nctv news pudukkad

nctv news logo
nctv news logo

മറ്റത്തൂര്‍ പഞ്ചായത്തിലെ നൂലുവള്ളിയിലെ എആര്‍ഡി 194 റേഷന്‍ കടയില്‍ പ്രവര്‍ത്തനം ആരംഭിച്ച കെ സ്‌റ്റോറിന്റെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു

varandarapilly rationkada

മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ചടങ്ങില്‍ അധ്യക്ഷയായി. ജില്ല പഞ്ചായത്ത് അംഗം വി.എസ്. പ്രിന്‍സ്, പഞ്ചായത്ത് അംഗം അഭിലാഷ്, സീബ, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആധാര്‍ ബന്ധിത റേഷന്‍ കാര്‍ഡ് സംവിധാനത്തിലൂടെ ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്ന റേഷന്‍ സാധനങ്ങള്‍ക്ക് പുറമേ സപ്ലൈകോയുടെ സ്വന്തം ശബരി ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങള്‍, അഞ്ച് കിലോഗ്രാം തൂക്കമുള്ള ചോട്ടു പാചകവാതക സിലിണ്ടറുകള്‍, ഇലക്ട്രിസിറ്റി ബില്ല്, ടെലിഫോണ്‍ ബില്ല് എന്നിവയുടെ അടവ്, പഞ്ചായത്ത് വില്ലേജ് ഓഫീസുകള്‍ മുഖേന ലഭ്യമാകുന്ന സേവനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന അവശ്യ ഓണ്‍ലൈന്‍ സര്‍വീസുകള്‍, മില്‍മ ഉല്‍പ്പന്നങ്ങള്‍ എന്നിവ ആവശ്യാര്‍ത്ഥം ജനങ്ങളിലേക്ക് എത്തിക്കുന്ന സംവിധാനമാണ് കെ സ്‌റ്റോര്‍ അഥവാ കേരള സ്‌റ്റോര്‍. റേഷന്‍ കടകളുടെ പശ്ചാത്തല സൗകര്യം വിപുലപ്പെടുത്തിയും നവീകരിച്ചും ആണ് പുതിയ സംവിധാനം നടപ്പില്‍ വരുത്തുന്നത്.  പൊതു ജനങ്ങള്‍ക്ക് തങ്ങളുടെ തൊട്ടടുത്ത് കൂടുതല്‍ ഗുണമേന്മയുള്ള സാധനങ്ങളും സേവനങ്ങളും ലഭ്യമാകുന്നു എന്നതും റേഷന്‍ ഡീലര്‍മാര്‍ക്ക് പുതിയ പദ്ധതിയിലൂടെ കൂടുതല്‍ വരുമാനം ലഭ്യമാകുന്നു എന്നതും ആണ് പുതിയ പദ്ധതിയുടെ സവിശേഷത.

Leave a Comment

Your email address will not be published. Required fields are marked *