പരശുറാം എക്‌സ്പ്രസ്സിന് പുതുക്കാട് സ്‌റ്റോപ്പ് ലഭിച്ചിട്ട് പത്ത് വര്‍ഷം. കേക്ക് മുറിച്ച് ആഘോഷമാക്കി പാസഞ്ചേഴ്‌സ് അസോസിയേഷന്‍
നാഗര്‍കോവില്‍ മംഗലാപുരം പരശുറാം എക്‌സ്പ്രസ്സുകള്‍ക്ക് പുതുക്കാട് സ്‌റ്റോപ്പ് ലഭിച്ചിട്ട് ബുധനാഴ്ച പത്ത് വര്‍ഷം തികഞ്ഞു. ഈ ദിവസം പരശുറാം എക്‌സ്പ്രസ്സിന്റെ പുതുക്കാട് ജന്മദിനമായി സ്‌റ്റേഷനില്‍ ആലോഷം സംഘടിപ്പിച്ചിരിക്കുകയാണ് പുതുക്കാട് ട്രയിന്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍. സ്‌റ്റേഷന്‍ മാസ്റ്റര്‍ കെ ഒ ജിന്‍സി കേക്ക് മുറിച്ച് ആഘോഷത്തിന് തുടക്കം കുറിച്ചു. സ്‌റ്റേഷനില്‍ യാത്രക്കെത്തിയ യാത്രക്കാര്‍ക്ക് ട്രെയിന്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പി.ആര്‍. വിജയകുമാര്‍, സെക്രട്ടറി അരുണ്‍ ലോഹിദാക്ഷന്‍ എന്നിവരുടെ നേതൃത്വത്തില്‍ കേക്കുകള്‍ വിതരണം ചെയ്തു. എം. എസ.് കൃഷ്ണപ്രസാദ്, ടി.ആര്‍. …