nctv news pudukkad

Local News

ആമ്പല്ലൂരിലെ വെള്ളക്കെട്ടിന് അടിയന്തര പൂട്ടിടാൻ പഞ്ചായത്ത്; ഒടുവിൽ ജനപ്രതിനിധികൾ നേരിട്ടെത്തി!

ആമ്പല്ലൂര്‍ ജംഗ്ഷനില്‍ ദേശീയപാതയ്ക്ക് കുറുകെയുള്ള കള്‍വര്‍ട്ടില്‍ മാലിന്യങ്ങള്‍ അടിഞ്ഞ് വെള്ളത്തിന്റെ ഒഴുക്ക് നിലച്ചുവെന്ന എന്‍സിടിവി വാര്‍ത്തയെ തുടര്‍ന്ന് പഞ്ചായത്തിന്റെ അടിയന്തര ഇടപെടല്‍. ആമ്പല്ലൂരിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പ്രദേശത്തെ വെള്ളക്കെട്ടിലാക്കുമെന്ന വ്യാപാരികളുടെ പരാതി ഗൗരവമായി പരിഗണിക്കുമെന്ന് അളഗപ്പനഗര്‍ പഞ്ചായത്ത് ഭരണസമിതി. ആമ്പല്ലൂര്‍ പാടം മണ്ണിട്ട് നികത്തിയ ഇപ്പോഴത്തെ ജോര്‍ജ് ടൗണില്‍ വെള്ളം ഒഴുകാനും അധിക ജലം ഉള്‍ക്കൊള്ളാനും നിലനിര്‍ത്തിയിരുന്ന തോടുകള്‍ നികത്തിയ നിലയിലാണ്. ഇവിടെ നിന്നും ദേശീയപാതയ്ക്ക് കുറുകെയുള്ള കല്‍വര്‍ട്ടില്‍ അടിപ്പാതയുടെ നിര്‍മ്മാണത്തിന്റെ ഭാഗമായ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളും പ്ലാസ്റ്റിക് …

ആമ്പല്ലൂരിലെ വെള്ളക്കെട്ടിന് അടിയന്തര പൂട്ടിടാൻ പഞ്ചായത്ത്; ഒടുവിൽ ജനപ്രതിനിധികൾ നേരിട്ടെത്തി! Read More »

പി.എൻ. പണിക്കർ അനുസ്മരണത്തോടെ ആമ്പല്ലൂരിൽ വായന പക്ഷാചരണത്തിന് തുടക്കം

ആമ്പല്ലൂര്‍ പി.എസ്. നമ്പൂതിരി സ്മാരക വര്‍ക്കേഴ്‌സ് ലൈബ്രറിയുടെ നേതൃത്വത്തില്‍ വായന പക്ഷാചരണത്തിന് തുടക്കം കുറിച്ചു കൊണ്ട് പി.എന്‍. പണിക്കര്‍ അനുസ്മരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം സി.കെ. ബിന്ദു ഉദ്ഘാടനം ചെയ്തു. എന്‍.ആര്‍ കുട്ടന്‍ അധ്യക്ഷത വഹിച്ചു. അളഗപ്പനഗര്‍ ലൈബ്രറി കൗണ്‍സില്‍ മേഖലാ കണ്‍വീനര്‍ ബാബു പുതുക്കാട് മുഖ്യപ്രഭാഷണം നടത്തി. എസ്.എം റാഫി, വട്ടണാത്ര സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ സി.ബി. സുരേഷ്, അലന്‍ പോള്‍, കവി വാമദേവന്‍, കെ.സി. മാധവന്‍ എന്നിവര്‍ സന്നിഹിതരായി.

