സ്കൂട്ടർ കനാലിലേക്ക് വീണു; അത്ഭുതകരമായി രക്ഷപ്പെട്ട് അമ്മയും മകനും
കൊടകരയിൽ സ്കൂട്ടര്‍ കനാലിലേക്ക് വീണു
കൊടകരയിൽ സ്കൂട്ടര്‍ കനാലിലേക്ക് വീണു
ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം. ഡ്രൈവറുടെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടലില്‍ ദുരന്തം ഒഴിവാക്കാനായി. പുതുക്കാട് നിന്നും ഇരിങ്ങാലക്കുടയില്‍ നിന്നും അഗ്നിരക്ഷാസേനകളെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മിനി ടെംപോയുടെ മുന്‍ഭാഗം ഭാഗികമായി കത്തിനശിച്ചു. വാഹനത്തിന്റെ അടിയില്‍ നിന്നും തീ ഉയരുകയായിരുന്നു. ഗ്യാസ് നിറച്ച 17 സിലിണ്ടറുകള്‍ ഈ സമയം വാഹനത്തിലുണ്ടായിരുന്നുവെന്നാണ് വിവരം. ഇവ വേഗത്തില്‍ ഡ്രൈവറുടെ നേതൃത്വത്തില്‍ വാഹനത്തില്‍ നിന്നും മാറ്റുകയായിരുന്നു. അഗ്നിരക്ഷാസേന എത്തിയാണ് സംഭവസ്ഥലം അപകടരഹിതമാക്കിയത്. പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ബീന സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള ജനപ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു.
പുതുക്കാട് പ്രജ്യോതി നികേതന്‍ കോളേജ് എന്‍.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് മാതൃകാപരമായ ഈ പ്രവര്‍ത്തനം സംഘടിപ്പിച്ചത്.സ്റ്റേഷനിലെത്തിയ നൂറുകണക്കിന് യാത്രക്കാര്‍ക്ക് എന്‍.എസ്.എസ് വോളണ്ടിയര്‍മാര്‍ ആപ്പിന്റെ പ്രവര്‍ത്തനരീതികളെക്കുറിച്ച് വിശദീകരിച്ചു നല്കി. ടിക്കറ്റ് ബുക്കിംഗ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ലളിതമാക്കുന്ന റെയില്‍ വണ്‍ ആപ്പ് യാത്രക്കാരുടെ മൊബൈല്‍ ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ വിദ്യാര്‍ത്ഥികള്‍ നേരിട്ട് സഹായിച്ചു. ഇന്ത്യന്‍ റെയില്‍വേയുടെ എല്ലാ സേവനങ്ങളും ഒരു കുടക്കീഴില് കൊണ്ടുവരുന്ന പുതിയ ആപ്പാണ് ‘റെയില്‍ വണ്‍’. റിസര്‍വേഷന്‍ ടിക്കറ്റുകള്‍, ജനറല്‍ ടിക്കറ്റുകള്‍ തുടങ്ങി റെയില്‍വേയുമായി ബന്ധപ്പെട്ട എല്ലാ ഡിജിറ്റല്‍ …
രാവിലെ വി.കെ. പത്മനാഭന് അവതരിപ്പിക്കുന്ന ദേവീ മാഹാത്മ്യ പാരായണം, പൂക്കോട് കീനൂരപ്പന് ഭജനസംഘത്തിന്റെ ഭജന അര്‍ച്ചന, ശ്രീഭൂതബലി എന്നിവ നടന്നു. പെരുവനം കുട്ടന് മാരുടെ പ്രാമാണികത്വത്തില്‍ 50 ല്‍പരം കലാകാരന്മാര് അണിനിരന്ന പഞ്ചാരിമേള അകമ്പടിയിലായിരുന്നു ശീവേലി എഴുന്നള്ളിപ്പ്. പ്രസാദഊട്ടും ഒരുക്കിയിരുന്നു. ഗജവീരന്മാരെ അണിനിരത്തി വാദ്യമേള നാദ വിസ്മയങ്ങള്‍ തീര്‍ത്തായിരുന്നു ദേശപ്പൂരങ്ങള്‍ ഒത്തുചേര്‍ന്ന കൂട്ടിയെഴുന്നള്ളിപ്പ്. കുനിശേരി അനിയന് മാരാരും സംഘവും അവതരിപ്പിക്കുന്ന പഞ്ചവാദ്യം അകമ്പടിയിലായിരുന്നു ചടങ്ങുകള്‍. തുടര്‍ന്ന് പഴമയും പാരമ്പര്യവും വിളിച്ചോതി വേലകളിയും നന്തിക്കര മുല്ലയ്ക്കല് പറയന്റെ പന്തല്വരവും …
മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കെ.ആര്. ഔസേപ്പ് അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി മുഖ്യാതിഥിയായി. മുന്‍ ഗ്രാമപഞ്ചായത്ത് അംഗം സുമേഷ് മൂത്താന്പാടം പ്രസംഗിച്ചു. എംഎല്‍എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും 2023-24 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 19 ലക്ഷം രൂപ ചിലവിലായിരുന്നു നവീകരണം.
ശനിയാഴ്ച പുലര്‍ച്ചെയാണ് കുട്ടിയാനകള്‍ അടക്കം മുപ്പതോളം കാട്ടാനക്കൂട്ടം പാലപ്പിള്ളിയില്‍ ഇറങ്ങിയത്. ആനകളുടെ ചിന്നം വിളി കേട്ടാണ് സമീപവാസികള്‍ ശ്രദ്ധിച്ചത്. ആനകള്‍ കൂട്ടമായി പുതുക്കാട് തോട്ടത്തിലേക്ക് കയറുകയായിരുന്നു. റോഡിലൂടെ ഇറങ്ങി നടന്ന കാട്ടാനകളുടെ ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നിരുന്നു. നിരവധി യാത്രക്കാര്‍ കടന്നുപോകുന്ന വഴിയിലാണ് കാട്ടാനക്കൂട്ടം കടന്നുപോകുന്നത്. തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന മേഖലയ്ക്ക് സമീപമാണ് ആനകള്‍ തമ്പടിച്ചിരിക്കുന്നത്. കാട്ടാനക്കൂട്ടം കൂട്ടത്തോടെ വീണ്ടും റോഡിലേക്ക് ഇറങ്ങിയാല്‍ വലിയ അപകടങ്ങള്‍ സൃഷ്ടിക്കും. കൂടാതെ കാരികുളം ഭാഗത്ത് മൂന്നോളം കാട്ടാനകള്‍ കൃഷി നശിപ്പിച്ച സംഭവവും …
മെഡിസെപ്പ് ചികിത്സയില്‍ ആശുപത്രികള്‍ മുന്‍കൂറായി പണം ആവശ്യപ്പെടുന്ന നടപടി സര്‍ക്കാര്‍ ഉത്തരവിന്റെ ലംഘനമാണെന്ന് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന്. പുതുക്കാട് ആന്റോസ് ഹാളില്‍ ചേര്‍ന്ന യൂണിയന്റെ കൊടകര ബ്ലോക്ക് 34ാം വാര്‍ഷിക സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ മെഡിസെപ്പ് രണ്ടാംഘട്ടത്തിലെ നിയമലംഘനങ്ങള്‍ക്കെതിരെ അടിയന്തര നടപടികള്‍ക്കൊള്ളാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു. കെ.കെ. രാമചന്ദ്രന് എം.എല്‍.എ. സമ്മേളനം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ടി. ബാലകൃഷ്ണമേനോന് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ എം ശിവരാമന് സംഘടനാ റിപ്പോര്‍ട്ടും …
ശുചിത്വ മാലിന്യ സംസ്കരണ രംഗത്തെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനതലത്തില്‍ പഞ്ചായത്തുകളില്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് നടത്തിയ റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തിനാണ് കൊടകര ഗ്രാമപഞ്ചായത്ത് അര്‍ഹത നേടിയത്. തദ്ദേശ ദിനാഘോഷത്തിന്റെ ഭാഗമായി ധര്‍മശാലയില്‍ നടന്ന ചടങ്ങില്‍ തദ്ദേശ സ്വയം ഭരണ മന്ത്രി എം ബി രാജേഷ് പുരസ്കാരവും അവാര്‍ഡ് തുകയായ 1 ലക്ഷം രൂപയും സമര്‍പ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് ജോയ് നെല്ലിശ്ശേരി, സെക്രട്ടറി ബിന്ദു ജി നായര്‍, അസി. സെക്രട്ടറി എം.എ. സുനില്‍കുമാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ …
ശുചിത്വ ഗ്രേഡിങ്ങില്‍ മൂന്നാം സ്ഥാനം നേടി കൊടകര പഞ്ചായത്ത് Read More »
ഈ മാസം ആറിന് കാസര്‍ഗോഡ് നിന്ന് ആരംഭിച് മാര്‍ച്ച് ആറിന് തിരുവനന്തപുരത്ത് അവസാനിക്കുന്ന യുഡിഎഫിന്റെ പുതുയുഗ യാത്രയ്ക്ക് പുതുക്കാട് സെന്ററില്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.കേരള ജനതയെ 6 ലക്ഷം കോടി കടത്തിലേക്കു തള്ളിവിട്ടതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടം. ഇപ്പോള്‍ വെന്റിലേറ്ററിലായ ആരോഗ്യമേഖലയെ യുഡിഎഫ് അധികാരത്തിലെത്തുന്നതോടെ ആരോഗ്യവതിയായി നടത്തും. തൊഴിലില്ലാതെ നമ്മുടെ യുവതലമുറ കേരളം വിടുന്നതിനു പരിഹാരം വേണം. അതിനുള്ള കര്‍മപദ്ധതികള്‍ യുഡിഎഫ് ആവിഷ്കരിച്ചു നടപ്പാക്കുമെന്നും സതീശന് പറഞ്ഞു.പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കാലത്ത് പിണറായി വിജയന് ന്യൂനപക്ഷ …
ഡിസിസി സെക്രട്ടറി കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സുധന് കാരയില്‍ അധ്യക്ഷനായിരുന്നു. അളഗപ്പനഗര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അലക്സ് ചുക്കിരി, വൈസ്പ്രസിഡന്റ് ഷാജു കാളിയേങ്കര, മണ്ഡലം പ്രസിഡന്റ് രാജു തളിയപറമ്പില്‍, അളഗപ്പനഗര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഭാഗ്യവതി ചന്ദ്രന്, സനല്‍ മഞ്ഞളി എന്നിവര്‍ പ്രസംഗിച്ചു
അളഗപ്പനഗര്‍ പഞ്ചായത്തിലെ വട്ടാണത്ര പിഡബ്ല്യുഡി ബ്രാഞ്ച് റോഡിന്റെ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന് എംഎല്‍എ നിര്‍വഹിച്ചു. അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഭാഗ്യവതി ചന്ദ്രന് അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് അംഗം ബിന്ദു, ഗ്രാമപഞ്ചായത്ത് അംഗം കെ. വിജീഷ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.കെ. രാമചന്ദ്രന് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍നിന്നും 11.3 ലക്ഷം രൂപ ചിലവിലാണ് നിര്‍മാണം.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന സുരേന്ദ്രന് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം അമ്പിളി വേണു മുഖ്യാതിഥിയായി. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് സുരേഷ് ബാബു, ഗ്രാമപഞ്ചായത്തംഗം ലത കൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു. എംഎല്‍എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും 99.94 ലക്ഷം രൂപ ചിലവിലായിരുന്നു നിര്‍മാണം.
ബിജെപി പറപ്പൂക്കര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്് കെ.കെ. പ്രകാശന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. കര്‍ഷകമോര്‍ച്ച മണ്ഡലം വൈസ് പ്രസിഡന്റ്് തിലകന് കിള്ളികുളങ്ങര, മഹിള മോര്‍ച്ച മണ്ഡലം പ്രസിഡന്റ്് അഷിത റീജു, ദിലീപന് കാരണത്ത്, പവിത്രന്, ശശി തച്ചംപുള്ളി, മിധുന്, സുധാകരന് തുടങ്ങിയവര്‍ പ്രസംഗിച്ചു
തങ്ങള്‍ക്ക് മുന്നേ കടന്നുപോയ പിതൃ മഹാരഥന്മാര്ക്കായി സ്നാനഘട്ടങ്ങളില്‍ ബലിച്ചോര്‍ അര്‍പ്പിച്ച് അതില്‍ എള്ളും പൂവും നീരും നല്കി പ്രിയപ്പെട്ടവര്‍ക്കായി നിരവധിപേര്‍ തര്‍പ്പണം നടത്തി. ശിവരാത്രി നാള് രാത്രി മുതല്‍ തന്നെ പലയിടങ്ങളിലും ബലിതര്‍പ്പണച്ചടങ്ങുകള്‍ തുടങ്ങിയിരുന്നു. പുലര്‍ച്ചയോടെ നിരവധി പേരാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള തര്‍പ്പണ ഘട്ടങ്ങളില്‍ എത്തിയത്.എല്ലായിടത്തും തിരക്ക് നിയന്ത്രിക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു.ബലിതര്‍പ്പണം നടത്തി പിതൃമോക്ഷ പുണ്യത്തിന്റെ സായുജ്യമടയാന്‍ സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ കണ്ണീരോടെ എത്തിയിരുന്നു. ഓര്‍മ്മകള്‍ ബലിച്ചോറായി തൂവി ഇനിയും അറ്റു പോകാത്ത ബന്ധങ്ങളുടെ ഓര്‍മ്മകള്‍ …
‘അധികാര വികേന്ദ്രീകരണവും പ്രാദേശിക ഭരണവും’ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് സെമിനാര്‍ നടക്കുന്നത്. സെമിനാറില്‍ പവര്‍ പോയിന്റ് പ്രസന്റേഷന് അവതരിപ്പിക്കാനാണ് ക്ഷണം. ഫെബ്രുവരി 16ാം തീയതി തിരുവനന്തപുരത്തെ ഡിമോറ കണ്വെന്ഷന് സെന്ററിലാണ് സെമിനാര്‍ നടക്കുക. അന്താരാഷ്ട്ര തലത്തിലുള്ള ഈ വേദിയില്‍ പ്രാദേശിക ഭരണത്തെ കുറിച്ചുള്ള അവതരണം നടത്താനുള്ള അവസരമാണ് അശ്വതി വിബിക്ക് ലഭിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ദേശീയ റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്‍ പങ്കെടുക്കാനും അശ്വതിക്ക് ഡല്‍ഹിയിലേക്ക് ക്ഷണം ലഭിച്ചിരുന്നു.
കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. കെഎസ്ആര്‍ടിസി, സ്വകാര്യ ബസ്, ഓട്ടോ ടാക്സി തൊഴിലാളികള്‍ ഉള്‍പ്പെടെ സമരത്തില്‍ പങ്കെടുക്കുന്നതിനാല്‍ പൊതുഗതാഗതത്തെ ബാധിച്ചു. യാത്രാസൗകര്യം ഇല്ലാത്തതിനാല്‍ യാത്രക്കാര്‍ വലഞ്ഞു. പെട്രോള്‍ പമ്പുകള്‍ ചിലയിടങ്ങളില്‍ മാത്രമാണ് തുറന്നത്. അവശ്യസര്‍വീസുകള്‍ മാത്രമാണ് പ്രവര്‍ത്തിച്ചത്. മെഡിക്കല്‍ സ്റ്റോറുകള്‍ തുറന്നിരുന്നു. സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്. മേഖലയിലെ ഗവ. സ്ഥാപനങ്ങളുടെ പ്രവര്‍ത്തനവും ഭാഗികമായിരുന്നു. പൊതുഗതാഗതമാര്‍ഗങ്ങള്‍ ഇല്ലാത്തതിനാല്‍ മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചില്ല. സര്‍ക്കാര്‍ ജീവനക്കാരുടെ ഇടത് യൂണിയനുകള്‍ സമരത്തില്‍ പങ്കാളികളായിട്ടുണ്ട്. പണിമുടക്കിനെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മതിയായ …
പുതുക്കാട് മണ്ഡലത്തിന്റെ സ്വപ്ന പദ്ധതിയായ തൊട്ടുമുഖം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി പൂര്‍ത്തീകരിച്ചു. 3 ഘട്ടങ്ങളിലായി 12 കോടി രൂപയാണ് ഇതിനായി ഇറിഗേഷന്‍ വകുപ്പ് ചിലവഴിച്ചത്. മൂന്നാംഘട്ടത്തില്‍ വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ ജലക്ഷാമം രൂക്ഷമായ പാലാമ്പ്രകുന്നിലും വെള്ളമെത്തികാന് ആയി. 50 ലക്ഷം രൂപ ചിലവില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ച മൂന്നാംഘട്ടത്തിന്റെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന് എംഎല്‍എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മീന മദനന് അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷന്‍ കെ.എസ് ഫവാസ്, മൈനര്‍ ഇറിഗേഷന്‍ …
തോട്ടുമുഖം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി: പാലാമ്പ്രകുന്നിലും വെള്ളമെത്തി Read More »
പറപ്പൂക്കര കുടുംബാരോഗ്യ കേന്ദ്രത്തില്‍ വച്ച് സംഘടിപ്പിച്ച പരിപാടി കെ.കെ. രാമചന്ദ്രന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന സുരേന്ദ്രന് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജോസ് ചിറ്റിലപ്പിള്ളി മുഖ്യാതിഥിയായി പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജീവ് അരങ്ങത്ത് പ്രസംഗിച്ചു.
കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, ജില്ലാ പഞ്ചായത്ത് അംഗം കെ.ജെ. ഡിക്സണ്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് ഞെരിഞ്ഞാംമ്പിള്ളി, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാന്റോ നന്തിപുലം, പുതുക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ. ജോജു, കെ ആര്‍എഫ്ബി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷിബു കൃഷ്ണരാജ്, മറ്റു ബ്ലോക്ക് ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍, കെ ആര് എഫ് ബി, കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി,ബാബ് കണ്‍സ്ട്രക്ഷന്‍ കമ്പനി സിഇഒ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഫെബ്രുവരി …
ഡിസിസി ജനറല്‍ സെക്രട്ടറി കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രാജു തളിയപറമ്പില്‍ അധ്യക്ഷനായിരുന്നു. യുഡിഎഫ് ചെയര്മാന് കെ.എല്‍. ജോസ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സുധന് കാരയില്‍, വൈസ്പ്രസിഡന്റുമാരായ ഷാജു കാളിയേങ്കര, അനില്‍ കുനിയത്ത്, പഞ്ചായത്ത് പ്രസിഡന്റ് രതി ബാബു, വി.കെ. വേലുക്കുട്ടി, ജെസ്റ്റിന് ആറ്റുപുറം, ലൂവിസ് പൊന്തോക്കന് എന്നിവര്‍ പ്രസംഗിച്ചു. ഡിസിസി സെക്രട്ടറിയായി നിയമിതനായ കെ.എം. ബാബുരാജിന് സ്വീകരണം നല്കി.