nctv news pudukkad

nctv news logo
nctv news logo

Local News

നൂലുവള്ളി മാധവന്‍ ഭാര്യ കൗസല്യ അന്തരിച്ചു

നൂലുവള്ളി മുണ്ടയ്ക്കല്‍ പരേതനായ മാധവന്‍ ഭാര്യ കൗസല്യ അന്തരിച്ചു. 84 വയസായിരുന്നു. സംസ്‌കാരം ശനിയാഴ്ച രാവിലെ 9ന് വീട്ടുവളപ്പില്‍. ശാന്ത, മണി എന്നിവര്‍ മക്കളും അനിത, പരേതനായ വിജയന്‍ എന്നിവര്‍ മരുമക്കളുമാണ്.

palam inuagrartion

പൂക്കോട് പിഷാരം താഴം റോഡ് കാഞ്ഞിരത്തോട് പാലം നാടിന് സമര്‍പ്പിച്ചു

 മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി 20 ലക്ഷം രൂപ ചിലവഴിച്ചാണ് പാലം നിര്‍മിച്ചത്. കര്‍ഷകരുടെയും പിഷാരം ഭാഗത്തെ 50 ഓളം കുടുംബങ്ങളുടെയും ഏറെ കാലത്തെ കാത്തിരിപ്പാണ് ഇതോടെ പൂര്‍ത്തീകരിച്ചത്. കര്‍ഷകര്‍ക്ക് കൃഷിക്കും കൃഷിക്ക് ആവശ്യമായ സാധനങ്ങള്‍, യന്ത്രങ്ങള്‍ എന്നിവ എത്തിക്കാനും ഒരുപാട് ഉപകാരമാകുന്നതാണ് ഈ പദ്ധതി. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ പദ്ധതി ഉദ്ഘാടനം ചെയ്തു. അളഗപ്പനഗര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍ അധ്യക്ഷനായി. കൊടകര ബ്ലോക്ക് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്, ജില്ലാ പഞ്ചായത്ത് അംഗം …

പൂക്കോട് പിഷാരം താഴം റോഡ് കാഞ്ഞിരത്തോട് പാലം നാടിന് സമര്‍പ്പിച്ചു Read More »

KODAKARA NARAYANAN NAIR PASSED AWAY

കൊടകര നാരായണന്‍ നായര്‍ക്ക് വിട

മുതിര്‍ന്ന ഇലത്താള കലാകാരന്‍ കൊടകര തെക്കേടത്ത് നാരായണന്‍ നായര്‍ (87) അന്തരിച്ചു. ആറ് പതിറ്റാണ്ടിലധികം കേരളത്തിലെ ഉത്സവങ്ങളിലെ സജീവ സാനിധ്യമായിരുന്നു. വാർദ്ധക്യാവശതയെ തുടർന്ന് വിശ്രമ ജീവിതത്തിലായിരുന്നു. കൊടകര ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് മിനിദാസന്‍, വാദ്യകലാകാരനും മാധ്യമപ്രവര്‍ത്തകനുമായ കൊടകര ഉണ്ണി, നാടക കലാകാരന്‍ മനോജ് കാവില്‍ എന്നിവര്‍ മക്കളാണ്.

എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍

കല്ലൂര്‍ ഭരത സ്വദേശികളായ രണ്ട് യുവാക്കള്‍ എംഡിഎംഎയുമായി പിടിയില്‍. കല്ലൂര്‍ കളത്തിങ്കല്‍ സ്റ്റിബിന്‍ (30), ഭരത കളപ്പുരയില്‍ വീട്ടില്‍ ഷെറിന്‍ (32) എന്നിവരെയാണ് തൃശൂര്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടിയത്. സ്റ്റിബിനില്‍ നിന്നും 4.85 ഗ്രാമും ഷെറിനില്‍ നിന്നും 12 ഗ്രാം എംഡിഎംഎ യുമാണ് കണ്ടെത്തിയത്. സ്റ്റിബിനെ ഒല്ലൂരില്‍ നിന്നും ഷെറിനെ തൃക്കൂര്‍ മതിക്കുന്ന് പരിസരത്ത് നിന്നുമാണ് പിടികൂടിയത്.

chungam kanal bund road

 മറ്റത്തൂര്‍ പഞ്ചായത്തിലെ പതിനേഴാം വാര്‍ഡിലെ അവിട്ടപ്പള്ളി ചുങ്കം കനാല്‍ ബണ്ട് റോഡ് സഞ്ചാരയോഗ്യമാക്കി

കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ആര്‍. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്  പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ബിന്ദു മനോജ് കുമാര്‍, ബ്ലോക്ക് ഓവര്‍സിയര്‍ പ്രീതി, വാര്‍ഡ് വികസന സമിതി ചെയര്‍മാന്‍ സി.വി. രവി എന്നിവര്‍ പ്രസംഗിച്ചു.

merit day mattathur

മറ്റത്തൂര്‍ പഞ്ചായത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയവരെ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഉപഹാരം നല്‍കി അനുമോദിച്ചു

 അനുമോദന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു.  വൈസ് പ്രസിഡന്റ് കെ.വി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എസ്എസ്എല്‍സി പരീക്ഷയില്‍ നൂറുശതമാനം വിജയം നേടിയ  വിദ്യാലയങ്ങളെ ചടങ്ങില്‍ ആദരിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ വി.എസ്. നിജില്‍, സനല ഉണ്ണികൃഷ്ണന്‍, ദിവ്യ സുധീഷ്, അംഗങ്ങളായ ശിവരാമന്‍ പോതിയില്‍, ഗീത ജയന്‍, പഞ്ചായത്ത് സെക്രട്ടറി എം. ശാലിനി എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്ത് അംഗങ്ങളായ സീബ ശ്രീധരന്‍, എന്‍.പി.അഭിലാഷ്.,ശാന്തി ബാബു, ,ചിത്ര സുരാജ്, ഷൈബി സജി, ഷാന്റോ കൈതാരത്ത്, സുമിത …

മറ്റത്തൂര്‍ പഞ്ചായത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയവരെ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഉപഹാരം നല്‍കി അനുമോദിച്ചു Read More »

vfpck

വിഎഫ്പിസികെ മറ്റത്തൂര്‍ സ്വാശ്രയ കാര്‍ഷക സമിതിയുടെ ഇരുപത്തിനാലാമത് വാര്‍ഷിക പൊതുയോഗവും കര്‍ഷകര്‍ക്കുള്ള ആദരവും സംഘടിപ്പിച്ചു

ചടങ്ങ് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മികച്ച കര്‍ഷകര്‍ക്കുള്ള അനുമോദനവും എംഎല്‍എ നിര്‍വഹിച്ചു. സമിതി പ്രസിഡന്റ്  സി.കെ. പീതാംബരന്‍ അധ്യക്ഷത വഹിച്ചു. സമിതിയുടെ ഫാസ്റ്റ് ആന്റ് ഫ്രഷ് വെജിറ്റബിള്‍ കാരിയരിന്റെ ഉദ്ഘാടനം മുന്‍ കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ നിര്‍വഹിച്ചു. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി,  കൊടകര ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സജിത രാജീവ്, പഞ്ചായത്ത് അംഗം കെ.എസ്. സൂരജ്, മറ്റത്തൂര്‍ കൃഷി ഓഫീസര്‍ എം.പി. ഉണ്ണികൃഷ്ണന്‍, സമിതി സെക്രട്ടറി സി.സി. …

വിഎഫ്പിസികെ മറ്റത്തൂര്‍ സ്വാശ്രയ കാര്‍ഷക സമിതിയുടെ ഇരുപത്തിനാലാമത് വാര്‍ഷിക പൊതുയോഗവും കര്‍ഷകര്‍ക്കുള്ള ആദരവും സംഘടിപ്പിച്ചു Read More »

pudukad mla

മാലിന്യമുക്ത നവകേരളം എന്ന ലക്ഷ്യത്തിന്റെ ഭാഗമായി മണ്ഡലത്തിലെ 8 ഗ്രാമപഞ്ചായത്തുകളെയും മാലിന്യ വിമുക്തമാക്കി മാറ്റി

