ഒരു രാജ്യം ഒരു രജിസ്‌ട്രേഷന്‍ പദ്ധതിയും ടെംപ്ലേറ്റ് സംവിധാനവും ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ആധാരമെഴുത്തുകാര്‍ പണിമുടക്ക് നടത്തി. സമരപരിപാടിയോടനുബന്ധിച്ച് ആധാരമെഴുത്ത് അസോസിയേഷന്‍ നെല്ലായി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നെല്ലായി സബ് രജിസ്ട്രാര്‍ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി. ഐഎന്‍ടിയുസി ജില്ലാ വൈസ്പ്രസിഡന്റ് സോമന്‍ മുത്രത്തിക്കര ഉദ്ഘാടനം നിര്‍വ്വഹിച്ചു. യൂണിറ്റ് വൈസ് പ്രസിഡന്റ് റപ്പായി മഞ്ഞളി അധ്യക്ഷത വഹിച്ചു. സിഐടിയു ഏരിയ കമ്മറ്റിയംഗം എ. രാജീവ്, ജില്ലാ ഉപദേശക സമിതി ചെയര്‍മാന്‍ പോള്‍സണ്‍ തെക്കുംപീടിക, സെക്രട്ടറി സോണി, ട്രഷറര്‍ എ.ഡി. ആന്റണി, ജോ.സെക്രട്ടറി റോമി മാളിയേക്കല്‍, ജില്ലാ കമ്മിറ്റി അംഗം മിനി തുടങ്ങിയവര്‍ പ്രസംഗിച്ചു.