ദേശീയപാത 544 ല്‍ 60 കിലോമീറ്ററിനുള്ളില്‍ രണ്ടാമത്തെ ടോള്‍ ബൂത്ത് പ്രവര്‍ത്തനം ആരംഭിച്ച സാഹചര്യത്തില്‍ പാലിയേക്കരയിലെ ടോള്‍ പ്ലാസ അടച്ചു പൂട്ടണമെന്നും ഇതിനായി കേന്ദ്രസര്‍ക്കാരും ദേശീയപാത അതോറിറ്റിയും നടപടി സ്വീകരിക്കണമെന്നും കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ആവശ്യപ്പെട്ടു
പുതുക്കാട് മണ്ഡലത്തിലെ നാഷണല്‍ ഹൈവയുമായി ബന്ധപ്പെട്ട ഗതാഗത പ്രശ്‌നങ്ങള്‍ സംബന്ധിച്ച ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് എംഎല്‍എ ഇ ആവശ്യം ഉന്നയിച്ചത്. യോഗത്തില്‍ തൃശ്ശൂര്‍ എം.പി ടി.എന്‍ പ്രതാപന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ ഇ.കെ അനൂപ്, ടി.എസ് ബൈജു, കെ.എം. ബാബുരാജ്, പ്രിന്‍സണ്‍ തയ്യാലക്കല്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി.എസ് പ്രിന്‍സ്, ജോസഫ് ടാജറ്റ്, കൊടകര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അല്‍ജോ പുളിക്കന്‍, ചാലക്കുടി ഡിവൈഎസ്പി പി.എസ്. സിനോജ്, പുതുക്കാട് എസ്എച്ച്ഒ യു.എച്ച്. സുനില്‍ദാസ്, ദേശീയപാത പ്രൊജക്റ്റ് …