പുതുക്കാട് മണ്ഡലത്തെ മാലിന്യമുക്ത മണ്ഡലമാക്കി മാറ്റുന്നതിനായി ബന്ധപ്പെട്ടവരുടെ അവലോകനയോഗം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഇ.കെ. അനൂപ്, ടി.എസ്. ബൈജു, അജിത സുധാകരന്‍, പ്രിന്‍സണ്‍ തയ്യാലക്കല്‍, അസിസ്റ്റന്റ് ഡയറക്ടര്‍ പഞ്ചായത്ത് വി. ജയരാജ് എന്നിവര്‍ സന്നിഹിതരായിരുന്നു. പുതുക്കാട് മണ്ഡലത്തിനെ മാലിന്യമുക്ത മണ്ഡലമാക്കി മാറ്റുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ വിലയിരുത്തി. മാലിന്യ കൂനകള്‍ മാറ്റി പരിസരം വൃത്തിയായി  നിലനിര്‍ത്തുന്നതിനും, ബ്യൂട്ടി സ്‌പോട്ടുകള്‍ ഒരുക്കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കും. …

മാലിന്യമുക്ത നവകേരളം എന്ന ലക്ഷ്യത്തിന്റെ ഭാഗമായി മണ്ഡലത്തിലെ 8 ഗ്രാമപഞ്ചായത്തുകളെയും മാലിന്യ വിമുക്തമാക്കി മാറ്റി Read More »

KALLUR ACCIDENT

തൃക്കൂര്‍ കല്ലൂര്‍ മഠം ആശുപത്രിക്ക് സമീപം വളവില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരുക്കേറ്റു

ഓട്ടോഡ്രൈവര്‍ക്കും യാത്രക്കാരായ രണ്ട് സ്ത്രീകള്‍ക്കുമാണ് പരുക്കേറ്റത്. അപകടത്തില്‍ നിയന്ത്രണം വിട്ട കാര്‍ മതിലില്‍ വന്നിടിച്ചു. പരുക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

TREE ISSUE

ആളൂര്‍ ഗ്രാമപഞ്ചായിലെ ഏഴാം വാര്‍ഡില്‍ ഉറുമ്പന്‍കുന്ന് കനാല്‍ പുറമ്പോക്കിലുള്ള അപൂര്‍വ ഇനം നാട്ടുമാവിന്റെ ശിഖരങ്ങള്‍ അനുമതിയില്ലാതെ വെട്ടിനീക്കിയതിനെതിരെ പ്രതിഷേധം ശക്തം

 80 വര്‍ഷത്തിലേറെ പഴക്കമുള്ള നാട്ടുമാവിന്റെ ശിഖരങ്ങളാണ് ഇറിഗേഷന്‍ അധികൃതരുടെ അറിവോടെ പൂര്‍ണമായി വെട്ടിനീക്കിയത്. പേരാമ്പ്ര ബ്രാഞ്ച് കനാലിന്റെ ബണ്ടില്‍ നില്‍ക്കുന്ന ഈ മാവിനെ  കരിമ്പ് മാവ് എന്നാണ് നാട്ടുകാര്‍ വിളിക്കുന്നത്.  ആളൂര്‍ പഞ്ചായത്തിലെ ജൈവ വൈവിധ്യപരിപാലന സമിതി  അപൂര്‍വ്വ ഇനമായി പരിഗണിച്ച്‌സംരക്ഷിക്കപ്പെടേണ്ടതാണെന്ന് കണ്ടെത്തിയ ഈ മാവിന്റെ ശിഖരങ്ങള്‍  പരിസ്ഥിതി ദിനത്തിന്റെ പിറ്റേന്നാണ് ഇറിഗേഷന്‍ അധികൃതരുടെ മേല്‍നോട്ടത്തില്‍  മുറിച്ചുമാറ്റിയത്.  പഞ്ചായത്തിന്റെയോ സാമൂഹിക വനവല്‍ക്കരണ വിഭാഗത്തിന്റെയോ അറിവോ അനുമതിയോ കൂടാതെയാണ് ശിഖരങ്ങള്‍ വെട്ടി നീക്കിയതെന്ന് പറയുന്നു.  നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് പഞ്ചായത്ത് …

ആളൂര്‍ ഗ്രാമപഞ്ചായിലെ ഏഴാം വാര്‍ഡില്‍ ഉറുമ്പന്‍കുന്ന് കനാല്‍ പുറമ്പോക്കിലുള്ള അപൂര്‍വ ഇനം നാട്ടുമാവിന്റെ ശിഖരങ്ങള്‍ അനുമതിയില്ലാതെ വെട്ടിനീക്കിയതിനെതിരെ പ്രതിഷേധം ശക്തം Read More »

mattathur congress

മറ്റത്തൂര്‍ പഞ്ചായത്തിലെ മാങ്കുറ്റിപ്പാടത്ത് നിര്‍മാണത്തിലിരിക്കുന്ന  ക്രിമിറ്റോറിയത്തോടു ചേര്‍ന്ന് ഗാരേജ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ യുഡിഎഫ് പഞ്ചായത്ത് അംഗങ്ങളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേര്‍ന്ന് ധര്‍ണ നടത്തി

