മറ്റത്തൂര്‍ പഞ്ചായത്ത് ‘പൊലിമ പുതുക്കാട്’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തിയ പച്ചക്കറി കൃഷിയുടെ ആദ്യ വിളവെടുപ്പ് നടത്തി.
16-ാം വാര്‍ഡിലെ നവ ചൈതന്യ കുടുംബശ്രീ അംഗങ്ങള്‍ കൃഷി ചെയ്തതിന്റെ വിളവെടുപ്പാണ് നടന്നത്. വിളവെടുപ്പിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് എം.ആര്‍. രഞ്ജിത്ത് നിര്‍വഹിച്ചു. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു. മുന്‍ പഞ്ചായത്ത് അംഗം മല്ലിക, ബ്ലോക്ക് ഡിവിഷന്‍ അംഗം സജിത രാജീവന്‍, പഞ്ചായത്ത് അംഗം എം.എസ്. സുമേഷ്. എഡിഎസ് സുനിത ബാലന്‍, സിഡിഎസ് അംഗങ്ങളായ രമ്യ, സലജ ജിജി എന്നിവര്‍ പ്രസംഗിച്ചു.