nctv news pudukkad

Local News

തലനാരിഴയ്ക്ക് രക്ഷപെടൽ: ക്ഷേത്രമുറ്റത്ത് ആൽക്കൊമ്പുകൾ പതിച്ചു; നടപന്തലിനും വഴിപാട് കൗണ്ടറിനും നാശനഷ്ടം

വരന്തരപ്പിള്ളി പാലയ്ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ ആല്‍മരത്തിന്റെ കൊമ്പുകള്‍ അടര്‍ന്നുവീണ് അപകടം. അപകടം ഒഴിവായത് തലനാരിഴയ്ക്ക്. ക്ഷേത്രത്തിന്റെ നടപന്തലിന്റെ മേല്‍ക്കൂരക്കും, വഴിപാട് കൗണ്ടറിനും കേടുപാടുകള്‍ സംഭവിച്ചു.വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ഈ സമയത്ത് ആരും ഇല്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. ആലിന്റെ വലിയ മൂന്ന് കൊമ്പുകളാണ് രണ്ട് സമയങ്ങളിലായി അടര്‍ന്നുവീണത്. രണ്ട് കൊമ്പുകള്‍ ക്ഷേത്രത്തിലേക്കും, ഒരെണ്ണം റോഡിലേക്കുമാണ് വീണത്. വൈദ്യുതി കമ്പിയിലേക്ക് മരക്കൊമ്പ് വീണതോടെ മേഖലയില്‍ വൈദ്യുതിബന്ധം വിച്ഛേദിച്ചു.റോഡിലേക്ക് മരക്കൊമ്പ് വീണ് ഗതാഗതം തടസപ്പെട്ടു.പിന്നീട് കൊമ്പുകള്‍ മുറിച്ചുമാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.പതിറ്റാണ്ടുകള്‍ …

തലനാരിഴയ്ക്ക് രക്ഷപെടൽ: ക്ഷേത്രമുറ്റത്ത് ആൽക്കൊമ്പുകൾ പതിച്ചു; നടപന്തലിനും വഴിപാട് കൗണ്ടറിനും നാശനഷ്ടം Read More »

അതിർത്തി തർക്കം വധശ്രമമായി; ഇരിങ്ങാലക്കുട കോടതി പ്രതിക്ക് അഞ്ച് വർഷം ശിക്ഷ വിധിച്ചു

അതിർത്തി തർക്കത്തെത്തുടർന്ന് അയൽക്കാരനെ കൈക്കോട്ട് കൊണ്ട് തലയിൽ വെട്ടി പരുക്കേൽപ്പിച്ച കേസിലെ പ്രതിക്ക് അഞ്ചു വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. നെന്മണിക്കര പാഴായി സ്വദേശി ചിറയത്ത് ചാക്കുണ്ണിയെയാണ് ഇരിങ്ങാലക്കുട അഡീഷണൽ അസിസ്റ്റന്റ് സെഷൻസ് കോടതി ശിക്ഷിച്ചത്. 2015-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. നെന്മണിക്കര വില്ലേജിലെ പാഴായി ദേശത്ത് താമസിക്കുന്ന എലുവത്തിങ്കൽ ജോസിനെ അതിർത്തി തർക്കത്തെത്തുടർന്ന് പ്രതി ചാക്കുണ്ണി കൈക്കോട്ട് ഉപയോഗിച്ച് തലയിൽ വെട്ടി പരുക്കേൽപ്പിക്കുകയായിരുന്നു. വധശ്രമത്തിന് അഞ്ചു വർഷം തടവും 50,000 രൂപ പിഴയും, …

അതിർത്തി തർക്കം വധശ്രമമായി; ഇരിങ്ങാലക്കുട കോടതി പ്രതിക്ക് അഞ്ച് വർഷം ശിക്ഷ വിധിച്ചു Read More »

ജി.ജി.എം 2026-ന് ഒരുക്കമായി; തലോർ ജെറുസലേം ധ്യാനകേന്ദ്രത്തിൽ പന്തൽ കാൽനാട്ട് കർമ്മം നടന്നു