 മറ്റത്തൂര്‍ പഞ്ചായത്തോഫീസിനു മുന്നില്‍ നടന്ന പ്രതിഷേധ ധര്‍ണ ഡിസിസി ജനറല്‍ സെക്രട്ടറി ടി.എം. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് വെള്ളിക്കുളങ്ങര മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലൂപറമ്പില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ശിവരാമന്‍ പോതിയില്‍, ലിന്റോ പള്ളിപറമ്പന്‍, കെ.എസ്. സൂരജ് ,  ഷൈനി ബാബു എന്നിവര്‍ പ്രസംഗിച്ചു. എ.എം.ബിജു  ഭഗത് സിംഗ്, ലിനോ മൈക്കിള്‍, സായൂജ് സുരേന്ദ്രന്‍, സിജില്‍ ചന്ദ്രന്‍, പ്രതീഷ് പണ്ടാരത്തില്‍, ജോയ് മലേക്കുടിയില്‍, ബാലചന്ദ്രന്‍ പള്ളത്ത്, കെ.എ അമ്മുണ്ണി എന്നിവര്‍ നേതൃത്വം നല്‍കി.

farmers strike

സംഭരിച്ച നെല്ലിന്റെ വില ഉടന്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്യുക, ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ കേരള ബാങ്കിനെ ഉള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് നെല്‍ കര്‍ഷകര്‍ പുതുക്കാട് എഡിഎ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

കേരള കര്‍ഷക സംഘം കൊടകര ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് കേരള കര്‍ഷക സംഘം സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ടി.എ. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷക സംഘം ഏരിയ പ്രസിഡന്റ് സി.എം. ബബീഷ് അധ്യക്ഷനായി. കര്‍ഷക സംഘം ഏരിയ സെക്രട്ടറി എം.ആര്‍. രഞ്ജിത്ത്, കാര്‍ത്തിക ജയന്‍, കെ. രാജേഷ്, പി.എസ്. പ്രശാന്ത്, വി. കുമാരി എന്നിവര്‍ നേതൃത്വം നല്‍കി

parpukara panchayath

ജില്ലാപഞ്ചായത്ത് പദ്ധതി പ്രകാരം പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാര്‍ഡില്‍ അനുവദിച്ച മിനി മാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന്‍ നിര്‍വഹിച്ചു

പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷനായി.  ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.ടി. കിഷോര്‍, പഞ്ചായത്തംഗങ്ങളായ ദിനേഷ് വെള്ളപ്പാടി, ഐശ്വര്യ അനീഷ്, വാര്‍ഡ് സമിതി അംഗം ഷാജു പുതുപ്പുള്ളി, പി.ആര്‍. സതീഷ് എന്നിവര്‍ പ്രസംഗിച്ചു.

vendoor church

നാല് കുടുംബങ്ങള്‍ക്ക് സ്‌നേഹഭവനമൊരുക്കി നല്‍കി വെണ്ടോര്‍ സെന്റ് മേരീസ് ദേവാലയം

തിരുനാളിനു ലഭിച്ച തുകയും ഇടവക സമാഹരിച്ച തുകയുമാണ് ഇതിനായി ഉപയോഗിച്ചത്. ഏറ്റവും അര്‍ഹരായ നാല് കുടുംബങ്ങള്‍ക്കാണ് വെണ്ടോര്‍ പള്ളി തണലായത്. നാലാമത്തെ വീടിന്റെ വെഞ്ചരിപ്പ് കര്‍മ്മം നടത്തി കുടുംബത്തിന് കൈമാറി. വെഞ്ചരിപ്പ് കര്‍മ്മം ഇടവക വികാരി ഫാ. ജോസ് പുന്നോലിപറമ്പില്‍ നിര്‍വഹിച്ചു. ട്രസ്റ്റിമാരായ ടോണി കല്ലൂക്കാരന്‍, സനല്‍ മഞ്ഞളി, ആന്റണി കണ്ണംമ്പുഴ, ജോസ് പോള്‍ മഞ്ഞളി എന്നിവര്‍ സന്നിഹിതരായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി മറ്റു മൂന്നു വീടുകളുടെയും വെഞ്ചരിപ്പു കര്‍മ്മം നടന്നിരുന്നു.

