സ്‌കൂള്‍ കോമ്പൗണ്ടിനു ചുറ്റുമുള്ള മതിലിന്റെ അമ്പതുമീറ്ററോളമാണ് വ്യാഴാഴ്ച വൈകീട്ട് ഇടിഞ്ഞുവീണത്. വെള്ളിക്കുളങ്ങര പട്ടികജാതി കോളനിയോട് ചേര്‍്ന്നുള്ള ഭാഗത്തെ മതിലാണ് തകര്‍ന്നത്. ആളപായമുണ്ടായില്ല. പതിനഞ്ചു വര്‍ഷം മുമ്പ് നിര്‍മിച്ചതാണ് തകര്‍ന്ന മതില്‍. നിര്‍മാണത്തിലെ അപാകതയാണ് മതില്‍ ഇടിഞ്ഞുവീഴാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. മതിലിനോട് ചേര്‍ന്ന് സ്‌കൂള്‍ കോമ്പൗണ്ടിലുള്ള മഹാഗണി വൃക്ഷങ്ങളുടെ വേരുകള്‍ വളര്‍ന്ന് മതിലിന്റെ അടിത്തറ തകര്‍ത്തതും കാരണമായിട്ടുണ്ട്. സ്‌കൂള്‍ ചുറ്റുമതിലിന്റെ അവശേഷിക്കുന്ന ഭാഗങ്ങളും ദുര്‍ബലാവസ്ഥയിലാണെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. മതിലിനോടു ചേര്‍ന്നുള്ള മഹാഗണി മരങ്ങള്‍ സോഷ്യല്‍ ഫോറസ്ട്രി അധികൃതരോട് മുറിച്ചു നീക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മതില്‍ തകര്‍ന്ന ഭാഗത്ത് എത്രയും വേഗം പുനര്‍നിര്‍മാണം നടത്തുമെന്നും പഞ്ചായത്തംഗം ഷൈബി സജി പറഞ്ഞു.
വെള്ളിക്കുളങ്ങര സര്‍ക്കാര്‍ യുപി സ്‌കൂളിന്റെ ചുറ്റുമതില്‍ ഇടിഞ്ഞു വീണു
