പുതുക്കാട് മണ്ഡലത്തിലെ മുഴുവന്‍ സര്‍ക്കാര്‍ സ്‌കൂളുകളും അടുത്ത മൂന്നുവര്‍ഷത്തിനകം മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ
വെള്ളിക്കുളങ്ങര ഗവ. യുപി സ്‌കൂളിന്റെ 95-ാമത് വാര്‍ഷികാഘോഷവും വിരമിക്കുന്ന പ്രധാനധ്യാപിക വി.ജെ.സൈബിക്കുള്ള യാത്രയയപ്പുസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തില്‍ നിന്നുള്ള ഫണ്ട് പോരാതെ വന്നാല്‍ എംഎല്‍എ യുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള തുകയും സ്‌കൂളുകളുടെ ഭൗതിക സാഹചര്യവും പഠന നിലവാരവും ഉയര്‍ത്തുന്നതിനായി ചെലഴിക്കുമെന്നും എംഎല്‍എ പറഞ്ഞു. നൂറ്റാണ്ടിന്റെ ചരിത്രമുള്ള വെള്ളിക്കുളങ്ങര സര്‍ക്കാര്‍ യുപി സ്‌കൂളിന്റെ വികസനത്തിന് ജനങ്ങളുടെ പങ്കാളിത്തത്തോടെ പദ്ധതി തയ്യാറാക്കുമെന്നും കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അറിയിച്ചു. ചടങ്ങില്‍ മറ്റത്തൂര്‍ പഞ്ചായത്ത് …