കൊവിഡ് കേസുകള്‍ കൂടുന്നു
രാജ്യത്ത് കൊവിഡ് പ്രതിദിന കണക്ക് 5,000 കടന്നു. ഒരു ദിവസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 5,335 പേര്‍ക്ക്; ഇന്നലെ 4,435 ആയിരുന്നു പ്രതിദിന കണക്ക്.
രാജ്യത്ത് കൊവിഡ് പ്രതിദിന കണക്ക് 5,000 കടന്നു. ഒരു ദിവസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 5,335 പേര്‍ക്ക്; ഇന്നലെ 4,435 ആയിരുന്നു പ്രതിദിന കണക്ക്.
ശാസ്താ ക്ഷേത്ര മതില്‍ക്കകത്ത് മേള അകമ്പടിയില്‍ അഞ്ച് ആനകളെയും അണിനിരത്തി എഴുന്നള്ളിപ്പ് നടത്തി. പഞ്ചാരിമേളത്തിന് കേളത്ത് സുന്ദരന്‍ മാരാര്‍ പ്രാമാണിത്യം വഹിച്ചു. പ്രസാദഊട്ടും ഉണ്ടായിരുന്നു. വൈകീട്ട് ശാസ്താക്ഷേത്രത്തില്‍ നിന്ന് പാണ്ടിമേളത്തോടെ എഴുന്നള്ളിച്ച് വിഷ്ണു ക്ഷേത്രത്തില്‍ ഇറക്കി എഴുന്നള്ളിപ്പ് നടത്തി. കേളത്ത് സുന്ദരന്‍മാരാരുടെ പ്രാമാണ്യത്തില്‍ പാണ്ടിമേളം അരങ്ങേറി. വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം ആര്‍ഷഭാരതം ബാലെയുടെ അവതരണം നടത്തി. ക്ഷേത്രം തന്ത്രിമാരായ വടക്കേടത്ത് പെരുമ്പടപ്പ് കേശവന് നമ്പൂതിരി, തെക്കേടത്ത് പെരുമ്പടപ്പ് ദാമോദരന്‍ നമ്പൂതിരി, ശാസ്താ ക്ഷേത്രം മേല്‍ശാന്തി പ്രമോദ് നമ്പൂതിരി, …
മേടംകുളങ്ങര ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ കൊടിയ്ക്കല്‍ പൂരം ആഘോഷിച്ചു Read More »
25 ലക്ഷം രൂപയാണ് ചെലവിലായിരുന്നു നിര്‍മാണം. തൃക്കൂര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ നമ്പാടന് അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്. രഞ്ജിത്ത് മുഖ്യാതിഥിയായും, ജില്ലാ പഞ്ചായത്ത് അംഗം ജോസഫ് ടാജറ്റ് വിശിഷ്ടാതിഥിയുമായും പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി ഡെന്നി പനോക്കാരന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍, പഞ്ചായത്ത് അംഗം മേഴ്സി സ്കറിയ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പി. മനോജ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
മലയോര ഹൈവേയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് വെള്ളിക്കുളങ്ങരയില്‍ വിളിച്ചുചേര്‍ത്ത ഭൂമി നഷ്ടപ്പെടുന്നവരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു എംഎല്‍എ. മലയോര ഹൈവേയുടെ വിലങ്ങന്നൂര്‍ മുതല്‍ വെള്ളിക്കുളങ്ങര വരെയുള്ള ഘട്ടത്തിന് 136 കോടി 49 ലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. ഏഴുമീറ്റര്‍ ടാറിംഗും ഇരുവശത്തും കാനയോടുകൂടി 12 മീറ്റര്‍ വീതിയിലാണ് മലയോര ഹൈവേ നിര്‍മിക്കുന്നത്. കൊടകര ബ്ലോക്ക് പഞ്ചായത്തംഗം എം.ആര്. രഞ്ജിത്ത്, പഞ്ചായത്തംഗങ്ങളായ ഷൈബി സജി, ചിത്ര സുരാജ്, ഷാന്റോ കൈതാരത്ത്, സിപിഎം ലോക്കല്‍ സെക്രട്ടറി പി.കെ. രാജന്, സിപിഐ ലോക്കല്‍ സെക്രട്ടറി …
