വെള്ളിക്കുളങ്ങര തിരുക്കുടുംബ ദേവാലയത്തില്‍ ഇടവക മധ്യസ്ഥരായ പരിശുദ്ധ തിരുക്കുടുംബത്തിന്റെ ഊട്ടുതിരുനാള്‍ ആഘോഷിച്ചു.
ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാനക്ക് ഫാ. തോമസ് തടത്തിമാക്കല്‍ മുഖ്യകാര്‍മികനായി. ഫാ. റോബി വളപ്പില സഹകാര്‍മികത്വം വഹിച്ചു. ഫാ. ജോണ്‍ പോള്‍ ഈയനം സന്ദേശം നല്‍കി. തുടര്‍ന്ന് നടന്ന തിരുനാള്‍ പ്രദക്ഷിണത്തിലും നേര്‍ച്ച ഊട്ടിലും ആയിരത്തോളം വിശ്വാസികള്‍ പങ്കെടുത്തു. വികാരി ഫാ. ബെന്നി ചെറുവത്തൂര്‍, ആഘോഷകമ്മിറ്റി കണ്‍വീനര്‍ കുരിയന്‍ ആക്കല്‍, കൈക്കാരന്മാരായ വര്‍ഗീസ് കാവുങ്കല്‍, ജോസ് തീതായി, ബൈജു തുലാപറമ്പന്‍ എന്നിവര്‍ നേതൃത്വം നല്‍കി