പൊതുസമ്മേളനം ആരോഗ്യമന്ത്രി വീണാജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. വാദ്യമേളങ്ങളോടെ ആമ്പല്ലൂരില്‍ നിന്നാരംഭിച്ച റാലിയില്‍ നിരവധിപേര്‍ പങ്കെടുത്തു. സിപിഐ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം സി.എന്‍. ജയദേവന്‍, കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ, നേതാക്കളായ രാഘവന്‍ മുളങ്ങാടന്‍, ജോര്‍ജ് താഴേക്കാടന്‍ എന്നിവര്‍ പ്രസംഗിച്ചു. സംഘാടക ഭാരവാഹികളായ പി.കെ. ശിവരാമന്‍, പി.കെ. ശേഖരന്‍, എം.ആര്‍.രഞ്ജിത്ത്, എന്‍.എന്‍. ദിവാകരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി എല്‍ഡിഎഫ് പുതുക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബഹുജന റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു
