ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കലോത്സവം, ശാസ്ത്രമേള എന്നിവയില്‍ ഓവറോള്‍ കിരീട ജേതാക്കളായ നന്തിക്കര ശ്രീരാമകൃഷ്ണ വിദ്യാനികേതന്‍ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ അനുമോദിക്കുവാന്‍ അനുമോദനസഭ ഒരുക്കി.
വിദ്യാലയത്തില്‍ നടന്ന ചടങ്ങില്‍ സ്‌കൂള്‍ ഡയറക്ടര്‍ ഇന്‍ ചാര്‍ജ് കെ.എസ.് സുകേഷ് അധ്യക്ഷത വഹിച്ചു. വിദ്യാലയ സമിതി, ക്ഷേമസമിതി, മാതൃ സമിതി അംഗങ്ങള്‍ പങ്കെടുത്തു. സ്‌കൂള്‍ മാനേജര്‍ സി. രാഗേഷ് പ്രിന്‍സിപ്പാള്‍ കെ.ആര്‍. വിജയലക്ഷ്മി എന്നിവര്‍ വിജയികളെ അനുമോദിച്ചു. തുടര്‍ന്ന് ആമ്പല്ലൂര്‍, പുതുക്കാട്, നന്തിക്കര, നെല്ലായി എന്നീ സ്ഥലങ്ങളില്‍ ആഹ്ലാദപ്രകടനം നടത്തി.