nctv news pudukkad

nctv news logo
nctv news logo

തൊഴിലവസരവും അറിയിപ്പുകളും

താല്‍ക്കാലിക അധ്യാപക ഒഴിവ്

തൃശൂര്‍ പൂത്തോളില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക അധ്യാപക ഒഴിവുണ്ട്. യോഗ്യത- ന്യൂ ഡല്‍ഹി എന്‍.സി.എച്ച്.എം.സി.ടി, സ്‌റ്റേറ്റ് ബോര്‍ഡ് ഓഫ് ടെക്‌നിക്കല്‍ എജ്യൂക്കേഷന്‍ എന്നിവയില്‍ ഏതെങ്കിലും അംദീകരിച്ച സ്ഥാപനത്തില്‍ നിന്നും 50 ശതമാനം മാര്‍ക്കില്‍ കുറയാത്ത മൂന്നുവര്‍ഷ ഹോട്ടല്‍ മാനേജ്‌മെന്റ് ഡിഗ്രി/ ഡിപ്ലോമ അല്ലെങ്കില്‍ എ.ഐ.സി.ടി.ഇ അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ലഭിച്ച 60 ശതമാനം മാര്‍ക്കില്‍ കുറയാത്ത ഹോട്ടല്‍ മാനേജ്‌മെന്റ് ബിരുദം. ത്രീ സ്റ്റാറില്‍ കുറയാത്ത ഹോട്ടലില്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിട്ട്യൂട്ട്, ഐ.എച്ച്.എം.സി.ടി, സര്‍ക്കാര്‍ കോളജ് ഏതിലെങ്കിലും രണ്ടുവര്‍ഷത്തെ അധ്യാപന പരിചയം. താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ ജൂലൈ 10നകം fcithrissur1@gmail.com എന്ന ഇ-മെയിലില്‍ ലഭ്യമാക്കണം. ഫോണ്‍: 0487 2384253, 9447610223.

ഇംഗ്ലീഷ് അധ്യാപക ഒഴിവ്

പുല്ലൂട്ട് കെ.കെ.ടി.എം ഗവ. കോളജില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ അതിഥി അധ്യാപക ഒഴിവുണ്ട്. കോളജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഗസ്റ്റ് പാനലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ വയസ്, യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 17ന് രാവിലെ 10ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. അപേക്ഷകര്‍ ബയോഡാറ്റ deptofenglish@govtkktmcollege.ac.in ഇ-മെയിലില്‍ ലഭ്യമാക്കണം. ഫോണ്‍: 0480 2802213.

തൊഴിലധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്‌സ്

എല്‍.ബി.എസ് ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ തൃശൂര്‍ മേഖല കേന്ദ്രത്തില്‍ തൊഴിലധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു/ പ്രീ-ഡിഗ്രി/ ഡിഗ്രി ഉള്ളവർക്ക് ഡി.സി.എ. (എസ്), എസ്.എസ്.എല്‍.സി ഉള്ളവര്‍ക്ക് ഒരു വർഷത്തെ ഡി.സി.എ, പോളി ഡിപ്ലോമ യോഗ്യരായവർക്ക് പി.ഡി.സി.എ, ബിരുദധാരികൾക്ക് ഒരു വർഷത്തെ പി.ജി.ഡി.സി.എ എന്നീ കോഴ്സുകൾക്ക് അപേക്ഷിക്കാം. www.lbscentre.kerala.gov.in മുഖേന ജൂലൈ 31 വരെ അപേക്ഷ സമര്‍പ്പിക്കാം. എസ്.സി/എസ്.ടി/ഒ.ഇ.സി വിഭാഗങ്ങള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. വിവരങ്ങള്‍ അസിസ്റ്റന്റ് ഡയറക്ടര്‍, എല്‍.ബി.എസ് സെന്റര്‍, ആലുംവെട്ടുവഴി, ചിയ്യാരം, തൃശൂര്‍ വിലാസത്തില്‍ ലഭിക്കും. ഫോണ്‍: 0487 2250751, 7559935097, 9447918589.

ഓഫീസ് അസിസ്റ്റന്റ് നിയമനം

സൊസൈറ്റി ഫോര്‍ അസിസ്റ്റന്റ് ഫിഷര്‍ വുമണ്‍ (സാഫ്) തൃശൂര്‍ ജില്ലാ ഓഫീസില്‍ ഓഫീസ് അസിസ്റ്റന്റിനെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത – ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും ഇംഗ്ലീഷ്, മലയാളം ടൈപ്പ് റൈറ്റിങില്‍ ഉള്ള പരിജ്ഞാനം. താല്‍പര്യമുള്ളവര്‍ ജൂലൈ 15 നകം നോഡല്‍ ഓഫീസര്‍, സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വുമണ്‍, റീജിയണല്‍ ഷ്രിംപ് ഹാച്ചറി, അഴീക്കോട്, കൊടുങ്ങല്ലൂര്‍, തൃശൂര്‍- 680666 വിലാസത്തില്‍ അപേക്ഷ ലഭ്യമാക്കണം. ഫോണ്‍: 6238341708, 9745470331.

ബോധവല്‍ക്കരണ സെമിനാറും പ്രശ്‌നപരിഹാര അദാലത്തും

മദ്രാസ് റെജിമെന്റിലെ വിമുക്തഭടന്മാര്‍ക്കും അവരുടെ ആശ്രിതര്‍ക്കുമായി ജൂലൈ 25ന് രാവിലെ 10ന് ജില്ലാ സൈനിക ക്ഷേമ ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ബോധവല്‍ക്കരണ സെമിനാറും പ്രശ്‌നപരിഹാര അദാലത്തും നടത്തും. മദ്രാസ് റെജിമെന്റിലെ എല്ലാ വിമുക്തഭടന്മാരും അവരുടെ ആശ്രിതരും പങ്കെടുക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0487 2384037.

കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്‌സ് പരിശീലനം; ധനസഹായത്തിന് അപേക്ഷിക്കാം

സംസ്ഥാനത്തെ ഒ.ബി.സി വിഭാഗങ്ങളില്‍പ്പെട്ട ബി.എസ്.സി നഴ്‌സിങ് പഠനം പൂര്‍ത്തീകരിച്ച് രണ്ടുവര്‍ഷമാവാത്ത ഉദ്യോഗാര്‍ഥികള്‍ക്കും ബി.എസ്.സി നഴ്‌സിങ് നാലാം വര്‍ഷം പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും ഐ.ഇ.എല്‍.ടി.എസ്/ ടി.ഒ.ഇ.എഫ്.എല്‍/ ഓ.ഇ.ടി/ എന്‍.സി.എല്‍.ഇ.എക്‌സ് കോഴ്‌സുകള്‍ക്ക് വകുപ്പ് എംപാനില്‍ ചെയ്ത സ്ഥാപനങ്ങളില്‍ പരിശീലനം നടത്തുന്നതിന് ധനസഹായത്തിന് അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനപരിധി 2.5 ലക്ഷം രൂപ. www.egrantz.kerala.gov.in സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ മുഖേന അപേക്ഷ സമര്‍പ്പിക്കാം. അവസാന തീയതി ജൂലൈ 31. സര്‍ക്കുലര്‍ ഇ-ഗ്രാന്റസ് പോര്‍ട്ടലിലും www.bcdd.kerala.gov.in ലും ലഭിക്കും. ഫോണ്‍: 0491 2505663.

Leave a Comment

Your email address will not be published. Required fields are marked *