nctv news pudukkad

nctv news logo
nctv news logo

Local News

manakulangara school

കൊടകര മനക്കുളങ്ങര കൃഷ്ണവിലാസ് യുപി സ്‌കൂളില്‍  വാര്‍ഷികവും യാത്രയയപ്പുസമ്മേളനവും സംഘടിപ്പിച്ചു

സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ അധ്യക്ഷത വഹിച്ചു. കൊടകര സിഐ ജയേഷ് ബാലന്‍ സമ്മാനദാനം നടത്തി. പഞ്ചായത്ത് അംഗങ്ങളായ എം.എം. ഗോപാലന്‍, ടി.കെ. പത്മനാഭന്‍, പ്രധാന അധ്യാപിക പി.എസ്. സീമ, ബി. സദാനന്ദന്‍, ദിനേഷ് പരമേശ്വരന്‍, കെ. നാരായണന്‍കുട്ടി, എം.എം. ബൈജു, നെല്‍സന്‍ പോള്‍, ബിസ്മി പ്രദേഷ്, റോസിലി തോമസ്, കെ.വി. അജയകുമാര്‍, കെ. സനല്‍, വി.എസ്. ബിന്ദു,സ്വാതിക എന്നിവര്‍ പ്രസംഗിച്ചു.

അഴകം യുവജനസംഘം വായനശാലയുടെ നേതൃത്വത്തില്‍ കര്‍ഷക സംഗമം നടത്തി

 ലൈബ്രറി കൗണ്‍സില്‍ താലൂക്ക് പ്രസിഡന്റ് ഐ. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു. വായനശാലാ പ്രസിഡന്റ് കെ. ബാബുരാജ് അദ്ധ്യക്ഷതനായി. ചെമ്പൂക്കാവിലെ മൊബൈല്‍ സോയില്‍ ടെസ്റ്റിംഗ് ലാബിലെ കൃഷി ഓഫീസര്‍ പി.ജി. സുജിത് കര്‍ഷകര്‍ക്കുള്ള ക്ലാസ് നയിച്ചു. ചടങ്ങില്‍ മുതിര്‍ന്ന കര്‍ഷകരായ തൊമ്മാത്ത് അയ്യപ്പന്‍ നായരെയും തെങ്ങും തോട്ടത്തില്‍ ആനി ജോസിനേയും ആദരിച്ചു. വായനശാലാ സെക്രട്ടറി സി.എം. സുനില്‍കുമാര്‍, കമ്മറ്റിയംഗം വി. കുമാരി എന്നിവര്‍ പ്രസംഗിച്ചു.

kp nandipulam

ഓട്ടന്‍തുള്ളല്‍ കുറത്തിയാട്ടം കലാകാരന്‍ കെ.പി. നന്തിപുലം അന്തരിച്ചു

ഓട്ടന്‍ തുള്ളല്‍ കലാകാരന്‍ കരുമാലി വീട്ടില്‍ പദ്മനാഭന്‍ (71) അന്തരിച്ചു. കെ.പി നന്തിപുലമെന്ന പേരിലാണ് ഇദ്ദേഹം കലാലോകത്ത് അറിയപ്പെട്ടിരുന്നത്. ഗൗരിയാണ് ഭാര്യ.ഗിരീഷ്, കൃഷ്ണവേണി എന്നിവര്‍ മക്കളും റാണി, വൈശാഖ് എന്നിവര്‍ മരുമക്കളുമാണ്. സംസ്‌കാരം തിങ്കളാഴ്ച 4ന് വീട്ടുവളപ്പില്‍.

cpm janakeeya prathirodha jadha

കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ ജനവിരുദ്ധമെന്നാരോപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് തിങ്കളാഴ്ച പുതുക്കാട് നിയോജക മണ്ഡലതല സ്വീകരണം നല്‍കുമെന്ന് സംഘാടകര്‍ പുതുക്കാട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു

രാവിലെ 10ന് നന്തിക്കരയിലാണ് സ്വീകരണം ഒരുക്കുന്നത്. രാവിലെ 9 മണിക്ക് സ്വീകരണ കേന്ദ്രത്തില്‍ കലാസംഘത്തിന്റെ അവതരണം നടക്കും. ജാഥാ മാനേജര്‍ പി.കെ. ബിജു, സി.എസ്. സുജാത, എം. സ്വരാജ്, കെ.ടി. ജലീല്‍, ജെയ്ക് സി. തോമാസ് എന്നിവര്‍ സന്നിഹിതരായിരിക്കും. വാദ്യമേളങ്ങളുടേയും പരമ്പരാഗത കലാരൂപങ്ങളുടേയും അകമ്പടിയോടെയായിരിക്കും ജാഥയെ സ്വീകരിക്കുകയെന്ന് സംഘാടകര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ഭാരവാഹികളായ ടി.എ. രാമകൃഷ്ണന്‍, പി.കെ. ശിവരാമന്‍, ഇ.കെ. അനൂപ്, എന്‍.എന്‍. ദിവാകരന്‍ എന്നിവര്‍ പങ്കെടുത്തു

kallur vlp school annaual day

തൃക്കൂര്‍ പഞ്ചായത്തിലെ കല്ലൂര്‍ വെര്‍ണാകുലര്‍ എല്‍പി സ്‌കൂളിന്റെ  വാര്‍ഷികവും അദ്ധ്യാപകരക്ഷാകര്‍ത്തൃ ദിനവും യാത്രയയപ്പ് സമ്മേളനവും കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു

പഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ നമ്പാടന്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡപ്പ് കൊമേഡിയന്‍ സജീഷ് കുട്ടനെല്ലൂര്‍ മുഖ്യാതിഥിയായി. ചടങ്ങില്‍ ഹെഡ്മിസ്ട്രസ് പി. രാജികയ്ക്കുള്ള യാത്രയയപ്പും വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള പുരസ്‌കാര വിതരണം, ഒഎസ്എ അംഗങ്ങള്‍ക്കുള്ള ആദരവും സ്‌കോളര്‍ഷിപ്പ് വിതരണം എന്നിവ നടത്തി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എം.വി. സുനില്‍കുമാര്‍, ബ്ലോക്ക പഞ്ചായത്ത്ംഗം പോള്‍സണ്‍ തെക്കുംപീടിക, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജിഷ ഡേവീസ്, പഞ്ചായത്തംഗം അനു പനംങ്കൂടന്‍, പിടിഎ പ്രസിഡന്റ് പ്രിബനന്‍ ചുണ്ടേലപറമ്പില്‍, ഒഎസ്എ പ്രസിഡന്റ് രാഘവന്‍ …

തൃക്കൂര്‍ പഞ്ചായത്തിലെ കല്ലൂര്‍ വെര്‍ണാകുലര്‍ എല്‍പി സ്‌കൂളിന്റെ  വാര്‍ഷികവും അദ്ധ്യാപകരക്ഷാകര്‍ത്തൃ ദിനവും യാത്രയയപ്പ് സമ്മേളനവും കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു Read More »

chocherikunnu temple kavadi

പുത്തൂര്‍ ചോച്ചരിക്കുന്ന് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവും പൂയ്യമഹോത്സവവും ആഘോഷിച്ചു