kfri strike

കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് വര്‍ക്കേഴ്‌സ് യുണിയന്‍ (സിഐടിയു) നേതൃത്വത്തില്‍ കെഎഫ്ആര്‍ഐ പുലിക്കണ്ണി കേന്ദ്രത്തിലെ തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു

പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കുക, ശമ്പള കുടിശ്ശിക ഉടനെ വിതരണം ചെയ്യുക, വര്‍ധിപ്പിച്ച ശമ്പളം അരിയേഴ്‌സ് അടക്കം നല്‍കുക, വര്‍ഷങ്ങളായി പണിയെടുക്കുന്ന തൊഴിലാളികളെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.  പ്രതിഷേധപരിപാടികള്‍ സിഐ ടിയു കൊടകര ഏരിയ സെക്രട്ടറി പി.ആര്‍. പ്രസാദന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് സന്തോഷ് തണ്ടാശ്ശേരി അദ്ധ്യക്ഷനായി. സിപിഎം വരന്തരപ്പിള്ളി ലോക്കല്‍ സെക്രട്ടറി എന്‍.എം. സജീവന്‍, ആലി കുണ്ടുവായില്‍, പി.കെ. ശങ്കരനാരായണന്‍, കെ. ബി. സുകുമാരന്‍, സി.എല്‍. സിദ്ദിഖ്, പി.എം. ഔസേഫ്, എം.എ. അഷ്‌റഫ് …

കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് വര്‍ക്കേഴ്‌സ് യുണിയന്‍ (സിഐടിയു) നേതൃത്വത്തില്‍ കെഎഫ്ആര്‍ഐ പുലിക്കണ്ണി കേന്ദ്രത്തിലെ തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു Read More »

k fone pudukad

 കെ ഫോണ്‍ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനു സമര്‍പ്പിച്ചു

എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എന്നതാണ് കെ ഫോണിന്റെ ലക്ഷ്യം. കെ ഫോണ്‍ പദ്ധതിയുടെ പുതുക്കാട് മണ്ഡല തല ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ വരന്തരപ്പിള്ളിയില്‍ നിര്‍വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത് അദ്ധ്യക്ഷനായി. വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍, മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, പി.എസ്. ഫ്രാന്‍സിസ്, ജില്ലാ പഞ്ചായത്തംഗം സരിത രാജേഷ്, ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസ് ഓഫീസര്‍ പി.ആര്‍. അജയഘോഷ്. പി.കെ. ശിവരാമന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

vfpck nooluvalli

നൂലുവള്ളി വിഎഫ്പിസികെ സ്വാശ്രയ കര്‍ഷക സമിതിയുടെ ചിരകാല സ്വപ്നമായിരുന്ന വിപണി മന്ദിരം യാഥാര്‍ത്ഥ്യമായി 

കാര്‍ഷിക വികസന കര്‍ഷകക്ഷേമ മന്ത്രി പി. പ്രസാദ് മന്ദിരോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു. ചടങ്ങില്‍ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷനായി. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, ജില്ലാ പഞ്ചായത്ത് അംഗം വി.എസ്. പ്രിന്‍സ് എന്നിവര്‍ സന്നിഹിതരായിരുന്നു. വിഎഫ്പിസികെ നിര്‍മ്മിച്ചു നല്‍കിയ രണ്ടുനിലകളിലായുള്ള മന്ദിരമാണ് വിപണന കേന്ദ്രമായി തുറന്നത്. ഓഫീസ് മുറി, ഹാള്‍, സാധനങ്ങള്‍ സൂക്ഷിച്ച് വയ്ക്കാനുള്ള താല്‍ക്കാലിക ഷെഡ്  എന്നിവയാണ് നിലവിലെ മന്ദിരത്തില്‍ ഉള്ളത്. പ്രദേശത്തെ കര്‍ഷകര്‍ ദാനം …

