nctv news pudukkad

nctv news logo
nctv news logo

Local News

pradisheda kada udf

നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധനവിനെതിരെ യുഡിഎഫ് പുതുക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുതുക്കാട് സെന്ററില്‍ പ്രതിഷേധ കട നടത്തി. 

 ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. യുഡിഎഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ കെ.എല്‍. ജോസ് അദ്ധ്യക്ഷനായിരുന്നു. അളഗപ്പനഗര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഡേവീസ് അക്കര, മണ്ഡലം പ്രസിഡന്റുമാരായ ഷാജു കാളിയേങ്കര, പി. രാമന്‍കുട്ടി, എ.ബി. പ്രിന്‍സ്, മുന്‍ ബ്ലോക്ക് പ്രസിഡന്റ് രഞ്ജിത്ത് കൈപ്പിള്ളി, പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ബിജു അമ്പഴക്കാടന്‍, ഡി സികെ ജില്ലാ പ്രസിഡന്റ് കെ.സി. കാര്‍ത്തികേയന്‍, ബ്ലോക്ക് സെക്രട്ടറി ജെയിംസ് പറപ്പുള്ളി, ഗ്രാമ പഞ്ചായത്തംഗങ്ങളായ പ്രീതി ബാലകൃഷ്ണന്‍, ആന്‍സി ജോബി …

നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധനവിനെതിരെ യുഡിഎഫ് പുതുക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുതുക്കാട് സെന്ററില്‍ പ്രതിഷേധ കട നടത്തി.  Read More »

bharatha chembamkandam road

ഭരത ചെമ്പകണ്ടം പഞ്ചായത്ത് റോഡില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുപൊട്ടി കുടിവെള്ളം പാഴാകുന്നു.

മാക്കളകുളം സമീപമുള്ള പാലത്തിനടുത്താണ് പൈപ്പുപൊട്ടിയത്. 6 മാസത്തോളമായി കുടിവെള്ളം പാഴായി പോകുവാന്‍ തുടങ്ങിയിട്ട്. ഇതിനെതിരെ നാട്ടുകാര്‍ പലതവണ അധികൃതരെ പരാതി അറിയിച്ചെങ്കിലും നടപടിയെടുത്തില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. മാസങ്ങള്‍ കടന്നതോടെ വെള്ളം കെട്ടിനിന്ന് റോഡ് ശോച്യാവസ്ഥയിലായതായും പരാതി ഉയരുന്നുണ്ട്.

kattil vitharanam pudukad

പുതുക്കാട് ഗ്രാമപഞ്ചായത്തിന്റെ 2022-23 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെട്ട എസ്‌സി വയോജനങ്ങള്‍ക്ക് നല്‍കുന്ന കട്ടിലുകളുടെ വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് നിര്‍വ്വഹിച്ചു. 

വൈസ് പ്രസിഡന്റ് ഷൈനി ജോജു അദ്ധ്യക്ഷയായിരുന്നു. ഗ്രാമപഞ്ചായത്തംഗങ്ങളായ രതി ബാബു, ഷാജു കാളിയേങ്കര, സി.പി. സജീവന്‍, പ്രീതി ബാലകൃഷ്ണന്‍, അസി. സെക്രട്ടറി എം.പി. ചിത്ര, എസ്‌സി പ്രമോട്ടര്‍ സുകന്യ, പ്രൊജക്ട് അസിസ്റ്റന്റ് വി.എസ്. സുജിത്ത് എന്നിവര്‍ പ്രസംഗിച്ചു.

kattil vitharanam pudukad

പുതുക്കാട് ഗ്രാമപഞ്ചായത്തിന്റെ 2022-23 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെട്ട എസ്‌സി വയോജനങ്ങള്‍ക്ക് നല്‍കുന്ന കട്ടിലുകളുടെ വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് നിര്‍വ്വഹിച്ചു.

