മുപ്പതിനായിരം രൂപയുടെ ക്യാഷ് അവാര്‍ഡും ശില്പവും പ്രശസ്തി പത്രവുമാണ് ലഭിച്ചത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് ജില്ലാതല പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്. യൂണിറ്റുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍, തനത് പ്രവര്‍ത്തനങ്ങളും സാമൂഹ്യ ഇടപെടലും, പ്രവര്‍ത്തനങ്ങളുടെ ഡോക്യുമെന്റേഷന്‍, സ്‌കൂള്‍ വിക്കി അപ്‌ഡേഷന്‍ തുടങ്ങിയ മേഖലകളിലെ യൂണിറ്റുകളുടെ 2023-2024 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് അവാര്‍ഡിനര്‍ഹരായവരെ കണ്ടെത്തിയത്.
ജില്ലയിലെ മികച്ച ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റിനുള്ള പുരസ്‌കാരം മണ്ണംപ്പേട്ട മാതാ ഹൈസ്‌കൂള്‍ ഏറ്റുവാങ്ങി
