പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് രതി ഗോപി അധ്യക്ഷത വഹിച്ചു. സി ഡി എസ് ചെയര്‍പെഴ്‌സണ്‍ സുനിതാ രവി പദ്ധതി വിശദീകരിച്ചു. ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.യു. വിജയന്‍, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സരിത സുരേഷ്, സെക്രട്ടറി കെ.പി. ജസീന്ത, അസി. സെക്രട്ടറി പി.ബി. ജോഷി, പഞ്ചായത്തംഗങ്ങളായ തോമസ് തൊകലത്ത്, എ.എസ്. സുനില്‍കുമാര്‍, നിജി വത്സന്‍, കെ. വൃന്ദകുമാരി, ജിനി സതീശന്‍, ശ്രീജിത്ത് പട്ടത്ത്, നികിത അനൂപ്, സേവിയര്‍ ആളുകാരന്‍, മനീഷ മനീഷ്, റോസ്മി ജയേഷ്, മണി സജയന്‍, നിത അര്‍ജുനന്‍ എന്നിവര്‍ സന്നിഹിതരായി. ഇന്‍സ്‌പെയര്‍ ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെയാണ് ഹരിതകര്‍മ്മസേനക്ക് ആരോഗ്യ സുരക്ഷ ഉറപ്പാക്കിയിട്ടുള്ളത്. ഘട്ടം ഘട്ടമായിട്ടാണ് ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പിലാക്കുക.
മുരിയാട് കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഹരിത കര്‍മ്മസേന അംഗങ്ങള്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കാര്‍ഡ് വിതരണം ചെയ്തു