വൈസ് പ്രസിഡന്റ് ഷൈനി ജോജു അദ്ധ്യക്ഷയായിരുന്നു. ഗ്രാമപഞ്ചായത്തംഗങ്ങളായ രതി ബാബു, ഷാജു കാളിയേങ്കര, സി.പി. സജീവന്‍, പ്രീതി ബാലകൃഷ്ണന്‍, അസി. സെക്രട്ടറി എം.പി. ചിത്ര, എസ്‌സി പ്രമോട്ടര്‍ സുകന്യ, പ്രൊജക്ട് അസിസ്റ്റന്റ് വി.എസ്. സുജിത്ത് എന്നിവര്‍ പ്രസംഗിച്ചു.

janavanchana dinam

മറ്റത്തൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫ് നേതൃത്വത്തിലുള്ള ഭരണ സമിതിയുടെ രണ്ടാം വാര്‍ഷികദിനത്തില്‍ യുഡിഎഫ് അംഗങ്ങള്‍ ചേര്‍ന്ന് ജനവഞ്ചനാദിനം ആചരിച്ചു.

പഞ്ചായത്തിലെ കഴിഞ്ഞ രണ്ട് വര്‍ഷത്തെ പദ്ധതികളും വികസന കാഴ്ചപാടുകളും കടലാസില്‍ മാത്രമായി ഒതുങ്ങിയെന്നാരോപിച്ചാണ് യുഡിഎഫ് അംഗങ്ങള്‍ പഞ്ചായത്തിന് മുന്നില്‍ പ്ലക്കാഡുകളേന്തി ജനവഞ്ചനാദിനം ആചരിച്ചത്.  പ്രതിപക്ഷ നേതാവ് കെ.ആര്‍. ഔസേപ്പ് ഉദ്ഘാടനം ചെയ്തു. ശിവരാമന്‍ പോതിയില്‍ അധ്യക്ഷത വഹിച്ചു. കെ.എസ്. സൂരജ്, ഷൈനി ബാബു, ലിന്റോ പള്ളിപറമ്പന്‍ എന്നിവര്‍ പ്രസംഗിച്ചു

kappa arrest pudukad

പുതുക്കാട് യുവാവിനെ കാപ്പനിയമപ്രകാരം അറസ്റ്റുചെയ്തു.

 വെണ്ടോര്‍ കൊട്ടേക്കാട്ടുകാരന്‍ 33 വയസുള്ള സ്റ്റാലിനെയാണ് പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്ത് ജില്ലയില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് നാടുകടത്തിയത്. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് സ്റ്റാലിന്‍.

kavaloor farmers

 ഇലകരിച്ചിലും കടചീയലും മൂലം നശിച്ചുപോയ കാവല്ലൂര്‍ പാടശേഖരത്തിലെ കൃഷിയിടങ്ങള്‍ കാര്‍ഷിക സര്‍വ്വകലാശാലയിലെ വിദഗ്ദസംഘം സന്ദര്‍ശിച്ചു.

മണ്ണ് ശാസ്ത്ര വിഭാഗം അസി. പ്രൊഫസര്‍ എം.ആര്‍. മായാദേവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദര്‍ശനം നടത്തിയത്. കാവല്ലൂര്‍ പാടശേഖരത്ത് ബാധിച്ചത് കുമിള്‍ രോഗവും, ബാക്ടീരിയയുമാണെന്ന് പ്രാഥമിക പരിശോധനയില്‍ മനസിലായതെന്ന് അസി. പ്രൊഫസര്‍ എം.ആര്‍. മായാദേവി അഭിപ്രായപ്പെട്ടു. മണ്ണില്‍ ചിലയിടങ്ങളില്‍ പൊട്ടാഷ്യം, കുമ്മായം എന്നിവയുടെ കുറവുണ്ട്. ആയതിനാല്‍ വിശദമായ പരിശോധനകള്‍ ആവശ്യമാണ്. മണ്ണ് പരിശോധനയ്ക്കുള്ള സാമ്പിളുകള്‍ അടിയന്തരമായി കൃഷിഭവനുകളില്‍ എത്തിക്കാന്‍ നിര്‍ദേശം നല്‍കിയതായും അവര്‍ പറഞ്ഞു.നെല്ലില്‍ വിഷാംശം കലര്‍ന്നിട്ടോ എന്നറിയാന്‍ പ്രത്യേക പരിശോധനയ്ക്ക് വിധേയമാക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. പാത്തോളജി വിഭാഗം …

 ഇലകരിച്ചിലും കടചീയലും മൂലം നശിച്ചുപോയ കാവല്ലൂര്‍ പാടശേഖരത്തിലെ കൃഷിയിടങ്ങള്‍ കാര്‍ഷിക സര്‍വ്വകലാശാലയിലെ വിദഗ്ദസംഘം സന്ദര്‍ശിച്ചു. Read More »

varandarapili-road.

