പാലക്കപറമ്പില്‍ നടന്ന പരിപാടി കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. കേരള സ്‌റ്റേറ്റ് കുടുംബശ്രീ മിഷന്‍ പ്രോഗ്രാം ഓഫീസര്‍ എസ്. ഷാനവാസ് മുഖ്യപ്രഭാഷണം നടത്തി. തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്‍, ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ. രാധാകൃഷ്ണന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ ഇ.കെ, അനൂപ്, അജിത സുധാകരന്‍, അശ്വതി വിബി, കെ. രാജേശ്വരി, ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ്, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എസ്. സ്വപ്ന, കുടുംബശ്രീ ജില്ല മിഷന്‍ പ്രോഗ്രാം മാനേജര്‍ കെ.എന്‍. ദീപ എന്നിവര്‍ പ്രസംഗിച്ചു. പൊലിമ നാലാംഘട്ടത്തില്‍ മികച്ച രീതിയില്‍ കൃഷി ഇറക്കിയ എട്ടു പഞ്ചായത്തുകളിലെ ആദ്യ മൂന്ന് സ്ഥാനക്കാരെ പുരസ്‌കാരം നല്‍കിയ അനുമോദിച്ചു. പുതുക്കാട് മണ്ഡലതലത്തില്‍ ഏറ്റവും മികച്ച രീതിയില്‍ കൃഷി ചെയ്ത അയല്‍ക്കൂട്ടങ്ങളായ പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ അതുല്യ അയല്‍ക്കൂട്ടത്തിന് ഒന്നാം സ്ഥാനവും വല്ലച്ചിറ ഗ്രാമപഞ്ചായത്തിലെ സൗന്ദര്യ അയല്‍ക്കൂട്ടത്തിന് രണ്ടാം സ്ഥാനവും വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ അര്‍പ്പണ അയല്‍ക്കൂട്ടത്തിന് മൂന്നാം സ്ഥാനവും ലഭിച്ചു. അഞ്ചാംഘട്ടത്തില്‍ മണ്ഡലത്തിലെ വിദ്യാലയങ്ങളില്‍ പൊലിമ പുതുക്കാടിന്റെ ഭാഗമായി കൃഷി വ്യാപിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് എംഎല്‍എ അറിയിച്ചു. പരിപാടിയുടെ ഭാഗമായി കുടുംബശ്രീ അംഗങ്ങളുടെ തിരുവാതിരകളി, കൈക്കൊട്ടികളി എന്നിവ അരങ്ങേറി.
പുതുക്കാട് മണ്ഡലത്തിലെ 40000 വനിതകളെ കൃഷിയിലേക്ക് എന്ന ആശയം മുന്‍നിര്‍ത്തി ആരംഭിച്ച പൊലിമ പുതുക്കാട് നാല് ഘട്ടം പൂര്‍ത്തീകരിച്ചു
