nctv news pudukkad

കൊടകര ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ഞാറ്റുവേല ചന്ത പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ ഉദ്ഘാടനം നിര്‍വഹിച്ചു

NCTV NEWS-PUDUKAD NEWS

കൊടകര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജി. രജീഷ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കൃഷി ഓഫീസര്‍ ജെ. നയനതാര, ബ്ലോക്ക് അംഗം വി.കെ. മുകുന്ദന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ ജോയ് നെല്ലിശ്ശേരി, ദിവ്യ ഷാജു, ഫാര്‍മര്‍ സര്‍വീസ് സൊസൈറ്റി പ്രസിഡന്റ് കെ.സി. ജെയിംസ്, അംഗങ്ങളായ ടി.കെ.പത്മനാഭന്‍, എം. എം. ഗോപാലന്‍, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ എ.ആര്‍. രാജേശ്വരി, കൊടകര ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സുനില്‍  എന്നിവര്‍ പ്രസംഗിച്ചു. ജൂലൈ അഞ്ചു വരെയാണ് തിരുവാതിര ഞാറ്റുവേല. കൃഷിഭവന്‍ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും താഴെത്തട്ടില്‍ വരെ എത്തിക്കുകയും കര്‍ഷകര്‍ക്ക് വേണ്ട ഉല്‍പാദന ഉപാധികള്‍ ലഭ്യമാകുകയും ആണ് ഞാറ്റുവേല ചന്തയിലൂടെ ലക്ഷ്യം കാണുന്നത്. ചടങ്ങിനോട് അനുബന്ധിച്ചു ജെ. എല്‍. ജി. ഗ്രിപ്പുകള്‍ക്കു ഉള്ള പച്ചക്കറി തൈ വിതരണവും നടത്തി. പഞ്ചായത്തിന്റെയും കര്‍ഷകരുടെയും കര്‍ഷകസമിതികളുടെയും ഇക്കോ ഷോപ്പിന്റെയും സഹകരണത്തോടെയാണ് ചന്ത നടക്കുന്നത്. 

Leave a Comment

Your email address will not be published. Required fields are marked *