വിവിധ ദേശക്കാരുടെ പീലിക്കാടികളും വര്‍ണ്ണക്കാവടികളും കാവടിയുത്സവത്തില്‍ നിറഞ്ഞാടി. മേളവും പൂയ്യമഹോത്സവത്തിന് കൊഴുപ്പേകി. വര്‍ണ്ണപൊലിമയാര്‍ന്ന ചടങ്ങുകളില്‍ പങ്കാളികളാവാന്‍ ജനം ഒഴുകിയെത്തി. രാവിലെ ഗണപതിഹോമം, മുള പൂജ, കലാശാഭിഷേകം തുടങ്ങീ ക്ഷേത്രചാര ചടങ്ങുകളും നടത്തി. വൈകീട്ട് എഴുന്നള്ളിപ്പും ദീപാരാധനയ്ക്ക് ശേഷം ഘോഷയാത്രകളും നടത്തി. പ്രസാദ ഊട്ടും ഒരുക്കിയിരുന്നു. ക്ഷേത്രം തന്ത്രി വിജയന്‍ കാരുമാത്ര, മേല്‍ശാന്തി എം.ആര്‍. സഹദേവന്‍, അടിവാരം ഗണപതി കോവില്‍ മേല്‍ശാന്തി അശ്വന്‍ എം. നമ്പൂതിരി എന്നിവര്‍ ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു. ക്ഷേത്രഭരണസമിതി പ്രസിഡന്റ് രാജന്‍ മുളങ്ങാട്ടുകര, വൈസ് …

പുത്തൂര്‍ ചോച്ചരിക്കുന്ന് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവും പൂയ്യമഹോത്സവവും ആഘോഷിച്ചു Read More »

water scarcity

മറ്റത്തൂര്‍ പഞ്ചായത്തിലെ പത്തുകുളങ്ങര, പെരുമ്പിള്ളിച്ചിറ എന്നിവിടങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നതായി പരാതി

മറ്റത്തൂര്‍ പഞ്ചായത്തിലെ പത്തുകുളങ്ങര, പെരുമ്പിള്ളിച്ചിറ, പുത്തനോളി എന്നിവിടങ്ങളിലാണ് കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുന്നത്. കഴിഞ്ഞ രണ്ടര മാസത്തോളമായി ഇഞ്ചക്കുണ്ടിലെ പ്രധാന വാട്ടര്‍ ടാങ്ക് തകരാര്‍ പരിഹരിക്കുന്നതിന്റെ പേരില്‍ ജലവിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. ഉയര്‍ന്ന പ്രദേശങ്ങളിലാണ് ഒട്ടും വെള്ളമെത്താത്ത അവസ്ഥയുള്ളത്. സമീപത്തെ കിണറുകള്‍ വറ്റിവരണ്ടതും മൂലം വേനല്‍ ശക്തിപ്പെടും മുമ്പേ കുടിവെള്ളം പണം കൊടുത്തു വാങ്ങേണ്ട അവസ്ഥയിലാണ് ഇവിടെയുള്ളവര്‍. കുടിവെള്ളം വിതരണം ചെയ്യുമ്പോള്‍ ആദ്യം ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് വെള്ളമെത്തിക്കഴിഞ്ഞതിനു ശേഷം താഴ്ന്ന സ്ഥലങ്ങളിലേക്ക് വെള്ളം തുറന്നു വിടുന്ന രീതിയില്‍ വാല്‍വ് സമ്പ്രദായം നടപ്പില്‍ …

മറ്റത്തൂര്‍ പഞ്ചായത്തിലെ പത്തുകുളങ്ങര, പെരുമ്പിള്ളിച്ചിറ എന്നിവിടങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നതായി പരാതി Read More »

elephant palapilly

പാലപ്പിള്ളി കുണ്ടായി ചക്കിപ്പറമ്പ് പ്രദേശത്ത് ഒറ്റയാന്‍ ഇറങ്ങി ഭീതിപരത്തി

ദിവസങ്ങളായി മേഖലയില്‍ തമ്പടിച്ചിരിക്കുന്ന കാട്ടാനക്കൂട്ടത്തിലെ അക്രമകാരിയായ കൊമ്പനാണ് റബ്ബര്‍ തോട്ടത്തില്‍ മദിച്ചുനടക്കുന്നത്. തോട്ടങ്ങളില്‍ ടാപ്പിങ്ങിനിറങ്ങിയ തൊഴിലാളികള്‍ ആനയെ കണ്ട് ഓടിരക്ഷപ്പെട്ടു. കുണ്ടായി റോഡില്‍ നിലയുറപ്പിച്ച ആന ഏറെ നേരം ഗതാഗതം തടസപ്പെടുത്തി. പിന്നീട് ആന തോട്ടത്തിലേക്ക് മാറിയ ശേഷമാണ് വാഹനങ്ങള്‍ക്ക് പോകാന്‍ സാധിച്ചത്. പ്രദേശത്തുള്ള ആദിവാസി കോളനിയിലേക്കും തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന പാഡികളിലേക്കും ആന എത്തുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.

