ദേശീയപാത പുതുക്കാടിനും ആമ്പല്ലൂരിനും മദ്ധ്യേ വ്യാഴാഴ്ച രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ ഭാഗികമായ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി അധികൃതര്‍ അറിയിച്ചു. ദേശീയപാതയ്ക്ക് കുറുകെയുള്ള 66 കെവി വൈദ്യുതി ലൈന്‍ ഊരിമാറ്റുന്നതിനാണ് റോഡ് അടയ്ക്കുന്നത്. 10.30നും 1.30നും ഇടയില്‍ ഓരോ കണ്ടക്ടര്‍ ലൈന്‍ വിച്ഛേദിക്കുന്നതിന് ഇടയില്‍ ഓരോ 10 മിനിറ്റിലുമാണ് ഗതാഗതം നിയന്ത്രിക്കുക. 3 മണിക്കൂറാണ് പ്രവര്‍ത്തിയ്ക്കായി ആവശ്യമുള്ളതെന്നും അധികൃതര്‍ അറിയിച്ചു.
വ്യാഴാഴ്ച ദേശീയപാതയില്‍ ഭാഗിക ഗതാഗത നിയന്ത്രണം