ഫിയാത്ത് മിഷന്‍ ഒരുക്കുന്ന ഏഴാമത് ഗ്രേറ്റ് ഗാതറിംഗ് ഓഫ് മിഷന്‍ 2026ന് ഒരുക്കമായി പന്തല്‍ കാല്‍നാട്ടുകര്‍മ്മം തലോര്‍ ജെറുസലേം ധ്യാനകേന്ദ്രത്തില്‍ നടത്തി. മെല്‍ബണ്‍ രൂപത മുന്‍ ബിഷപ്പും ഫിയാത്ത് മിഷന്‍ രക്ഷാധികാരികളില്‍ ഒരാളുമായ ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂരാണ് പന്തല്‍ കാല്‍നാട്ട്കര്‍മ്മം നിര്‍വഹിച്ചത്. ജെറുസലേം ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാദര്‍ ഡേവിസ് പട്ടത്ത്, കരിസ്മാറ്റിക് ധ്യാനകേന്ദ്രങ്ങളുടെ സംസ്ഥാന കോഓഡിനേറ്റര്‍ ഫാദര്‍ ജോ പാച്ചേരിയില്‍, ജെറുസലേം ധ്യാനകേന്ദ്രത്തിലെ വൈദികരായ ഫാദര്‍ ദേവസ്യ കാനാട്ട്, ഫാദര്‍ ജോസ് പയ്യപ്പിള്ളി, ഫിയാത്ത് മിഷന്‍ …

ജി.ജി.എം 2026-ന് ഒരുക്കമായി; തലോർ ജെറുസലേം ധ്യാനകേന്ദ്രത്തിൽ പന്തൽ കാൽനാട്ട് കർമ്മം നടന്നു Read More »

കൊടകരയിൽ 12 പവൻ സ്വർണ്ണം മോഷ്ടിച്ച യുവതി പിടിയിൽ; കവർച്ച പൂജാരിയുടെ വീട്ടിൽ

കൊടകര: പ്രശ്നപരിഹാരത്തിനായി പൂജാരിയെ സമീപിച്ച യുവതി വീട്ടിൽ നിന്ന് 12 പവൻ സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിൽ അറസ്റ്റിലായി. കൊടകര പറക്കാട്ടുകര സ്വദേശിനി മണ്ണാംപറമ്പിൽ വീട്ടിൽ സൂര്യ (26) യെയാണ് തൃശ്ശൂർ റൂറൽ പൊലീസ് പിടികൂടിയത്. മറ്റത്തൂർ വില്ലേജ് മൂലംകുടം സ്വദേശിയായ പൂജാരി അജേഷിന്റെ വീട്ടിലായിരുന്നു കവർച്ച നടന്നത്. കഴിഞ്ഞ ഫെബ്രുവരി 16-നായിരുന്നു കേസിനാസ്പദമായ സംഭവം. കുടുംബത്തിലെ പ്രശ്നപരിഹാരത്തിനായി സൂര്യ സ്ഥിരമായി പൂജാരിയുടെ വീട്ടിൽ വരാറുണ്ടായിരുന്നു. ഈ പരിചയവും വിശ്വാസവും മുതലാക്കിയാണ് പ്രതി കവർച്ച നടത്തിയത്. സംഭവദിവസം പൂജാരി …

കൊടകരയിൽ 12 പവൻ സ്വർണ്ണം മോഷ്ടിച്ച യുവതി പിടിയിൽ; കവർച്ച പൂജാരിയുടെ വീട്ടിൽ Read More »

കെ.ആർ അശോകന്റെ ‘കാഴ്ചബംഗ്ലാവ്’ പ്രകാശനം ചെയ്തു

എഴുത്തുകാരൻ കെ.ആർ അശോകൻ രചിച്ച കഥാസമാഹാരമായ ‘കാഴ്ചബംഗ്ലാവ്’ പ്രകാശനം ചെയ്തു. സാഹിത്യകാരൻ അശോകൻ ചരുവിൽ പ്രകാശന കർമ്മം നിർവ്വഹിച്ചു. ഈ.ഡി ഡേവിസ് ആദ്യ പ്രതി ഏറ്റുവാങ്ങി. സാംസ്കാരിക പ്രവർത്തകനായ രാജൻ നെല്ലായി പുസ്തകം സദസ്സിന് പരിചയപ്പെടുത്തി സംസാരിച്ചു. തിങ്കൾ ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ​പി.ഡി നെൽസൺ, ​കെ.എസ് അർഷാദ്, ​എ രാജീവ്‌, ​ഇ.കെ അനൂപ്, ​കെ. സുധാകരൻ, സിദ്ധാർത്ഥൻ അയിനിക്കൽ, ​എ.യു ഉണ്ണികൃഷ്ണൻ, ഗ്രന്ഥകർത്താവ് കെ.ആർ അശോകൻ എന്നിവർ പ്രസംഗിച്ചു. പുസ്തക പ്രകാശനത്തിന് ശേഷം കെ. ആർ …

കെ.ആർ അശോകന്റെ ‘കാഴ്ചബംഗ്ലാവ്’ പ്രകാശനം ചെയ്തു Read More »

ആലത്തൂർ എഎൽപി സ്കൂളിന് 75-ന്റെ തിളക്കം; വിപുലമായ ആഘോഷങ്ങളുമായി വാർഷികം

75-മത് വാർഷികാഘോഷം വിപുലമായി സംഘടിപ്പിച്ച് ആലത്തൂർ എഎൽപി സ്കൂൾ. അക്കാദമിക മികവിനൊപ്പം കലയും സാംസ്കാരികവും ഒത്തുചേർന്ന ആഘോഷങ്ങൾ വിദ്യാലയത്തിന് പുതിയ ഉണർവേകി. കെ.കെ രാമചന്ദ്രൻ എം.എൽ.എ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. സംഗീത സംവിധായകൻ മോഹൻ സിത്താര മുഖ്യാതിഥിയായി. സ്കൂളിൽ നിന്നും പടിയിറങ്ങുന്ന അധ്യാപിക എൻ.എസ് രശ്മിക്ക് സ്നേഹനിർഭരമായ യാത്രയയപ്പ് നൽകി. ഒപ്പം, ദേശീയ-സംസ്ഥാന തലങ്ങളിൽ തിളക്കമാർന്ന നേട്ടങ്ങൾ കൈവരിച്ച പൂർവവിദ്യാർഥികളായ ശോഭു ആലത്തൂർ, കെ.ആർ ശശികുമാർ, ടി.ആർ …

ആലത്തൂർ എഎൽപി സ്കൂളിന് 75-ന്റെ തിളക്കം; വിപുലമായ ആഘോഷങ്ങളുമായി വാർഷികം Read More »

ഇലക്ഷൻ സ്‌പെഷ്യൽ ഡ്രൈവ്: ബാറിനുള്ളിൽ വിൽപ്പനയ്‌ക്കെത്തിച്ച എംഡിഎംഎയുമായി യുവാവ് പിടിയിൽ

ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് നടത്തിയ പരിശോധനയിൽ വൻ മയക്കുമരുന്ന് വേട്ട. മണ്ണുത്തിയിലെ ബാറിനുള്ളിൽ വിൽപ്പനയ്ക്കായി എത്തിച്ച 23.82 ഗ്രാം എംഡിഎംഎയുമായി ചാലിശ്ശേരി സ്വദേശി പ്രവീണിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പിടികൂടിയ മയക്കുമരുന്നിന് അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 2.5 ലക്ഷം രൂപ വിലവരും. തൃശ്ശൂർ ഐ.ബിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ മുഹമ്മദ്‌ ഹാരീഷിന്റെ നിർദ്ദേശപ്രകാരമായിരുന്നു പരിശോധന. മണ്ണുത്തി മയ്യൂര ബാറിനുള്ളിൽ വെച്ചാണ് പ്രതിയെ തൃശ്ശൂർ ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡും ഐ.ബി.യും …

ഇലക്ഷൻ സ്‌പെഷ്യൽ ഡ്രൈവ്: ബാറിനുള്ളിൽ വിൽപ്പനയ്‌ക്കെത്തിച്ച എംഡിഎംഎയുമായി യുവാവ് പിടിയിൽ Read More »

ഭാവിയിലേക്കൊരു കുതിപ്പ്; മുപ്ലിയം സ്കൂളിൽ ‘ടിങ്കർ ഫെസ്റ്റ് 2K26’ വിസ്മയമായി!

മുപ്ലിയം: ശാസ്ത്രസാങ്കേതിക രംഗത്ത് വിദ്യാർത്ഥികളുടെ കഴിവും ക്രിയാത്മകതയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മുപ്ലിയം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ടിങ്കറിംഗ് ലാബിൽ ‘ടിങ്കർ ഫെസ്റ്റ് 2K26’ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ നിവേദ്യ സജിൽ മേള ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാന അദ്ധ്യാപിക മിനി അധ്യക്ഷത വഹിച്ചു. ഇൻഡസ്ട്രിയൽ റോബോട്ടിക്സ് ഇൻസ്റ്റിറ്റ്യൂട്ട് എംഡി അബ്ദുൽ സമദ്, റോബോട്ടിക്സ്, നിർമ്മിത ബുദ്ധി (AI) തുടങ്ങിയ മേഖലകളിലെ സാങ്കേതിക സാധ്യതകളെക്കുറിച്ച് വിദ്യാർത്ഥികൾക്ക് ക്ലാസെടുത്തു. അധ്യാപകനായ അമൃത കൃഷ്ണൻ, സീനിയർ അസിസ്റ്റന്റ് അമൃത പ്രിയ, …

ഭാവിയിലേക്കൊരു കുതിപ്പ്; മുപ്ലിയം സ്കൂളിൽ ‘ടിങ്കർ ഫെസ്റ്റ് 2K26’ വിസ്മയമായി! Read More »

മരം മുറിക്കുന്നതിനിടെ താഴേക്ക് വീണ യുവാവിന് ദാരുണാന്ത്യം

കല്ലൂര്‍ നായരങ്ങാടിയില്‍ മരം മുറിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. കല്ലൂര്‍ പാറക്കാട് വാഴക്കാല സ്വദേശി മെല്‍വിന്‍ ആണ് മരിച്ചത്. 33 വയസായിരുന്നു. മരം മുറിക്കുന്ന ജോലിക്കിടെ മെല്‍വിന്‍ താഴേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മെല്‍വിനെ ഉടന്‍ തന്നെ തൃശ്ശൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. പരേതനായ ബെന്നിയുടെയും കുമാരിയുടെയും മകനാണ് മെല്‍വിന്‍.

പരിചിതമുഖം, പുതിയ ഉത്തരവാദിത്തം; തൃശ്ശൂരിന്റെ അമരക്കാരിയായി ശിഖ സുരേന്ദ്രൻ ചുമതലയേറ്റു

തൃശൂർ ജില്ലാ കളക്ടറായി ശിഖ സുരേന്ദ്രൻ ചുമതലയേറ്റു. കേരള ടൂറിസം ഡയറക്ടർ പദവിയിൽ നിന്നാണ് അവർ ജില്ലാ ഭരണകൂടത്തിന്റെ തലപ്പത്തേക്ക് എത്തുന്നത്. ജില്ലയുടെ പ്രവർത്തനങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുള്ള ഉദ്യോഗസ്ഥയാണ് ശിഖ സുരേന്ദ്രൻ. നേരത്തെ തൃശൂർ ജില്ലാ ഡെവലപ്മെന്റ് കമ്മിഷണർ ആയി പ്രവർത്തിച്ചിട്ടുള്ളത് അവർക്ക് ഭരണനിർവ്വഹണത്തിൽ മുതൽക്കൂട്ടാകും. 2018 കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥയായ ശിഖ സുരേന്ദ്രൻ എറണാകുളം സ്വദേശിയാണ്. കോതമംഗലം എംഎ കോളേജ് ഓഫ് എൻജിനീയറിംഗിൽ നിന്ന് സിവിൽ എൻജിനീയറിംഗ് ബിരുദം നേടിയ ശേഷം സിവിൽ സർവീസ് …

പരിചിതമുഖം, പുതിയ ഉത്തരവാദിത്തം; തൃശ്ശൂരിന്റെ അമരക്കാരിയായി ശിഖ സുരേന്ദ്രൻ ചുമതലയേറ്റു Read More »

സമരം ചെയ്ത നേതാക്കളെ ജയിലിലാക്കി; സർക്കാരിനെതിരെ പ്രതിഷേധവുമായി കെഎസ്‌യു!

ആരോഗ്യരംഗത്തെ കെടുകാര്യസ്ഥതയ്‌ക്കെതിരെ സമരം ചെയ്ത കെഎസ്‌യു നേതാക്കളെ വധശ്രമക്കേസില്‍ ജയിലിലാക്കിയെന്നാരോപിച്ച് സംസ്ഥാന സര്‍ക്കാരിനെതിരെ കെ.എസ്.യു പുതുക്കാട് നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി കെ.എം.ബാബുരാജ് ഉദ്ഘാടനം ചെയ്തു. കെ.എസ്.യു പുതുക്കാട് നിയോജകമണ്ഡലം പ്രസിഡന്റ് വൈശാഖ് ഐത്താടന്റെ അധ്യക്ഷനായി. കോണ്‍ഗ്രസ്സ് പുതുക്കാട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സുധന്‍ കാരയില്‍, കെ.എസ്.യു ജില്ലാ സെക്രട്ടറി പ്രണവ് പ്രിന്‍സ്, യൂത്ത് കോണ്‍ഗ്രസ്സ് നിയോജകമണ്ഡലം സെക്രട്ടറി സച്ചിന്‍ ഷാജു, യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ജസ്റ്റിന്‍ ആറ്റുപുറം എന്നിവര്‍ …

സമരം ചെയ്ത നേതാക്കളെ ജയിലിലാക്കി; സർക്കാരിനെതിരെ പ്രതിഷേധവുമായി കെഎസ്‌യു! Read More »

കേന്ദ്രഫണ്ട് കൊണ്ട് നിർമ്മാണം; ഉദ്ഘാടനത്തിൽ കേന്ദ്രത്തെ അവഗണിച്ചു; പുതുക്കാട് ബിജെപി പ്രതിഷേധം!

പുതുക്കാട്: കേന്ദ്ര ആരോഗ്യ മന്ത്രാലയം അനുവദിച്ച 3.25 കോടി രൂപ ചെലവിൽ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ നിർമ്മിച്ച ആധുനിക ലാബ്, വനിതാ വാർഡ്, ഹാൾ എന്നിവയുടെ ഉദ്ഘാടന ചടങ്ങിൽ കേന്ദ്രമന്ത്രിയെ പങ്കെടുപ്പിക്കാത്തതിലും കേന്ദ്ര സർക്കാരിന്റെ പങ്കിനെ പരാമർശിക്കാത്തതിലും പ്രതിഷേധിച്ച് ബിജെപി പുതുക്കാട് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ച് നടത്തി. പുതുക്കാട് സെന്ററിൽ നിന്ന് ആരംഭിച്ച മാർച്ച് താലൂക്ക് ആശുപത്രിക്ക് മുന്നിൽ സമാപിച്ചു. ബിജെപി എറണാകുളം മേഖല പ്രസിഡന്റ് എ. നാഗേഷ് ഉദ്ഘാടനം ചെയ്തു. ബിജെപി പുതുക്കാട് …

കേന്ദ്രഫണ്ട് കൊണ്ട് നിർമ്മാണം; ഉദ്ഘാടനത്തിൽ കേന്ദ്രത്തെ അവഗണിച്ചു; പുതുക്കാട് ബിജെപി പ്രതിഷേധം! Read More »

കാവടി ആഘോഷത്തിനിടെ കത്തിക്കുത്ത്; യുവാക്കളെ ആക്രമിച്ച പ്രതികൾ പിടിയിൽ

കാട്ടൂർ എസ്എൻഡിപി ക്ഷേത്രത്തിലെ കാവടി ആഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ രണ്ട് യുവാക്കളെ കത്തികൊണ്ട് കുത്തി പരുക്കേൽപ്പിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി. എടത്തിരുത്തി ചെന്ത്രാപ്പിന്നി ഈസ്റ്റ് സ്വദേശി അനു, ഇയാളെ രക്ഷപ്പെടാൻ സഹായിച്ച ബന്ധു കിഴപ്പിള്ളിക്കര സ്വദേശി ജിഷ്ണു എന്നിവരെയാണ് തൃശ്ശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 28-ന് രാത്രി 8.45-ഓടെയായിരുന്നു സംഭവം. ക്ഷേത്രത്തിന് സമീപമുള്ള ജംഗ്ഷനിൽ വച്ച് സ്കൂട്ടറിൽ വന്ന പ്രതികളെ പരിക്കേറ്റ യുവാക്കൾ തടഞ്ഞുനിർത്തിയിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചത്. കാട്ടൂർ ആശാരിക്കു സ്വദേശി …

കാവടി ആഘോഷത്തിനിടെ കത്തിക്കുത്ത്; യുവാക്കളെ ആക്രമിച്ച പ്രതികൾ പിടിയിൽ Read More »

1.20 കോടിയുടെ വികസനത്തിളക്കത്തിൽ വെള്ളിക്കുളങ്ങര ഗവ. യു.പി സ്കൂൾ; പുതിയ ക്ലാസ് മുറികൾക്ക് തുടക്കമായി

വെള്ളിക്കുളങ്ങര ഗവൺമെന്റ് യു.പി സ്കൂളിൽ പ്ലാൻ ഫണ്ടും എസ്.എസ്.കെ ഫണ്ടും ഉപയോഗിച്ച് നിർമ്മിച്ച പുതിയ ക്ലാസ് മുറികളുടെ ഉദ്ഘാടനവും സ്കൂൾ വാർഷികാഘോഷവും നടത്തി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നും 1 കോടി രൂപ വിനിയോഗിച്ച് ‘വിദ്യാകിരണം’ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച 5 ക്ലാസ് മുറികളുടെയും, എസ്.എസ്.കെ ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച 2 ക്ലാസ് മുറികളുടെയും സംയുക്ത ഉദ്ഘാടനം കെ.കെ രാമചന്ദ്രൻ എം.എൽ.എ നിർവ്വഹിച്ചു. മറ്റത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടെസ്സി ജോസ് …

1.20 കോടിയുടെ വികസനത്തിളക്കത്തിൽ വെള്ളിക്കുളങ്ങര ഗവ. യു.പി സ്കൂൾ; പുതിയ ക്ലാസ് മുറികൾക്ക് തുടക്കമായി Read More »

തൃക്കൂർ ഗ്രാമപഞ്ചായത്തിൽ പാലിയേറ്റീവ് പരിചരണ പരിശീലനം: പങ്കെടുത്തത് മുപ്പതോളം സന്നദ്ധ പ്രവർത്തകർ

തൃക്കൂർ ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പാലിയേറ്റീവ് പരിചരണ സന്നദ്ധ പ്രവർത്തകർക്കായി സംഘടിപ്പിച്ച ത്രിദിന പരിശീലന പരിപാടി സമാപിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹൻദാസ് ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പോൾസൺ തെക്കുംപീടിക അധ്യക്ഷത വഹിച്ചു. വിവിധ ദിവസങ്ങളിലായി നടന്ന പരിശീലന ക്ലാസുകൾക്ക് ഡോ. മിഥുൻ റോഷൻ, ഡോ. അമൃത, സ്റ്റേറ്റ് പാലിയേറ്റീവ് കോഡിനേറ്റർ എം.ജി പ്രവീൺ, ജില്ലാ കോഡിനേറ്റർ അനൂപ്, ഹെൽത്ത് ഇൻസ്പെക്ടർ ഇ.എസ് ബൈജു എന്നിവർ നേതൃത്വം നൽകി. ഗ്രാമപഞ്ചായത്ത് അംഗങ്ങളും ആരോഗ്യപ്രവർത്തകരും …

