ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണതേജ ആദരണീയം ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എസ്. ഹരീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. സഹകരണ സംഘം അസി. രജിസ്ട്രാര്‍ ബ്ലിസണ്‍ സി. ഡേവീസ് മുഖ്യ പ്രഭാഷണം നടത്തി. ഭരണ സമിതി അംഗം ഡേവീസ് പൊഴൊപറമ്പില്‍, സെന്റ് തോമസ് കോളേജ് റിട്ട. പ്രിന്‍സിപ്പല്‍ പി.ഒ. ജെന്‍സണ്‍, എം.ഒ. ജോണ്‍, സെക്രട്ടറി എം. ബ്രീസി ജോണ്‍, ഭരണ സമിതി അംഗങ്ങളായ പ്രശാന്ത് നെടിയംപറവത്ത്, സുരേന്ദ്രന്‍ കൂടപറമ്പില്‍, പി. നന്ദകുമാര്‍, കെ.എസ്. രഘു, ശ്രീഹരി കര്‍ത്താ, ബിജു പയ്യപ്പിള്ളി, അമ്പിളി സജീവന്‍, നിഷി, റിന്‍ ഷിദ ഷിഫാജ് എന്നിവര്‍ നേതൃത്വം നല്‍കി.
എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഫുള്‍ എപ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ നെല്ലായി പറപ്പൂക്കര സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ ആദരിച്ചു