തളിരുകള്‍ 2023 എന്ന പേരില്‍ നടന്ന പരിപാടി കെ.കെ. രാമചന്ദ്രന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആര്. രഞ്ജിത് മുഖ്യ പ്രഭാഷണം നടത്തി. 2021-22ലെ കേരളത്തിലെ മികച്ച ബ്ലോക്ക് പഞ്ചായത്തുകളില്‍ രണ്ടാം സ്ഥാനം നേടി സംസ്ഥാന സര്‍ക്കാരിന്റെ സ്വരാജ് ട്രോഫി കരസ്ഥമാക്കിയ കൊടകര ബ്ലോക്കിനുള്ള കൊടകര ബിആര്‍സിയുടെ ആദരവ് പ്രസിഡന്റ് എം.ആര്. രഞ്ജിത്ത് ഏറ്റുവാങ്ങി. . എസ്എസ്കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ …
കിണര്‍ എത്രയും പെട്ടെന്ന് ശുദ്ധീകരിച്ച് ഉപയോഗയോഗ്യമാക്കുന്നതിന് പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് മറ്റത്തൂര്‍ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രദേശത്ത് മുന്‍പുണ്ടായിരുന്ന പൊതു ടാപ്പ് നീക്കം ചെയ്തതും കുടിവെള്ള ക്ഷാമം രൂക്ഷമാക്കിയെന്ന ആരോപണവും കോണ്‍ഗ്രസ് ഉന്നയിച്ചു. പൈപ്പ് കണക്ഷന് പുനഃസ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് മറ്റത്തൂര്‍ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് പ്രസിഡന്റ് രഞ്ജിത് കൈപ്പിള്ളി ധര്‍ണ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മറ്റത്തൂര്‍ മണ്ഡലം പ്രസിഡന്റ് എ.ബി. പ്രിന്‍സ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് …
കാരിക്കടവ് കോളനിക്കു ചുറ്റും വനംവകുപ്പ് സോളാര്‍ വൈദ്യുതി വേലി സ്ഥാപിച്ചത് ഇവിടത്തെ കുടുംബങ്ങള്‍ക്ക് ആശ്വാസമായി. സോളാര്‍വേലി സ്ഥാപിച്ചതിനു ശേഷം കോളനിക്കകത്തേക്ക് കാട്ടാനകള്‍ വരാറില്ലെന്ന് കാരിക്കടവ് ആദിവാസി കോളനിയിലെ ഊരുമൂപ്പന് ചന്ദ്രന് പറഞ്ഞു. മലയര്‍ വിഭാഗക്കാരായ പതിനഞ്ച് കുടുംബങ്ങളാണ് കാരിക്കടവിലുള്ളത്. രാത്രിയായാല്‍ സമീപത്തുള്ള വനത്തില്‍ നിന്ന് ഇറങ്ങി പുഴ മുറിച്ചുകടക്കുന്ന കാട്ടാനകള്‍ ഒറ്റക്കും കൂട്ടമായും കോളനിയിലേക്കെത്തുന്നത് ഇവര്‍ക്ക് ദുരിതമായിരുന്നു. കാട്ടാനശല്യം പരിഹരിക്കണമെന്ന ആദിവാസി കുടുംബങ്ങളുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്നാണ് ഏതാനും മാസം മുമ്പ് വനംവകുപ്പ് കോളനിക്ക് ചുറ്റും സോളാര്‍ …
ക്ലാസ്സിന്റെ ഉദ്ഘാടനം പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ടീന തോബി അദ്ധ്യക്ഷയായിരുന്നു. പഞ്ചായത്തംഗങ്ങളായ ഷാജു കാളിയേങ്കര, രശ്മി ശ്രീഷോബ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. മഞ്ജു ജോണ്‍, പരിശീലകന് ടി.യു. രജീഷ്, സി.ആര്. രമിത എന്നിവര്‍ പ്രസംഗിച്ചു.