തൃക്കൂർ ഗ്രാമപഞ്ചായത്തിൽ പാലിയേറ്റീവ് പരിചരണ പരിശീലനം: പങ്കെടുത്തത് മുപ്പതോളം സന്നദ്ധ പ്രവർത്തകർ Read More »

ബസ്സ് കിട്ടാൻ ഓട്ടം പഠിക്കണം! പുതുക്കാട് കെഎസ്ആർടിസി സ്റ്റാൻഡിൽ യാത്രക്കാരുടെ ദുരിതം തുടരുന്നു

കെ.എസ്.ആർ.ടി.സി ബസ്സിൽ കയറണമെങ്കിൽ ഇപ്പോൾ ഓട്ടം പഠിക്കണം എന്ന അവസ്ഥയിലാണ് പുതുക്കാട് നിവാസികൾ. സ്റ്റാൻഡിലേക്ക് ബസ്സുകൾ കയറാത്തതും, കയറിയാലും കൃത്യമായ വിവരങ്ങൾ ലഭിക്കാത്തതും യാത്രക്കാരെ വട്ടംകറക്കുകയാണ്. ചാലക്കുടി ഭാഗത്തേക്കുള്ള സൂപ്പർ ഫാസ്റ്റ്, പ്രീമിയം ബസ്സുകൾ സ്റ്റാൻഡിൽ കയറണമെന്ന നിയമം നിലനിൽക്കെ, പലതും സ്റ്റാൻഡിന് പുറത്താണ് നിർത്തുന്നത്. ഇതോടെ ബസ്സ് പിടിക്കാൻ യാത്രക്കാർക്ക് ഓടേണ്ടി വരുന്നു. ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകളെ എൽ.എസ് 1, എൽ.എസ് 2 എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ടെങ്കിലും, ഏത് ബസ്സ് സ്റ്റാൻഡിൽ കയറുമെന്നോ എവിടെ നിർത്തുമെന്നോ അറിയാൻ …

ബസ്സ് കിട്ടാൻ ഓട്ടം പഠിക്കണം! പുതുക്കാട് കെഎസ്ആർടിസി സ്റ്റാൻഡിൽ യാത്രക്കാരുടെ ദുരിതം തുടരുന്നു Read More »

ആയുർവേദ ഫാർമസിയുടെ മറവിൽ വൻ ലഹരി വേട്ട: 21.5 കിലോ കഞ്ചാവും ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ

വാടാനപ്പള്ളി: ആയുർവേദ തൈലങ്ങളുടെയും മരുന്നുകളുടെയും മറവിൽ ലഹരി കച്ചവടം നടത്തിവന്ന യുവാവിനെ തൃശ്ശൂർ റൂറൽ പൊലീസ് പിടികൂടി. പാവറട്ടി കാക്കശ്ശേരി പാമ്പിങ്ങൽ വീട്ടിൽ ലിജിൻ (34) ആണ് വൻ ലഹരി ശേഖരവുമായി പിടിയിലായത്. ഏഴാംകല്ല് വെസ്റ്റ് പനക്കപ്പറമ്പിൽ ക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ഇയാൾ, പാവറട്ടിയിൽ ആയുർ മരുന്നു ഫാർമസി നടത്തി വരികയായിരുന്നു. ഞായറാഴ്ച പുലർച്ചെ ഇയാളുടെ വീട്ടിൽ തൃശ്ശൂർ റൂറൽ ഡാൻസാഫ് സ്ക്വാഡും വാടാനപ്പള്ളി പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കൾ കണ്ടെടുത്തത്. പിടിച്ചെടുത്ത …

ആയുർവേദ ഫാർമസിയുടെ മറവിൽ വൻ ലഹരി വേട്ട: 21.5 കിലോ കഞ്ചാവും ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ Read More »

