വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ മഴക്കാലപൂര്‍വ്വ ശുചീകരണവും ആരോഗ്യ ജാഗ്രത 2024 വിളംബര റാലിയും സംഘടിപ്പിച്ചു
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍ ആരോഗ്യസന്ദേശം നല്‍കി. വൈസ് പ്രസിഡന്റ് ടി.ജി. അശോകന്‍, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാര്‍, വാര്‍ഡ് അംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷിജി പി. തോമസ്, പഞ്ചായത്ത് ജീവനക്കാര്‍, ആരോഗ്യവകുപ്പ് ജീവനക്കാര്‍, വേലൂപ്പാടം സെന്റ് ജോസഫ് എച്ച്എസ് സ്‌കൂളിലെ എന്‍എസ്എസ് വോളന്റിയേഴ്‌സ്, ഹരിതകര്‍മസേനാംഗങ്ങള്‍, ആശാ വര്‍ക്കര്‍മാര്‍ എന്നിവര്‍ ചേര്‍ന്ന് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.