകം പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ പാലിയേക്കരയിലെ ടോള്‍ പിരിവ് നിര്‍ത്തലാക്കുമെന്ന് ഡിവിഷന്‍ ബെഞ്ച് മുന്നറിയിപ്പ് നല്‍കി. ടോള്‍ നല്‍കുന്ന യാത്രക്കാരുടെ സൗകര്യം പ്രധാനം. തടസ്സം കൂടാതെ പാത ഉപയോഗിക്കാന്‍ യാത്രക്കാര്‍ക്ക് കഴിയണം. റോഡ് ഗതാഗത യോഗ്യമല്ലെങ്കില്‍ ടോളില്‍ കാര്യമില്ല. ദേശീയപാത അതോറിറ്റിക്ക് ഗുരുതര അലംഭാവമെന്നും കോടതി വിമര്‍ശിച്ചു. ഒരാഴ്ചയ്ക്കകം പ്രശ്‌നം പരിഹരിക്കാമെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. അതിനകം പ്രശ്‌നം പരിഹരിക്കണമെന്നും, ടോള്‍ നിര്‍ത്തലാക്കാതിരിക്കാന്‍ കാരണം ഉണ്ടെങ്കില്‍ അറിയിക്കാനും കോടതി നിര്‍ദേശിച്ചു. വിഷയം അടുത്ത ബുധനാഴ്ച കോടതി വീണ്ടും പരിഗണിക്കും.
മണ്ണുത്തി ഇടപ്പള്ളി ദേശീയപാതയിലെ ദുരിത യാത്രയില്‍ കടുത്ത മുന്നറിയിപ്പുമായി ഹൈക്കോടതി