നൂലുവള്ളി വിഎഫ്പിസികെ സ്വാശ്രയ കര്‍ഷക സമിതിയുടെ ചിരകാല സ്വപ്നമായിരുന്ന വിപണി മന്ദിരം യാഥാര്‍ത്ഥ്യമായി  Read More »

chimmini dam

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചിമ്മിനി വന്യജീവി സങ്കേതത്തില്‍ പീച്ചി വന്യജീവി ഡിവിഷന്‍ പരിസ്ഥിതി ദിനാചരണ പരിപാടി സംഘടിപ്പിച്ചു

ചിമ്മിനി വന്യജീവി സങ്കേതത്തില്‍ നടന്ന പരിസ്ഥിതി ദിനാചരണ പരിപാടികള്‍ വിപുലമായാണ് ആഘോഷിച്ചത്. തൈനടീല്‍ മാത്രമല്ല എച്ചിപ്പാറ ട്രൈബല്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കുള്ള കരുതലും ചടങ്ങിന്റെ ഭാഗമായി. വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണങ്ങളും കളിപ്പാട്ടങ്ങളും കൈമാറാന്‍ ചലച്ചിത്രനടി മഞ്ചുവാര്യര്‍ എത്തിയതും കുട്ടികള്‍ക്ക് ഏറെ സന്തോഷമുളവാക്കി. താരതിളക്കത്തിലാര്‍ന്ന പരിപാടിയില്‍ ഒരുക്കിയ ബാനര്‍ ചിത്രരചന, പ്രകൃതി ചിത്രപ്രദര്‍ശനത്തിനും കാഴ്ചക്കാര്‍ ഏറെയായിരുന്നു. പ്രകൃതിയിലെ കാണാകാണാക്കാഴ്ചകളും കാടിന്റെ സൗന്ദര്യവുമെല്ലാം ചിത്രപ്രദര്‍ശനത്തില്‍ ഒരുക്കിയിരുന്നു. ചിമ്മിനിയുടെ വിവിധ ഭാഗങ്ങളില്‍ നക്ഷത്ര വൃക്ഷത്തൈയാണ് നട്ടത്. പരിസ്ഥിതി ദിനത്തിന്റെ സന്ദേശമോര്‍പ്പിച്ച് റാലിയും, പരിസ്ഥിതി ഗാന …

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചിമ്മിനി വന്യജീവി സങ്കേതത്തില്‍ പീച്ചി വന്യജീവി ഡിവിഷന്‍ പരിസ്ഥിതി ദിനാചരണ പരിപാടി സംഘടിപ്പിച്ചു Read More »

kollam suhi passed away

നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു; ബിനു അടിമാലി ഉൾപ്പെടെ 3 പേർക്ക് പരുക്ക്

ടെലിവിഷന്‍ താരങ്ങളായ ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് എന്നിവര്‍ക്ക് പരുക്കേറ്റു. കയ്പമംഗലത്ത്  പനമ്പിക്കുന്നില്‍ തിങ്കളാഴ്ച പുലർച്ചെ നാലരയോടെയാണ് അപകടം നടന്നത്.  വടകരയിൽ ഒരു സ്വകാര്യ ചാനലിന്‍റെ പരിപാടിയിൽ പങ്കെടുത്ത്  മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്‍റെ മുൻ വശം പൂർണ്ണമായും തകർന്നിട്ടുണ്ട്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 

moonumuri st joseph school

മൂന്നുമുറി സെന്റ് ജോസഫ് യുപി സ്‌കൂളില്‍ ടോയ്‌ലറ്റ് ബ്ലോക്ക് യാഥാര്‍ത്ഥ്യമായി

കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 6 ലക്ഷം രൂപ ചെലവിലാണ് ടോയ്‌ലറ്റ് ബ്ലോക്ക് നിര്‍മ്മിച്ചത്.  കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, ബ്ലോക്ക് പഞ്ചായത്ത്് വികസന കാര്യ സ്റ്റാന്‍ഡിങ്  കമ്മിറ്റി ചെയര്‍മാന്‍ അല്‍ജോ പുളിക്കന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സജിത രാജീവ്,  പഞ്ചായത്ത് അംഗം സുമേഷ് അവിട്ടപ്പിള്ളി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.ആര്‍. …

മൂന്നുമുറി സെന്റ് ജോസഫ് യുപി സ്‌കൂളില്‍ ടോയ്‌ലറ്റ് ബ്ലോക്ക് യാഥാര്‍ത്ഥ്യമായി Read More »