ജലജീവന്‍ പദ്ധതിക്ക് വേണ്ടി പൈപ്പ് സ്ഥാപിക്കാന്‍ പൊളിച്ച വരന്തരപ്പിള്ളി റിംഗ് റോഡ് തകര്‍ന്നു.

റോഡിന്റെ നടുവില്‍ ചാലുകീറി പൈപ്പിട്ട ശേഷം മാസങ്ങള്‍ പിന്നിട്ടിട്ടും റോഡ് ടാറിംഗ് നടത്താത്തതിനാല്‍ ഇതുവഴിയുള്ള യാത്ര ദുസഹമായി. കാല്‍നടയാത്രക്കാര്‍ക്ക് പോലും സഞ്ചരിക്കാന്‍ കഴിയാത്ത രീതിയില്‍ തകര്‍ന്ന റോഡില്‍ അറ്റകുറ്റപണികള്‍ നടത്താന്‍ അധികൃതര്‍ തയ്യാറായില്ലെന്നാണ് ആക്ഷേപം. ചാല് കീറിയ ഭാഗം നികത്താതായതോടെ ഇരുചക്രവാഹനങ്ങള്‍ തെന്നിവീണ് അപകടങ്ങള്‍ സംവിക്കുന്നതും പതിവാണ്. വരന്തരപ്പിള്ളി സെന്ററിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ നിരവധി വാഹനങ്ങള്‍ റിംഗ് റോഡിനെയാണ് ആശ്രയിക്കുന്നത്. എത്രയും വേഗം റോഡ് ടാറിംഗ് നടത്തി സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകനായ സുരേഷ് ചെമ്മനാടന്‍ വരന്തരപ്പിള്ളി പഞ്ചായത്ത് …

ജലജീവന്‍ പദ്ധതിക്ക് വേണ്ടി പൈപ്പ് സ്ഥാപിക്കാന്‍ പൊളിച്ച വരന്തരപ്പിള്ളി റിംഗ് റോഡ് തകര്‍ന്നു. Read More »

galaxy club

വരന്തരപ്പിള്ളി ഗ്യാലക്‌സി ക്ലബിന്റെ 20-ാമത് വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് കലവറക്കുന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പാലീയേറ്റീവ് രോഗികള്‍ക്ക് ക്രിസ്മസ് കേക്കുകളും ഭക്ഷ്യക്കിറ്റും വിതരണം ചെയ്തു.

 വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിതാ സുധാകരന്‍ ഉദ്ഘാടനം ചെയ്തു. ഗ്യാലക്‌സി ക്ലബ് പ്രസിഡന്റ് ഔസേപ്പ് ചെരടായി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ജോജോ പിണ്ടിയാന്‍, ഷൈജു പട്ടിക്കാട്ടുക്കാരന്‍, ക്ലബ് സെക്രട്ടറി ബിജു മഞ്ഞളി, ട്രഷറര്‍ വി.കെ. വിജയന്‍, പ്രാഥമികാരോഗ്യ കേന്ദ്രം ജൂനിയര്‍ സൂപ്രണ്ട് ബൈജു എന്നിവര്‍ പ്രസംഗിച്ചു. 52 പാലിയേറ്റീവ് രോഗികള്‍ക്കാണ് കിറ്റുകള്‍ വിതരണം ചെയ്തത്.

water atm

പറപ്പൂക്കര പന്തല്ലൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ വരുന്നവര്‍ക്ക് ഒരു രൂപ നാണയമിട്ട് ഒരു ലിറ്റര്‍ കുടിവെള്ളമെടുക്കാം. 