പെരുമ്പിലാവിൽ 35 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

പെരുമ്പിലാവില്‍ 35 കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍. കുന്നംകുളം പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. ചൊവ്വന്നൂര്‍ മാന്തോപ്പ് കരിയാടത്ത് വീട്ടില്‍ സനല്‍ (24), ചങ്ങരംകുളം പള്ളിക്കുളം ആണ്ടലാത്ത് മുബാഷിര്‍ (25) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ പെരുമ്പിലാവ്–പട്ടാമ്പി റോഡില്‍ വെച്ചായിരുന്നു സംഭവം. കാറില്‍ വലിയ അളവില്‍ കഞ്ചാവ് കടത്തുന്നുവെന്ന രഹസ്യവിവരം ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡിന് ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. പ്രതികളെ …

പെരുമ്പിലാവിൽ 35 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ Read More »

സിപിഎമ്മിന്റെ സംയോജിത കൃഷിക്ക് തുടക്കമായി; ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾഖാദർ ഉദ്ഘാടനം ചെയ്തു

സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടത്തുന്ന സംയോജിത കൃഷിയുടെ ജില്ല തല ഉദ്ഘാടനം നെല്ലായി പന്തല്ലൂരില്‍ നടത്തി. ജില്ല സെക്രട്ടറി കെ.വി. അബ്ദുള്‍ഖാദര്‍ ഉദ്ഘാടനം ചെയ്തു. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷനായി. സംയോജിത കൃഷി സാങ്കേതിക സമിതിയുടെ ജില്ല ചെയര്‍മാന്‍ എം. ബാലാജി മുഖ്യാതിഥിയായി. സിപിഎം കൊടകര ഏരിയ സെക്രട്ടറി പി.കെ. ശിവരാമന്‍, ജില്ല കമ്മിറ്റി അംഗം ടി.എ. രാമകൃഷ്ണന്‍, ജില്ല സാങ്കേതിക സമിതി കണ്‍വീര്‍ കെ. രാഗേഷ്, കെ.ജെ. ഡിക്‌സന്‍, പി.ആര്‍. പ്രസാദന്‍, എം.ആര്‍. രഞ്ജിത്ത്, ഇ.കെ. അനൂപ്, …

സിപിഎമ്മിന്റെ സംയോജിത കൃഷിക്ക് തുടക്കമായി; ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾഖാദർ ഉദ്ഘാടനം ചെയ്തു Read More »

പോസ്റ്റിൽ കയറി ജോലിക്കിടെ ഷോക്കേറ്റ് കെഎസ്ഇബി ലൈൻമാൻ മരിച്ചു

ഇരിങ്ങാലക്കുട മാപ്രാണത്ത് ജോലിക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ ഷോക്കേറ്റ് മരിച്ചു. ആറാട്ടുപ്പുഴ അയ്യാണ്ടി വാസു മകന്‍ മനോജ് ആണ് മരിച്ചത്. 46 വയസായിരുന്നു. ചൊവ്വാഴ്ച രാവിലെ 7 നായിരുന്നു സംഭവം. കെഎസ്ഇബി കരുവന്നൂര്‍ സെക്ഷനിലെ ജീവനക്കാരനാണ്. വൈദ്യുതി ലൈനിലെ തകരാര്‍ പരിഹരിക്കാന്‍ പോസ്റ്റില്‍ കയറിയപ്പോള്‍ ഷോക്കേറ്റ് തെറിച്ച് വീഴുകയായിരുന്നു. ഉടനെ മാപ്രാണം ലാല്‍ ആശുപത്രിയിലും തുടര്‍ന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ലഹരിവിൽപ്പന; ഇരിങ്ങാലക്കുടയിൽ മൂന്ന് പേർ റിമാൻഡിൽ

