പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ സമരം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നേരെ നടന്ന പോലീസ് ലാത്തിചാര്‍ജിലും, ഗ്രനേഡ് ആക്രമണത്തിലും പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്സ് പുതുക്കാട് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി
യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ദിനില്‍ പാലപറമ്പില്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ലിന്റോ പള്ളിപറമ്പന്‍ അധ്യക്ഷത വഹിച്ചു. അളഗപ്പ പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സ് തയ്യാലക്കല്‍, യുഡിഎഫ് നിയോജക മണ്ഡലം ചെയര്മാന് സോമന് മുത്രത്തിക്കര, അളഗപ്പ മണ്ഡലം പ്രസിഡന്റ് ജിമ്മി മഞ്ഞളി, യൂത്ത് കോണ്‍ഗ്രസ് ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ സിന്റോ പയ്യപ്പിള്ളി, മഹേഷ് മേനോന് നിയോജക മണ്ഡലം വൈസ് പ്രസിഡന്റുമാരായ മനോജ് വെണ്ടോര്‍, സലീഷ് ചെമ്പാറ വരന്തരപ്പിള്ളി യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റ് സാന്റോ …