ആശുപത്രിക്ക് മുന്നില്‍ വാട്ടര്‍ എടിഎം സ്ഥാപിച്ച് കുറഞ്ഞ ചെലവില്‍ കുടിവെള്ള സൗകര്യമൊരുക്കുകയാണ് ജനകീയാസൂത്രണ പദ്ധതി വഴി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത്. 2021-2022 വര്‍ഷത്തെ ജനകീയാസൂത്രണ വികസന പദ്ധതി വഴി 6 ലക്ഷം രൂപ ചിലവിട്ടാണ് പന്തല്ലൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ വാട്ടര്‍ എടിഎം സ്ഥാപിച്ചത്. പ്ലാസ്റ്റിക് ബോട്ടിലിനുപകരം ജലം പാത്രത്തിലോ കുപ്പികളിലോ ആയി എടുക്കാന്‍ ആണ് പദ്ധതി നിര്‍ദേശിക്കുന്നത്. ആശുപത്രിയില്‍ വരുന്ന രോഗികള്‍, കൂട്ടിരിക്കുന്നവര്‍ മുതല്‍ പൊതുജനങ്ങള്‍ക്ക് വരെ വാട്ടര്‍ എടിഎം ഉപകാരപ്രദമാകും. ടാങ്കില്‍ നിന്നും ശുദ്ധീകരിച്ച് …

പറപ്പൂക്കര പന്തല്ലൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ വരുന്നവര്‍ക്ക് ഒരു രൂപ നാണയമിട്ട് ഒരു ലിറ്റര്‍ കുടിവെള്ളമെടുക്കാം.  Read More »

irijalakuda excercise

 ഇഞ്ചക്കുണ്ടില്‍ വീടിനുള്ളില്‍ പ്രവര്‍ത്തിച്ച ചാരായനിര്‍മാണ കേന്ദ്രം ഇരിങ്ങാലക്കുട എക്‌സൈസ് കണ്ടെത്തി.

ഇഞ്ചക്കുണ്ട് കണ്ണമ്പുഴ വീട്ടില്‍ ഷില്‍ജുവിന്റെ വീട്ടില്‍ നിന്നും 29 ലിറ്റര്‍ ചാരായവും 150 ലിറ്റര്‍ വാഷും വാറ്റ് ഉപകരണങ്ങളും എക്‌സൈസ് കണ്ടെത്തി. ക്രിസ്തുമസ് ന്യൂഇയര്‍ സ്‌പെഷ്യല്‍ െ്രെഡവിന്റെ ഭാഗമായിട്ടാണ് ഇരിങ്ങാലക്കുട എക്‌സൈസ് റേഞ്ച് ഓഫീസ് റെയ്ഡ് നടത്തിയത്. റെയ്ഡ് ചെയ്ത സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ കെ.എ. അനീഷ്, പ്രിവന്റീവ് ഓഫീസര്‍ സുനില്‍, ഐബി പ്രിവന്റിവ് ഓഫീസര്‍ അബ്ദ് ഗലി, എക്‌സൈസ് ഉദ്യോഗസ്ഥരായ ജീവേഷ്, ഷെന്നി, രാജേന്ദ്രന്‍, ശ്യാമലത, എക്‌സൈസ് െ്രെഡവര്‍ ഷാന്‍ എന്നിവര്‍ പങ്കെടുത്തു

KRISHI NASHAM

മറ്റത്തൂരിലെ മലയോര ഗ്രാമങ്ങളില്‍ കാട്ടുപന്നി ശല്യം വര്‍ധിക്കുന്നു. കഴിഞ്ഞ രാത്രി കടമ്പോട് പ്രദേശത്ത് കാട്ടുപന്നിക്കൂട്ടമിറങ്ങി നിരവധി നേന്ത്രവാഴകള്‍ നശിപ്പിച്ചു.

