ചെമ്പുച്ചിറ മഹാദേവ ക്ഷേത്രത്തില്‍ നടന്ന പൂരം കാവടി മഹോത്സവം അവിസ്മരണീയമായി
പീലിക്കാവടികളും പൂക്കാവടികളും തലയെടുപ്പുള്ള ഗജവീരന്മാരും വാദ്യമേളങ്ങളും ഒത്തുചേര്‍ന്നൊരുക്കിയ വര്ണോല്സവത്തില് പങ്കാളികളാകാന്‍ ആയിരങ്ങളാണ് ബുധനാഴ്ച ചെമ്പുച്ചിറയിലെത്തിയത്. പുലര്‍ച്ചെ മഹാഗണപതി ഹോമത്തോടെ ചടങ്ങുകള്‍ക്ക് തുടക്കമായി. രാവിലെ പൂരം എഴുന്നള്ളിപ്പും തുടര്‍ന്ന് കാവടിയാട്ടവും ഉണ്ടായി. പത്തുസെറ്റ് കാവടികള്‍ ഒന്നിച്ചുചേര്‍ന്ന് നടത്തിയ കൂടിയാട്ടം കാണാന്‍ കത്തുന്ന വേനല്‍ചൂടിനെ അവഗണിച്ചും നൂറുകണക്കിനാളുകള്‍ എത്തി. ഉച്ചകഴിഞ്ഞ് നടന്ന കാഴ്ച ശീവേലിയില്‍ 18 ആനകള്‍ അണിനിരന്നു. കാഴ്ച ശീവേലിയുടെ ഭാഗമായി ഒന്നര മണിക്കൂറോളം നീണ്ട കുടമാറ്റവും ഉണ്ടായി. പൂരത്തിലെ പ്രധാന പങ്കാളികളായ ചെമ്പുച്ചിറ, നൂലുവള്ളി …
ചെമ്പുച്ചിറ മഹാദേവ ക്ഷേത്രത്തില്‍ നടന്ന പൂരം കാവടി മഹോത്സവം അവിസ്മരണീയമായി Read More »