കുട്ടനെല്ലൂരിലെ ജീപ്പ് കാര്‍ ഷോറൂമില്‍ തീ പിടുത്തം

കുട്ടനെല്ലൂരിലെ ജീപ്പ് കാര്‍ ഷോറൂമില്‍ തീ പിടുത്തം. അഗ്‌നിരക്ഷാ സേന തീ അണയ്ക്കാന്‍ ശ്രമം നടത്തുന്നു. നിരവധി കാറുകള്‍ക്ക് തീ പിടിച്ചു. 6 യൂണിറ്റ് അഗ്‌നി രക്ഷാ സേന സ്ഥലത്ത് എത്തി.

തൃക്കൂര്‍ രംഗയ്യ റോഡില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം

തൃക്കൂര്‍ രംഗയ്യ റോഡില്‍ എസ് സി കോളനിയയ്ക്ക് സമീപം മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. ടവര്‍ നിര്‍മ്മാണത്തിനുള്ള സാമഗ്രികളുമായി എത്തിയ ലോറി നാട്ടുകാര്‍ തടഞ്ഞു.

parppukara school

പറപ്പൂക്കര പിവിഎച്ച്എസ് സ്‌കൂളില്‍ അനന്യസമേതം ജെന്‍ഡര്‍ ശില്‍പശാല സംഘടിപ്പിച്ചു

 പഞ്ചായത്തംഗം കെ.വി. സുഭാഷ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് വി.കെ. സുമേഷ്, വൈസ് പ്രസിഡന്റ് സി.കെ. ബിനേഷ്, സീനിയര്‍ അസിസ്റ്റന്റ് കെ.എ. അജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. നാടക പ്രവര്‍ത്തകനും കവിയുമായ ആദിത്യന്‍ കാതിക്കോട് ശില്‍പശാല നയിച്ചു. എംജി യൂണിവേഴ്‌സിറ്റി പിഎച്ച്ഡി വിദ്യാര്‍ത്ഥിയായ അനഘ് ജെന്‍ഡര്‍ എന്ന വിഷയത്തില്‍ ക്ലാസെടുത്തു. സമാപന സമ്മേളനം ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ലേഖ എന്‍. മേനോന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് സമ്മാനദാനവും നാടകാവതരണവും നടത്തി.

chembuchira

ചെമ്പുച്ചിറ മഹാദേവ ക്ഷേത്രത്തില്‍ നടന്ന പൂരം കാവടി മഹോത്സവം അവിസ്മരണീയമായി

പീലിക്കാവടികളും പൂക്കാവടികളും  തലയെടുപ്പുള്ള ഗജവീരന്മാരും വാദ്യമേളങ്ങളും ഒത്തുചേര്‍ന്നൊരുക്കിയ   വര്‍ണോല്‍സവത്തില്‍ പങ്കാളികളാകാന്‍ ആയിരങ്ങളാണ് ബുധനാഴ്ച   ചെമ്പുച്ചിറയിലെത്തിയത്. പുലര്‍ച്ചെ മഹാഗണപതി ഹോമത്തോടെ ചടങ്ങുകള്‍ക്ക് തുടക്കമായി. രാവിലെ പൂരം എഴുന്നള്ളിപ്പും തുടര്‍ന്ന് കാവടിയാട്ടവും ഉണ്ടായി. പത്തുസെറ്റ് കാവടികള്‍ ഒന്നിച്ചുചേര്‍ന്ന് നടത്തിയ കൂടിയാട്ടം  കാണാന്‍ കത്തുന്ന വേനല്‍ചൂടിനെ അവഗണിച്ചും നൂറുകണക്കിനാളുകള്‍ എത്തി. ഉച്ചകഴിഞ്ഞ് നടന്ന കാഴ്ച ശീവേലിയില്‍ 18 ആനകള്‍ അണിനിരന്നു. കാഴ്ച ശീവേലിയുടെ ഭാഗമായി ഒന്നര മണിക്കൂറോളം നീണ്ട കുടമാറ്റവും ഉണ്ടായി. പൂരത്തിലെ പ്രധാന പങ്കാളികളായ ചെമ്പുച്ചിറ, നൂലുവള്ളി …

