കോടാലി പള്ളിക്കുന്ന് നാരേക്കാട്ട് സാജുവര്‍ഗീസിന്റെ വീട്ടുമുറ്റത്താണ് ചൊവ്വാഴ്ച അര്‍ധരാത്രിയില്‍ ഡ്രാഗണ്‍ ഫ്രൂട്ട് പൂക്കള്‍ വിരിഞ്ഞത്. കാഴ്ചയില്‍ നിശാഗന്ധി പൂക്കളോടു സാമ്യമുള്ളവയാണ് ഇവ. നറുമണം പൊഴിച്ചാണ് പൂ വിരിഞ്ഞത്.
സുഗന്ധം പരത്തി ഡ്രാഗണ്‍ ഫ്രൂട്ട് ചെടിയില്‍ പൂക്കള്‍ വിടര്‍ന്നു