കടമ്പോട് പുണര്‍ക്ക വീട്ടില്‍ ബാബുവിന്റെ  കൃഷിയിടത്തിലാണ് കാട്ടുപന്നികള്‍ നാശമുണ്ടാക്കിയത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഈ കര്‍ഷകന്റെ അമ്പതോളം നേന്ത്രവാഴകളാണ് പന്നിക്കൂട്ടം നശിപ്പിച്ചത്. വാഴകള്‍ക്കു പുറമെ കൃഷിയിടത്തില്‍ നട്ടിരുന്ന തെങ്ങിന്‍തൈകളും കാട്ടുപന്നികള്‍ കുത്തി മറിച്ച് നശിപ്പിച്ചു. നേരത്തെ ചേമ്പ്, ചേന, കൂര്‍ക്ക, കപ്പ തുടങ്ങിയ കിഴങ്ങുവര്‍ഗങ്ങളാണ് പന്നിക്കൂട്ടം നശിപ്പിച്ചിരുന്നത്. പന്നികളെ പ്രതിരോധിക്കാന്‍ പല മാര്‍ഗങ്ങളും മാറിമാറി പരീക്ഷിച്ചിട്ടും ഫലമുണ്ടായില്ല. പ്രദേശത്തെ പ്രധാന കാര്‍ഷിക വിളയായ വാഴകളും പന്നികള്‍ കുത്തിനശിപ്പിക്കാന്‍ തുടങ്ങിയതോടെ നിരാശയിലായിരിക്കുകയാണ് കര്‍ഷകര്‍.

pachakuda-pachakari

സമഗ്ര കാര്‍ഷിക വികസന പദ്ധതിയായ ‘പച്ചക്കുട’ യിലൂടെ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ എല്ലാ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്കും പച്ചക്കറി തൈ വിതരണം ചെയ്യുന്ന ചടങ്ങ് മന്ത്രി ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്തു.

 ആദ്യഘട്ടത്തില്‍ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തില്‍ ഉള്‍പ്പെട്ട കാറളം, കാട്ടൂര്‍, മുരിയാട് പഞ്ചായത്തുകളിലെ മുഴുവന്‍ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്കുമായി രണ്ട് ലക്ഷം തൈകളാണ് നല്‍കിയത്. ലളിത ബാലന്‍ അധ്യക്ഷയായ ചടങ്ങില്‍ ഇരിങ്ങാലക്കുട കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എസ്. മിനി, കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേംരാജ്, മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ, ചിറ്റിലപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു.

outism parak chengaloor

 ലോകം ക്രിസ്മസ് ആഘോഷങ്ങളിലേക്ക് കടക്കുമ്പോള്‍ സാന്താക്ലോസിന്റെ രൂപം പത്രകടലാസുകള്‍ സ്വരുക്കൂട്ടി ഉണ്ടാക്കിയാണ് ചെങ്ങാലൂരിലെ ഓട്ടിസം പാര്‍ക്കിലെ കുട്ടികള്‍ ആഘോഷങ്ങളില്‍ പങ്കാളികളാകുന്നത്. 

 കൊടകര ബിആര്‍സി യുടെ കീഴിലുള്ള ഓട്ടിസം പാര്‍ക്കിലെ ഭിന്നശേഷി കുട്ടികളുടെ പ്രവര്‍ത്തനഫലമായി പത്രത്താളുകള്‍ ചെറിയ കഷണങ്ങളാക്കി 11 അടി വലിപ്പമുള്ള കൊളാഷ് വര്‍ക്ക് ചെയ്ത സാന്തക്ലോസ് രൂപമാണ് ഒരുങ്ങുന്നത്. 22 കുട്ടികളാണ് ഈ പ്രയത്‌നത്തിന് പിന്നില്‍. അവര്‍ക്ക് പിന്തുണയുമായി അധ്യാപകരും രക്ഷിതാക്കളും കൂടി ഒത്തുചേര്‍ന്നപ്പോള്‍ പ്രവര്‍ത്തനങ്ങളുടെ ക്ഷീണം കുട്ടികള്‍ അറിഞ്ഞില്ല. കഴിഞ്ഞ 2 മാസത്തെ പ്രയത്‌ന ഫലമാണ് സാന്താക്ലോസിന്റെ ഈ കൊളാഷ്

kavaloor krishi nasam

ഇലകരിച്ചിലും കടചീയലും മൂലം നശിച്ചുപോയ കാവല്ലൂര്‍ പാടശേഖരത്തിലെ കൃഷിയിടങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസിന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. 

. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, അളഗപ്പനഗര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സന്‍ തയ്യാലയ്ക്കല്‍, ബ്ലോക്ക് പഞ്ചായത്തംഗം ടെസി വില്‍സന്‍, കെ.എം. ചന്ദ്രന്‍, അല്‍ജോ പുളിക്കന്‍ പഞ്ചായത്തംഗങ്ങളായ കെ.എ. ജിഷ്മ, പി.എസ്. പ്രീജു എന്നിവരും സന്നിഹിതരായിരുന്നു.പാടശേഖരത്തെ 15 ഏക്കറോളം കൃഷി കരിഞ്ഞുണങ്ങി. ഇലകരിച്ചിലും കടചീയലും മൂലം അമ്പതേക്കറോളം നിലത്തെ നെല്‍കൃഷിയാണ് നാശത്തിന്റെ വക്കിലായത്. ഏറെ പ്രതീക്ഷയോടെയാണ് ഇത്തവണ കാവല്ലൂര്‍ പാടശേഖരത്തിലെ കര്‍ഷകര്‍ കൃഷിയിറക്കിയത്. പലരും വായ്പയെടുത്ത് വിളവെടുക്കുമ്പോള്‍  തിരിച്ചടയ്ക്കാം എന്ന കണക്കുകൂട്ടലിലാണ് കൃഷിയിറക്കിയത്.  കതിരിടാറായ നെല്‍ചെടികളാണ് …

ഇലകരിച്ചിലും കടചീയലും മൂലം നശിച്ചുപോയ കാവല്ലൂര്‍ പാടശേഖരത്തിലെ കൃഷിയിടങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസിന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു.  Read More »

sreeramakrishna school

 ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കലോത്സവം, ശാസ്ത്രമേള എന്നിവയില്‍ ഓവറോള്‍ കിരീട ജേതാക്കളായ നന്തിക്കര ശ്രീരാമകൃഷ്ണ വിദ്യാനികേതന്‍ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ അനുമോദിക്കുവാന്‍ അനുമോദനസഭ ഒരുക്കി.

വിദ്യാലയത്തില്‍ നടന്ന ചടങ്ങില്‍ സ്‌കൂള്‍ ഡയറക്ടര്‍ ഇന്‍ ചാര്‍ജ് കെ.എസ.് സുകേഷ് അധ്യക്ഷത വഹിച്ചു. വിദ്യാലയ സമിതി, ക്ഷേമസമിതി, മാതൃ സമിതി അംഗങ്ങള്‍ പങ്കെടുത്തു. സ്‌കൂള്‍ മാനേജര്‍ സി. രാഗേഷ്  പ്രിന്‍സിപ്പാള്‍ കെ.ആര്‍. വിജയലക്ഷ്മി എന്നിവര്‍ വിജയികളെ അനുമോദിച്ചു. തുടര്‍ന്ന് ആമ്പല്ലൂര്‍, പുതുക്കാട്, നന്തിക്കര, നെല്ലായി എന്നീ സ്ഥലങ്ങളില്‍ ആഹ്ലാദപ്രകടനം നടത്തി.

kodaly drivers

കോടാലി ഡ്രൈവേഴ്‌സ്‌ വെല്‍ഫയര്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ വെള്ളികുളങ്ങര ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറി ഹാളില്‍ കിടപ്പുരോഗികള്‍ക്ക് മെഡിക്കല്‍ കിറ്റ് വിതരണവും സ്ത്രീശാക്തീകരണ സെമിനാറും സംഘടിപ്പിച്ചു.

സാമൂഹ്യപ്രവര്‍ത്തക ജാന്‍സി ദേവസി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ഷൈബി സജി അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ റിസോഴ്‌സ്‌പേഴ്‌സണ്‍ ശാലിനി ജോയ്, ട്രസ്റ്റ് പ്രസിഡന്റ് ടി.ആര്‍. ഔസേപ്പുകുട്ടി, സെക്രട്ടറി കെ.വി. ഷാജു ടി.വി. പ്രിയ, ശശി ആര്യാടന്‍, പി.ആര്‍. റോയ്, എ.വി. വിജയന്‍, സാബിറ ഷക്കീര്‍, സതി പരമേശ്വരന്‍ എന്നിവര്‍ പ്രസംഗിച്ചു.

klm velupadam

അഖില കേരള കത്തോലിക്ക തൊഴിലാളി പ്രസ്ഥാനമായ കേരള ലേബര്‍ മൂവ്‌മെന്റിന്റെ വേലുപ്പാടം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വയോജന സംഗമം നടത്തി. 