തൃശ്ശൂർ സുവോളജിക്കൽ പാർക്ക്: ഇന്ന് മുതൽ പൊതുജനങ്ങൾക്കായി തുറന്നു; ടിക്കറ്റ് നിരക്കുകൾ അറിയാം

പ്രകൃതിയുടെ മടിത്തട്ടിൽ വന്യജീവി ലോകത്തെ തൊട്ടറിയാൻ തൃശ്ശൂർ സുവോളജിക്കൽ പാർക്ക് ഇന്ന് മുതൽ സഞ്ചാരികൾക്കായി വാതിൽ തുറന്നു. ഫെബ്രുവരി 28, ശനിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് പാർക്ക് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ, റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ എന്നിവരുൾപ്പെടെയുള്ള ജനപ്രതിനിധികളാണ് ആദ്യ സന്ദർശകരായി പാർക്കിലെത്തിയത്. രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ച് വരെയാണ് സന്ദർശന സമയം. മറ്റ് മൃഗശാലകളെപ്പോലെ തിങ്കളാഴ്ചകളിൽ പാർക്കിന് അവധിയായിരിക്കും. മുതിർന്നവർക്ക് 100 രൂപയും, 5 …

തൃശ്ശൂർ സുവോളജിക്കൽ പാർക്ക്: ഇന്ന് മുതൽ പൊതുജനങ്ങൾക്കായി തുറന്നു; ടിക്കറ്റ് നിരക്കുകൾ അറിയാം Read More »

വിദ്യാഭ്യാസ സൗകര്യങ്ങൾ വർദ്ധിപ്പിച്ച് കൊടകര സ്കൂൾ

കൊടകര ഗവ. നാഷണൽ ബോയ്‌സ് ഹൈസ്‌കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച അഞ്ച് സ്മാർട്ട് ക്ലാസ് മുറികളും രണ്ട് ആധുനിക ടോയ്‌ലറ്റ് ബ്ലോക്കുകളും ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീല ജോർജ്ജ് ഉദ്ഘാടനകർമ്മം നിർവഹിച്ചു. കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയ് നെല്ലിശ്ശേരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം കെ.ജെ. ഡിക്സൻ, കൊടകര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സ്വപ്ന സത്യൻ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി …

വിദ്യാഭ്യാസ സൗകര്യങ്ങൾ വർദ്ധിപ്പിച്ച് കൊടകര സ്കൂൾ Read More »

യുവതിക്ക് വാട്സാപ്പിൽ അശ്ലീല സന്ദേശങ്ങൾ; പാലക്കാട് സ്വദേശി റിമാൻഡിൽ

കൊടുങ്ങല്ലൂർ: വാട്സാപ്പ് വഴി യുവതിക്ക് നിരന്തരം അശ്ലീല സന്ദേശങ്ങളും ദൃശ്യങ്ങളും അയച്ച് മാനഹാനി വരുത്തിയ കേസിൽ പാലക്കാട് സ്വദേശിയെ തൃശ്ശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കോട്ടായി ചമ്പ്രകുളം ഉന്നതി വീട്ടിൽ രജീഷിനെ (39) ആണ് കൊടുങ്ങല്ലൂർ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ജനുവരി 14-ന് വൈകുന്നേരം 4.30 മുതൽ രാത്രി 12.45 വരെയായിരുന്നു കേസിനാസ്പദമായ സംഭവം. പരാതിക്കാരി ജോലിസ്ഥലത്തായിരുന്ന സമയത്ത് പ്രതി ഇവരുടെ ഫോണിലേക്ക് തുടർച്ചയായി ഓഡിയോ, വീഡിയോ കോളുകൾ ചെയ്യുകയായിരുന്നു. കോൾ അറ്റൻഡ് ചെയ്തപ്പോൾ …

യുവതിക്ക് വാട്സാപ്പിൽ അശ്ലീല സന്ദേശങ്ങൾ; പാലക്കാട് സ്വദേശി റിമാൻഡിൽ Read More »