കൊടകര സരസ്വതി വിദ്യാനികേതനില്‍ നടന്ന 22-ാമത് ഭാരതീയ വിദ്യാനികേതന്‍ ജില്ല കലോല്‍സവത്തില്‍ 627 പോയിന്റു നേടി നന്തിക്കര ശ്രീരാമകൃഷ്ണ വിദ്യാനികേതന്‍ പബ്ലിക്ക് സ്‌കൂള്‍ ജേതാക്കളായി.
533 പോയിന്റോടെ ആതിഥേയരായ കൊടകര സരസ്വതി വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂള്‍ രണ്ടാം സ്ഥാനവും 488 പോയിന്റോടെ സരസ്വതി വിദ്യാനികേതന്‍ ഏങ്ങണ്ടിയൂര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സമാപനചടങ്ങില്‍ കെ.എസ്. സുകേഷ് അധ്യക്ഷത വഹിച്ചു. ഭാരതീയ വിദ്യാനികേതന്‍ ജില്ല പ്രസിഡന്റ് വി.എന്‍. രാജീവന്‍, ശ്രീരാമകൃഷ്ണ വിദ്യാനികേതന്‍ പബ്ലിക്ക് സ്‌കൂള്‍ മാനേജര്‍ സി. രാകേഷ്, പി.ജി. ദിലീപ്, എം.ആര്‍. ബിജോയ്, ടി.കെ. സതീഷ്, കൃഷ്ണന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു. കലോത്സവത്തിന്റെ ലോഗോ രൂപകല്പന ചെയ്ത കെ.എസ്. ലജിതയെ ചടങ്ങില്‍ ആദരിച്ചു