പൊതു സ്ഥലങ്ങളും ജലാശയങ്ങളും ശുചീകരിക്കുന്ന പ്രവര്‍ത്തനങ്ങത്തിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ജോസഫ് ടാജറ്റ് നിര്‍വ്വഹിച്ചു. തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ നമ്പാടന്‍ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മിനി ഡെന്നി പനോക്കാരന്‍, പോള്‍സണ്‍ തെക്കുംപീടിക, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍, സ്ഥിരംസമിതി അദ്ധ്യക്ഷന്‍ സലീഷ് ചെമ്പാറ, അംഗങ്ങളായ അജീഷ് മുരിയാടന്‍, ഗിഫ്റ്റി ഡെയ്‌സണ്‍, വില്ലേജ് എക്‌സറ്റന്‍ഷന്‍ ഓഫീസര്‍ കെ.കെ. ദീപക്, തീമാറ്റിക്ക് എക്‌സ്‌പെര്‍ട്ട് ധന്യ പി. നന്ദനന്‍ എന്നിവര്‍ പ്രസംഗിച്ചു. ഹരിതകര്‍മ്മസേനാ അംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ അംഗങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, വ്യാപാരിവ്യവസായി അംഗങ്ങള്‍, വിവിധ സംഘടനാ അംഗങ്ങള്‍ എന്നിവരുള്‍പ്പെടെ 785 പേരുടെ പങ്കാളിത്തത്തോടെ പഞ്ചായത്തിന്റെ 11 സെന്ററുകളില്‍ നിന്ന് ഒരേസമയം പ്രവര്‍ത്തനം ആരംഭിച്ചു. 11 കിലോമീറ്ററോളം ദൂരം ശുചീകരിച്ചു. വരുംദിവസങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ നമ്പാടന്‍ അറിയിച്ചു. 21ന് ശുചീകരണ പരിപാടി സമാപിക്കും.
വലിച്ചെറിയല്‍മുക്ത കേരളം പദ്ധതിയുടെയും ജില്ലാ പഞ്ചായത്തിന്റെ ശുചിപൂര്‍ണ്ണ പദ്ധതിയുടേയും മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്റെയും ഭാഗമായി തൃക്കൂര്‍ ഗ്രാമപഞ്ചായത്തില്‍ നടത്തുന്ന ശുചിത്വപൂരത്തിന് തുടക്കമായി
