ആഘോഷമായ തിരുന്നാള്‍ കുര്‍ബാനക്ക് ഫാ. പോള്‍ പൂവത്തിങ്കല്‍ മുഖ്യകാര്‍മികനായി. ഫാ. ലിജോ ചിറ്റിലപ്പിള്ളി തിരുന്നാള്‍ സന്ദേശം നല്‍കി. ഉച്ചതിരിഞ്ഞ് വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് പ്രദക്ഷിണവും നടന്നു. വൈകീട്ട് തിരുശേഷിപ്പ് വണക്കം എന്നീ ചടങ്ങുകളും ഉണ്ടായിരുന്നു. വികാരി മോണ്‍. ജോസ് മാളിയേക്കല്‍, അസിസ്റ്റന്റ് വികാരി ഫാ.ജിബിന്‍ നായത്തോടന്‍, ജനറല്‍ കണ്‍വീനര്‍ ജോസ് പനംകുളത്തുകാരന്‍, ട്രസ്റ്റിമാരായ ജോണ്‍സന്‍ പുതുപ്പള്ളിപറമ്പില്‍, വിന്‍സെന്റ് പനംകുളത്തുകാരന്‍, സെക്രട്ടറി റെജിന്‍ പാലത്തിങ്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. തിരുന്നാള്‍ എട്ടാമിടവും ഊട്ടുതിരുന്നാളും മെയ് 23ന് നടക്കും.
പറപ്പൂക്കര ഫൊറോന തീര്‍ഥാടന കേന്ദ്രത്തില്‍ വിശുദ്ധ ലോനാമുത്തപ്പന്റെ തിരുനാള്‍ ആഘോഷിച്ചു