ചെമ്പുച്ചിറ മഹാദേവ ക്ഷേത്രത്തില്‍ നടന്ന പൂരം കാവടി മഹോത്സവം അവിസ്മരണീയമായി Read More »

uppuzhi hospital

വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട മുപ്ലിയം ഉപ്പുഴി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യം ശക്തമാകുന്നു

അസുഖം മാറാന്‍ വേണ്ടിയാണ് സാധാരണ രോഗികള്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്താറുള്ളതെങ്കില്‍ മുപ്ലിയം ഉപ്പുഴി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ വന്നാല്‍ രോഗമില്ലാത്തവര്‍ പോലും രോഗികളായി തിരിച്ചു പോകുന്ന അവസ്ഥയാണ്.ഏറ്റവും വൃത്തിയായി സൂക്ഷിക്കേണ്ട പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ഉള്‍ഭാഗം പൊടിപിടിച്ച കിടക്കുകയാണെന്ന് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയ മുപ്ലിയം സ്വദേശി കെ.ജി. രവീന്ദ്രനാഥ് പറഞ്ഞു.  അണുനാശിനി ഉപയോഗിച്ച് നിലം തുടയ്ക്കാത്തതിനാല്‍ അഴുക്ക് കട്ടപിടിച്ചു കിടക്കുന്നുവെന്നും രോഗികള്‍ക്ക് ഒപി ടിക്കറ്റ് കൊടുക്കുന്ന സ്ഥലവും രോഗികള്‍ ഇരിക്കുന്ന ഇടവും പൊടിയും മാറാലയും …

വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട മുപ്ലിയം ഉപ്പുഴി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യം ശക്തമാകുന്നു Read More »

gas

രാജ്യത്ത് പാചക വാതക വില വര്‍ധിപ്പിച്ചു

ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂട്ടി. പുതിയ വില 1,110 രൂപയിലേക്കെത്തി. വാണിജ്യ സിലിണ്ടറിന് 351 രൂപയുടെ വര്‍ധനവാണുണ്ടായത്. വാണിജ്യ സിലിണ്ടറിന് നിലവിലെ വില 1,773 രൂപയില്‍ നിന്ന് 2,124 രൂപയായി.

karayampadam

വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ പള്ളിക്കുന്ന് കരയാംപാടത്ത് കൊയ്ത്ത് കഴിഞ്ഞ അഞ്ചേക്കര്‍ പാടം പൂര്‍ണമായും തീകത്തി നശിച്ചു.

വില്‍പനയ്ക്കായി പാടത്ത് സൂക്ഷിച്ചിരുന്ന വൈക്കോലും കത്തി നശിച്ചിട്ടുണ്ട്. കരയാംപാടം പാടശേഖര സമിതിയുടെ നേതൃത്വത്തിലുള്ളതാണ് പാടം. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പാടത്തോട് ചേര്‍ന്നുള്ള പറമ്പില്‍ നിന്ന തെങ്ങുകളിലും വാഴകളും തീ ആളിപടര്‍ന്ന നിലയിലാണ്. ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി കര്‍ഷകര്‍ പറഞ്ഞു. മഴക്കെടുതിയും കൃഷിയെ ബാധിക്കുന്ന വിവിധ രോഗങ്ങളും മൂലം സാമ്പത്തികമായി ഏറെ ബുദ്ധിമുട്ട് അനുഭവിക്കുമ്പോഴാണ് വീണ്ടും സാമ്പത്തികനഷ്ടം വരുത്തി വൈക്കോലും നഷ്ടമായത്. ഇതിന് തക്കതായ പരിഹാരം കാണണമെന്ന് പാടശേഖര സമിതി ഭാരവാഹികളായ ഡേവീസ് തുലാപറമ്പില്‍, ഷൈജന്‍ …

വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ പള്ളിക്കുന്ന് കരയാംപാടത്ത് കൊയ്ത്ത് കഴിഞ്ഞ അഞ്ചേക്കര്‍ പാടം പൂര്‍ണമായും തീകത്തി നശിച്ചു. Read More »

olarikkara kalidasan

കൊമ്പന്‍ ഒളരിക്കര കാളിദാസന്‍ ചരിഞ്ഞു

37 വയസ്സുള്ള കാളിദാസന്‍ കടവല്ലൂരിലെ കെട്ടുതറിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. തിങ്കഴാഴ്ച അര്‍ധരാത്രിയിലാണ് ചരിഞ്ഞത്. രണ്ടുദിവസമായി കാളിദാസന്‍ തീറ്റയെടുത്തിരുന്നില്ല. നീരിലായിരുന്ന ആനയെ കഴിഞ്ഞദിവസമാണ് അഴിച്ചത്.

charity for mother

കഴിഞ്ഞ ആഴ്ച മരണമടഞ്ഞ നന്തിക്കര കോപ്പക്കാട്ടില്‍ വേലായുധന്‍ നായരുടെ ഭാര്യ സൗദാമിനിയമ്മയുടെ ഓര്‍മക്കായി കുടുംബാംഗങ്ങള്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം വിതരണം ചെയ്തു

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ സൗദാമിനിയമ്മയുടെ മകന്‍ ശിവകുമാറില്‍ നിന്നും ധനസഹായം ഏറ്റുവാങ്ങി. മരണാനന്തര അടിയന്തിരസദ്യ ഉള്‍പ്പെടെയുള്ള ചെലവുകള്‍ ഒഴിവാക്കിയാണ് കുടുംബം പാവപ്പെട്ടവര്‍ക്ക് ഒരു കൈതാങ്ങായത്. പാലിയേറ്റിവ് പ്രവര്‍ത്തനങ്ങള്‍ക്കും ഉപകരണങ്ങളും വിതരണം ചെയ്തു. പുതുക്കാട് സുസ്ഥിര പാലിയേറ്റിവ്, രാപ്പാള്‍ പാലിയേറ്റിവ്, പന്തല്ലൂര്‍ ഹെല്‍ത്ത് സെന്റര്‍ എന്നിവക്കാണ് സഹായം കൈമാറിയത്. സൗദാമിനിയുടെ മകന്‍ ശിവകുമാറിന്റെ വസതിയില്‍ വെച്ചുനടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ്, ബ്ലോക്ക് പഞ്ചായത്തംഗം കാര്‍ത്തിക ജയന്‍, പഞ്ചായത്തംഗങ്ങളായ കെ.സി. പ്രദീപ്, രാധ വിശ്വംഭരന്‍, പി. തങ്കം. …

കഴിഞ്ഞ ആഴ്ച മരണമടഞ്ഞ നന്തിക്കര കോപ്പക്കാട്ടില്‍ വേലായുധന്‍ നായരുടെ ഭാര്യ സൗദാമിനിയമ്മയുടെ ഓര്‍മക്കായി കുടുംബാംഗങ്ങള്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം വിതരണം ചെയ്തു Read More »

nandipulam school

ജില്ലാ പഞ്ചായത്തിന്റെ സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ‘സമേതം- അമ്മ വായന’ യുടെ വരന്തരപ്പിള്ളി പഞ്ചായത്ത് തല പരിപാടി നന്ദിപുലം ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ സംഘടിപ്പിച്ചു

പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ റോസിലി തോമസ് അധ്യക്ഷയായിരുന്നു. പഞ്ചായത്തംഗം വിജിത, പ്രധാനാധ്യാപിക വി.എ. ശ്രീജയ, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം പി. തങ്കം, മഞ്ജുള, ഇ.പി. സത്യന്‍, പി.പി. ആന്റു, ഷിജി ഷാജി, കെ.വി. മനോജ്, എം.കെ. ഡെയ്‌നി എന്നിവര്‍ പ്രസംഗിച്ചു. ഗുണഭോക്താക്കളായ അമ്മമാര്‍ക്ക് 10 വീതം ഗ്രോ ബാഗും വളവും പച്ചക്കറി കൃഷിക്ക് ആവശ്യമായ നടീല്‍ വസ്തുക്കളുടെ വിതരണ ഉദ്ഘാടനവും പ്രസിഡന്റ് നിര്‍വഹിച്ചു. തുടര്‍ന്ന് 20 …

ജില്ലാ പഞ്ചായത്തിന്റെ സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ‘സമേതം- അമ്മ വായന’ യുടെ വരന്തരപ്പിള്ളി പഞ്ചായത്ത് തല പരിപാടി നന്ദിപുലം ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ സംഘടിപ്പിച്ചു Read More »

pension

പെന്‍ഷന്‍ ഗുണഭോക്താക്കളുടെ ശ്രദ്ധയ്ക്ക്

പറപ്പൂക്കര പഞ്ചായത്തിലെ 2019 ഡിസംബര്‍ 31 വരെയുള്ള സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ ഫെബ്രുവരി 28നകം വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

nandhikara school

നന്തിക്കര ജിവിഎച്ച്എസ് സ്‌കൂളില്‍ സ്റ്റാര്‍സ് പ്രീപ്രൈമറി പദ്ധതി അനുസരിച്ച് ഗുണമേന്മയുള്ളതും ശാസ്ത്രീയവുമായ വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിനായി പ്രീ പ്രൈമറി വിദ്യാര്‍ഥികള്‍ക്ക് പ്രവര്‍ത്തന ഇടങ്ങള്‍ ഒരുക്കുന്നതിന്റെ നിര്‍മ്മാണോദ്ഘാടനവും തറക്കല്ലിടല്‍ ചടങ്ങും നടന്നു

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി,കെ. ഡേവിസ് നിര്‍മ്മാണ ഉദ്ഘാടനവും കല്ലിടല്‍ ചടങ്ങും നടത്തി. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് പ്രൊജക്ട് പ്രകാശനം ചെയ്തു . ഇരിങ്ങാലക്കുട ബിപിസി കെ.ആര്‍. സത്യപാലന്‍ പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കാര്‍ത്തിക ജയന്‍, ബ്ലോക്ക് അംഗം കവിതാ സുനില്‍, പഞ്ചായത്ത് അംഗങ്ങളായ നന്ദിനി സതീശന്‍, രാധാ വിശ്വംഭരന്‍, പിടിഎ പ്രസിഡന്റ് എം.കെ. …

നന്തിക്കര ജിവിഎച്ച്എസ് സ്‌കൂളില്‍ സ്റ്റാര്‍സ് പ്രീപ്രൈമറി പദ്ധതി അനുസരിച്ച് ഗുണമേന്മയുള്ളതും ശാസ്ത്രീയവുമായ വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിനായി പ്രീ പ്രൈമറി വിദ്യാര്‍ഥികള്‍ക്ക് പ്രവര്‍ത്തന ഇടങ്ങള്‍ ഒരുക്കുന്നതിന്റെ നിര്‍മ്മാണോദ്ഘാടനവും തറക്കല്ലിടല്‍ ചടങ്ങും നടന്നു Read More »