സര്‍ക്കാര്‍ അനുമതിയോടെ തനത് ഫണ്ടില്‍ നിന്ന് 12 ലക്ഷം രൂപ കുടിവെള്ള വിതരണത്തിന് ചിലവഴിച്ചിട്ടും പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സാധിക്കാതായതോടെയാണ് മന്ത്രിക്ക് നിവേദനം നല്‍കിയത്. നിലവില്‍ 15 ലക്ഷം രൂപ ഇതിനായി പഞ്ചായത്ത് ചിലവഴിച്ചു. വേനല്‍ കടുത്തതോടെ കൂടുതല്‍ സ്ഥലങ്ങളില്‍ രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് നേരിടുന്നത്. ഈ ഭാഗങ്ങളിലേക്ക് കുടിവെള്ള വിതരണത്തിനായി കൂടുതല്‍ തുക അനുവദിക്കണമെന്ന് നിവേദനത്തില്‍ പറയുന്നു. പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍, വൈസ് പ്രസിഡന്റ് കെ. രാജേശ്വരി, അംഗങ്ങളായ പി.കെ. ശേഖരന്‍, പി.എസ്. പ്രീജു, ജിജോ കെ. ജോണ്‍, സെക്രട്ടറി പി.ബി. സുഭാഷ് എന്നിവര്‍ ചേര്‍ന്നാണ് മന്ത്രിക്ക് നിവേദനം നല്‍കിയത്
അളഗപ്പനഗര്‍ പഞ്ചായത്തില്‍ കുടിവെള്ള വിതരണത്തിന് കൂടുതല്‍ തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതര്‍ മന്ത്രി കെ. രാജന് നിവേദനം നല്‍കി
