പറപ്പൂക്കര സ്‌നേഹസ്പര്‍ശം പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ട്രസ്റ്റ് വാര്‍ഷികത്തിന്റെ ഭാഗമായി മുത്രത്തിക്കരയില്‍ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.
തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ മെഡിസിന്‍, സര്‍ജറി, പള്‍മൊനോളജി, ഇഎന്‍ടി, ഡെര്‍മറ്റോളജി, ഓര്‍ത്തോ തുടങ്ങീ 6 വിഭാഗങ്ങളിലെ പ്രൊഫസര്‍മാരായ പത്തോളം ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ 55 അംഗ സംഘം മെഡിക്കല്‍ ക്യാമ്പില്‍ രോഗികളെ പരിശോധിച്ചു. പങ്കെടുത്ത രോഗികള്‍ക്കെല്ലാമായി 80,000 രൂപയുടെ മരുന്ന് സൗജന്യമായി വിതരണം ചെയ്തു. ഒ.പി. ടിക്കറ്റ് കൗണ്ടര്‍, പ്രഷര്‍, ഷുഗര്‍, പനി പരിശോധന കൗണ്ടര്‍, ഡോക്ടര്‍മാരുടെ പരിശോധന മുറികള്‍, ഫാര്‍മസി തുടങ്ങി ഒരു ആശുപത്രി തന്നെ സെറ്റ് ചെയ്താണ് ക്യാമ്പ് നടത്തിയത്. ക്യാമ്പ് പറപ്പൂക്കര …