യോഗത്തില്‍ ഡയറക്ടര്‍ ഫാദര്‍ ജോബ് വടക്കന്‍ യോഗം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജോര്‍ജ് പുല്ലംതാനിക്കല്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഡയറക്ടര്‍  ഫാദര്‍ പ്രിന്‍സ് ചിറയില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. കെഎല്‍എം ഫൊറോന പ്രസിഡന്റ് ബേബി വാഴക്കാല, കേന്ദ്ര സമിതി സെക്രട്ടറി ലിജോ മോള്‍, സിസ്റ്റര്‍ ജസ് തെരേസ, ഔസേപ്പ് ഏറ്റുമനക്കാരന്‍, ബൈജു എന്നിവര്‍ പ്രസംഗിച്ചു. ജോണ്‍സണ്‍, ജോയ്, റാണി ജോയ്, ആലീസ് ജോസ്, ത്രേസ്യ ജോസ്, തോമസ് മുണ്ടക്കല്‍, ജോസ് വാഴക്കാന്‍ എന്നിവര്‍ നേതൃത്വം നല്‍കി. …

അഖില കേരള കത്തോലിക്ക തൊഴിലാളി പ്രസ്ഥാനമായ കേരള ലേബര്‍ മൂവ്‌മെന്റിന്റെ വേലുപ്പാടം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വയോജന സംഗമം നടത്തി.  Read More »

kodakara brc

കൊടകര ബിആര്‍സി യില്‍ ഉള്‍പ്പെടുന്ന സ്റ്റാര്‍സ് പ്രീപ്രൈമറി പദ്ധതി വിശദീകരണവും ഗുണഭോക്തൃ സമിതി രൂപീകരണവുമായി ബന്ധപ്പെട്ട യോഗവും സംഘടിപ്പിച്ചു.

വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ റോസിലി തോമസ് അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപിക എം.വി. ഉഷ, പഞ്ചായത്ത് അംഗങ്ങളായ പുഷ്പാകാരന്‍ ഒറ്റാലി,  വിജിത ശിവദാസന്‍, ബിപിസി ഫേബ കെ. ഡേവിഡ്, സിആര്‍സിസി ടി.പി. മഞ്ജുള, പിടിഎ പ്രസിഡന്റ് ഇ. വി. ഷാബു, വൈസ് പ്രസിഡന്റ് ശ്രീജിത്ത്, എസ്എംസി ചെയര്‍മാന്‍ സുരേഷ് ബാബു, എംപിടിഎ പ്രസിഡന്റ് അഞ്ജു അരുണ്‍, ഒഎസ്എ ചെയര്‍മാന്‍ കെ.എന്‍. ജയപ്രകാശ് , പിടിഎ  എക്‌സിക്യൂട്ടീവ് അംഗം റീന റെക്‌സിന്‍, പ്രധാന …

കൊടകര ബിആര്‍സി യില്‍ ഉള്‍പ്പെടുന്ന സ്റ്റാര്‍സ് പ്രീപ്രൈമറി പദ്ധതി വിശദീകരണവും ഗുണഭോക്തൃ സമിതി രൂപീകരണവുമായി ബന്ധപ്പെട്ട യോഗവും സംഘടിപ്പിച്ചു. Read More »

ബൈക്ക് നിയന്ത്രണം തെറ്റി വൈദ്യുത പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു

പുതുക്കാട് ബൈക്ക് നിയന്ത്രണം തെറ്റി വൈദ്യുത പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. കൊടകര പുത്തുക്കാവ് പള്ളാടന്‍ ലെനിന്റെയും ബിന്ദുവിന്റെയും മകന്‍ മിഥുനാണ് (23) മരിച്ചത്. പുതുക്കാട് താലൂക്കാശുപത്രിയ്ക്കു സമീപം ഞായറാഴ്ച അര്‍ദ്ധരാത്രി 12.30 ഓടെയായിരുന്നു അപകടം.