ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജി. സബിത അധ്യക്ഷയായി. ഒപ്പമുണ്ട് ഉറപ്പാണ് എന്ന വാചകത്തോടെയാണ് പഞ്ചായത്തിന്റെ ഫ്രണ്ട് ഓഫീസിനോട് ചേര്‍ന്ന് സെന്റര്‍ ആരംഭിച്ചത്. സിറ്റിസണ്‍ ഫെസിലിറ്റേഷന്‍ സെന്ററില്‍ രാവിലെ 10മണി മുതല്‍ 5മണി വരെ ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരുടെ സേവനം ലഭ്യമാകും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍, വിവിധ വകുപ്പുകള്‍, ഏജന്‍സികള്‍, സര്‍വ്വകലാശാലകള്‍, ഭരണഘടന സ്ഥാപനങ്ങള്‍ മുഖേന ലഭിക്കുന്ന എല്ലാ സേവനങ്ങളുടെയും വിവരങ്ങള്‍ ഈ കേന്ദ്രത്തില്‍ ലഭ്യമാണ്.
പറപ്പൂക്കര ഗ്രാമപഞ്ചായത്ത് സിറ്റിസണ്‍ ഫെസിലിറ്റേഷന്‍ സെന്ററിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് നിര്‍വ്വഹിച്ചു