മേളത്തിന്റെ അകമ്പടിയില്‍ പീലിക്കാവടികളും കണ്ണിന് കുളിര്‍മ്മയേകുന്ന പൂക്കാവടികളും വിസ്മയം തീര്‍ത്തു. വൈകീട്ട് മൂന്നുമുറി പള്ളി ജംഗ്ഷനില്‍ നിന്നും ആരംഭിക്കുന്ന സന്ധ്യാ വിസ്മയ കാഴ്ചയില്‍ തെയ്യം, തിറ, ശിങ്കാരിമേളം, ബട്ടര്‍ഫ്ളൈ ഡാന്‍സ്, തമ്പോലം എന്നിവയും വിവിധ സെറ്റുകളുടെ കാവടി വരവും ഉണ്ടായിരുന്നു. തെക്കുംമുറി യുവജന സംഘം, അമ്പലനട സെറ്റ്, ശ്രീ മുരുക സെറ്റ്, കുഞ്ഞാലി പാറ സെറ്റ് യുവജൈതന്യ, വേല്‍മുരുക, ശാന്തിനഗര്‍ സെറ്റ് എന്നീ കാവടി സെറ്റുകളാണ് അണിനിരന്നത്. ക്ഷേത്രം തന്ത്രി കാരുമാത്ര വിജയന്, മേല്‍ശാന്തി കുട്ടന്, മുഖ്യ …
കുറുമാലിപുഴയില്‍ നിന്ന് വെള്ളം പമ്പുചെയ്ത് പൂവാലിതോടിന്റെ ഉത്ഭവ സ്ഥാനത്ത് എത്തിച്ചാല്‍ തോട്ടില്‍ ജലസമൃദ്ധി ഉറപ്പു വരുത്താനാകുമെന്നാണ് നിര്‍ദ്ദേശമുയരുന്നത്. മലയോര പഞ്ചായത്തായ മറ്റത്തൂരിന്റെ പച്ചപ്പുനിര്ത്തുന്നതില് പ്രധാന പങ്കുവഹിക്കുന്നത് വെള്ളിക്കുളം വലിയ തോടാണ്്. കോടശേരി പഞ്ചായത്തില്‍ നിന്ന് ഉല്‍ഭവിച്ച് മറ്റത്തൂര്‍ പഞ്ചായത്തിലൂടെ കിലോമീറ്ററുകള്‍ ഒഴുകി വാസുപുരത്ത് വെച്ച് കുറുമാലിപുഴയില്‍ ചേരുന്ന ഈ വലിയ തോടിന്റെ പ്രധാന കൈവഴിയാണ് പൂവാലി തോട്. ഇഞ്ചക്കുണ്ട് മേഖലയില്‍ നിന്ന് ഒഴുകിയെത്തുന്ന പൂവാലിതോട് മുരുക്കുങ്ങല്‍, കിഴക്ക കോടാലി എന്നിവിടങ്ങളിലൂടെ കടന്നാണ് മാങ്കുറ്റിപ്പാടത്ത് വെച്ച് വെള്ളിക്കുളം വലിയ …
‘മിന്നുന്ന വിജയം നേടിയ ആതിര അന്തിയുറങ്ങുന്നത് അയല്‍വീടുകളില്‍’ എന്ന വാര്‍ത്തയിലൂടെ പുതുക്കാട് എന്‍സിടിവിയിലെ ബൈജു ദേവസി പൗലോസ് താക്കോല്ക്കാരന് സ്മാരക ജില്ലാ ദൃശ്യമാധ്യമ പുരസ്കാരത്തിന് അര്‍ഹനായത്. പ്രണാമം 2023 എന്ന പേരില്‍ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ നിര്‍വഹിച്ചു. പ്രസ് ഫോറം പ്രസിഡന്റ് ഷാലി മുരിങ്ങൂര്‍ അധ്യക്ഷത വഹിച്ചു. കെ.ബി. ബിനേഷ്, രമേഷ്കുമാര്‍ കുഴിക്കാട്ടില്‍, ചാലക്കുടി പ്രസ് ഫോറം രക്ഷാധികാരി എന്‍.ആര്. സരിത, ചാലക്കുടി നഗരസഭാധ്യക്ഷന്‍ എബി ജോര്‍ജ്ജ്, ചാലക്കുടി പ്രസ് ഫോറം …
ആദ്യ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് സല്യൂട്ട് കെ.കെ. രാമചന്ദ്രന് എംഎല്‍എ സ്വീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന്, ബ്ലോക്ക് അംഗം കവിത സുനില്‍, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി, ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എന്‍.എം. പുഷ്പാകരന്‍, പഞ്ചായത്തംഗങ്ങളായ ടി.കെ. സതീശന്, എ. രാജീവ്, രതി ഗോപി, എഇഒ എം.സി. നിഷ, മാനേജര്‍ ടി. രമേഷ്കുമാര്‍, പ്രധാന അധ്യാപകന് …
പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍, പഞ്ചായത്ത് സെക്രട്ടറി, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
കെപിസിസി അംഗം എം.കെ. അബ്ദുള്‍ സലാം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയര്മാന് കെ.എല്‍. ജോസ് അദ്ധ്യക്ഷനായിരുന്നു. കണ്‍വീനര്‍ സോമന് മുത്രത്തിക്കര, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാരായ കെ.എം. ബാബുരാജ്, ഡേവീസ് അക്കര, ഡിസിസി ഭാരവാഹികളായ കെ. ഗോപാലകൃഷ്ണന്, കല്ലൂര്‍ ബാബു, മണ്ഡലം പ്രസിഡന്റുമാരായ ഷാജു കാളിയേങ്കര, ജിമ്മി മഞ്ഞളി, പി. രാമന്‍കുട്ടി, കെ.എസ്. കൃഷ്ണന്‍കുട്ടി, കെ. ശ്രീകുമാര്‍, ഷാഫി, കെ.ജെ. ജോജു, പ്രിന്സന് തയ്യാലക്കല്‍, പീറ്റര്‍, സുരേന്ദ്രന്, അരുണ്‍ എന്നിവര്‍ പ്രസംഗിച്ചു.
വിനോദത്തിലൂടെ കുട്ടികള്‍ക്ക് വിജ്ഞാനവും പകരുക എന്ന ലക്ഷ്യത്തോടെയാണ് ടിങ്കറിങ് ലാബിന്റെ നേതൃത്വത്തില്‍ പ്രദര്ശനമൊരുങ്ങിയത്. സ്കൂള്‍ പഠനോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ അതിനൂതന സാങ്കേതിക വിദ്യയുടെ വിവിധ വശങ്ങള് പ്രയോജനപ്പെടുത്തി. ആളുകളെ അഭിവാദ്യം ചെയ്യാനും സംസാരിക്കാനും കുട്ടികളോടൊത്തു കളിക്കാനും കൂടുന്ന എക്കോ റോബോര്‍ട്ടായിരുന്നു മേളയിലെ താരമായത്. പ്ലാസ്റ്റിക്ക് ബോട്ടില്‍ റിസര്‍വ് വെന്‍ഡിങ് മെഷീന്, മാലിന്യമടക്കമുള്ള നിര്‍മാര്‍ജ്ജനം ചെയ്യുന്നതിനുള്ള മെഷീനുകള്‍, ഊര്ജ്ജസംരക്ഷണത്തിനായുള്ള സോളാര്‍ ട്രാക്കര്‍, വാനനിരീക്ഷണത്തിനായി ടെലിസ്കോപ്പ്, അന്തരീക്ഷവായു മലിനമായാല്‍ മുന്നറിയിപ്പു നല്കുന്ന യന്ത്രം, പ്രകൃതി ദുരന്തങ്ങള്‍ വന്നാല്‍ മണ്ണിനടിയില്‍പ്പെട്ട …
പൊലിമ പുതുക്കാട് പദ്ധതിയുടെ അവലോകന യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്. രഞ്ജിത്ത്, പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി.എസ്. പ്രിന്‍സ്, സരിത രാജേഷ്, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. എസ്. സ്വപ്ന, കുടുംബശ്രീ ജില്ലാ മിഷന് കോഡിനേറ്റര്‍ എസ്.സി. നിര്‍മ്മല്‍, ബിഡിഒ പി.ആര്. അജയ്ഘോഷ്, മറ്റത്തൂര്‍ ലേബര്‍ സൊസൈറ്റി സെക്രട്ടറി കെ.പി. പ്രശാന്ത്, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍, സിഡിഎസ് ചെയര്പേഴ്സണ്മാര് തുടങ്ങിയവര്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു. …
