വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് നിര്‍വഹിച്ചു. ഹരിത കര്‍മ്മസേന അംഗങ്ങളുടെ കൂലി വര്‍ദ്ധിപ്പിച്ചതായി പഞ്ചായത്തധികൃതര്‍ അറിയിച്ചു. ചടങ്ങില്‍ പഞ്ചായത്ത് അംഗം ഐശ്വര്യ അനീഷ് അധ്യക്ഷയായി. പഞ്ചായത്ത് സെക്രട്ടറി ജി. സബിത, അസിസ്റ്റന്റ് സെക്രട്ടറി ടി.കെ. സുരേഷ്‌കുമാര്‍, എം.സി. കൃഷ്ണകുമാര്‍, കെ.ജി. ഗൗതമി, ടി.ടി. അഞ്ജിത എന്നിവര്‍ പ്രസംഗിച്ചു.
പറപ്പൂക്കര പഞ്ചായത്തിലെ ഹരിത കര്‍മ്മസേന അംഗങ്ങള്‍ക്കുള്ള യൂണിഫോം, ഗ്ലൗസ്, മാസ്‌ക് എന്നിവ വിതരണം ചെയ്തു