കെ.കെ. രാമചന്ദ്രന് എംഎല്‍എ ഹരിത കര്‍മ്മ സേനയ്ക്ക് ഇലക്ട്രിക് ഓട്ടോകള്‍ കൈമാറി. ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ നിന്നും 5 ലക്ഷത്തി അമ്പതിനായിരം രൂപയാണ് ഇലക്ട്രിക് ഓട്ടോകള്‍ക്കായി ചെലവഴിച്ചത്. മിനി എംസിഎഫില്‍ നിന്നും പഞ്ചായത്തിന്റെ എംസിഎഫിലേക്കുള്ള മാലിന്യനീക്കമാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ഇതിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത രണ്ടു ഇലക്ട്രിക് ഓട്ടോകളാണ് കൈമാറിയത്. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന് അധ്യക്ഷയായിരുന്നു. വൈസ് പ്രസിഡന്റ് ടി.ജി. അശോകന്, പഞ്ചായത്ത് സെക്രട്ടറി പി.എസ്. ഫ്രാന്‍സിസ്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ …
കെ.കെ. രാമചന്ദ്രന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്. രഞ്ജിത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സജിത സജീവന്, മറ്റു ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, എല്‍എസ്ജിഡി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഒരു കിലോമീറ്റര്‍ നീളത്തിലും മൂന്നു മീറ്റര്‍ വീതിയിലും ആണ് ടാറിങ് പ്രവര്‍ത്തികള്‍ നടത്തിയിട്ടുള്ളത്.
ജില്ലാപഞ്ചായത്ത് അംഗം സരിത രാജേഷ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ഐ.എസ്. ഷാജു അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പാഠപുസ്തകം, യൂണിഫോം എന്നിവയും സമ്മാനങ്ങളുടെ വിതരണവും നടത്തി. ഹെഡ്മിസ്ട്രസ് നിഷ, മധുരം മലയാളം മദിരാശിമുറ്റം ട്രഷറര്‍ ജോജി, ബിആര്‍സി പ്രതിനിധി നിഷ, സീനിയര്‍ അദ്ധ്യാപിക കെ.എസ്. പുഷ്കല എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങോടനുബന്ധിച്ച് വിദ്യാര്‍ത്ഥികളുടെ പഠനസാമഗ്രികളുടെ പ്രദര്‍ശനവും പ്രവര്‍ത്തനങ്ങളുടെ അവതരണവും ഉണ്ടായിരുന്നു.
പച്ചളിപ്പുറം സ്വദേശി അറയ്ക്കല്‍ വീട്ടില്‍ 27 വയസുള്ള വിശാഖിനെയാണ് പുതുക്കാട് പോലീസ് നാടുകടത്തിയത്. സ്റ്റേഷനിലെ റൗഡിയായ വിശാഖ് 2016 മുതല്‍ പന്ത്രണ്ടോളം കേസുകളില്‍ പ്രതിയാണ്. കൊലപാതക ശ്രമം, ഭവനഭേദനം, അടിപിടി തുടങ്ങി എട്ട് കേസുകളില്‍ വിചാരണ നേരിടുന്നയാളാണ് വിശാഖ്.