സ്കൂൾ-കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ലഹരിമരുന്ന് വിൽപ്പനയ്ക്ക് സൂക്ഷിച്ച മാരക ലഹരിവസ്തുക്കളുമായി ഇരിങ്ങാലക്കുടയിൽ മൂന്ന് യുവാക്കൾ പിടിയിൽ. ഇരിങ്ങാലക്കുട കണ്ഠ്വേശ്വരം ക്ഷേത്രത്തിന് സമീപം നടത്തിയ പരിശോധനയിലാണ് രണ്ട് യുവാക്കളെ ആദ്യം പൊലീസ് പിടികൂടിയത്. കൊരുമ്പിശ്ശേരി സ്വദേശികളായ പ്രണവ്, അഖിൽ എന്നിവരിൽ നിന്ന് എംഡിഎംഎ, ഹാഷിഷ് ഓയിൽ, കഞ്ചാവ് എന്നിവ കണ്ടെത്തി. തുടർന്നുള്ള ചോദ്യം ചെയ്യലിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ലഹരിമരുന്ന് എത്തിച്ചുനൽകിയ എടക്കുളം സ്വദേശിയായ ജിഷ്ണു എന്നയാളെയും പൊലീസ് അറസ്റ്റ് ചെയ്തു. സ്കൂൾ-കോളേജ് വിദ്യാർത്ഥികളെയും കുട്ടികളെയും ലക്ഷ്യമിട്ട് ലഹരിവസ്തുക്കൾ …

വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ലഹരിവിൽപ്പന; ഇരിങ്ങാലക്കുടയിൽ മൂന്ന് പേർ റിമാൻഡിൽ Read More »

NCTV NEWS- PUDUKAD NEWS

കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്കായുള്ള സൗജന്യ യാത്ര പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് പുതുക്കാട് കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ വെച്ച് ബസിന് സ്വീകരണം ഒരുക്കി കോണ്‍ഗ്രസ്.

പുതുക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങ് ഡിസിസി സെക്രട്ടറി കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സുധന്‍ കാരയില്‍ അധ്യക്ഷനായിരുന്നു. അളഗപ്പനഗര്‍ ബ്ലോക്ക് പ്രസിഡന്റ് അലക്‌സ് ചുക്കിരി, ഡിസിസി സെക്രട്ടറി ഡേവീസ് അക്കര, രതി ബാബു, ഭാഗ്യവതി ചന്ദ്രന്‍, ഷാജു കാളിയേങ്കര, റെജി ജോര്‍ജ്, ദിനില്‍ പാലപറമ്പില്‍, കെ.ജെ. ജോജു, പോള്‍സണ്‍ തെക്കുംപീടിക, ടി.എസ്. രാജു, ആന്റസ് കണ്ണംബുഴ, രജനി സുധാകരന്‍, അനില്‍ കുനിയത്ത്, സജീര്‍ ബാബു, റീന ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു. …

കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്കായുള്ള സൗജന്യ യാത്ര പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് പുതുക്കാട് കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ വെച്ച് ബസിന് സ്വീകരണം ഒരുക്കി കോണ്‍ഗ്രസ്. Read More »

പുതുക്കാട് ഡിപ്പോയിൽ ‘പ്രിയദർശിനി’ സൗജന്യ യാത്ര ഉദ്ഘാടനം ചെയ്ത് ഭാഗ്യവതി ചന്ദ്രൻ

പുതുക്കാട് കെഎസ്ആര്‍ടിസി ഡിപ്പോയിലെ പ്രിയദര്‍ശിനി സൗജന്യയാത്ര പദ്ധതിയുടെ ഉദ്ഘാടനം അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഭാഗ്യവതി ചന്ദ്രന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് അലക്‌സ് ചുക്കിരി, പഞ്ചായത്ത് അംഗം മിനിമോള്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം റെജി ജോര്‍ജ്, പുതുക്കാട് ഡിപ്പോ ഐസി ഇ.പി. മനോജ്, യൂണിയന്‍ പ്രതിനിധി എ.ജി. രാജു തുടങ്ങിയവര്‍ സന്നിഹിതരായി. സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും ഓര്‍ഡിനറി ബസുകളില്‍ സീറോ ടിക്കറ്റ് ലഭ്യമായി തുടങ്ങി. സ്തീകള്‍ക്ക് സൗജന്യമുള്ള ഓര്‍ഡിനറി ബസുകള്‍ തിരിച്ചറിയാനായി ബസുകളില്‍ ‘പ്രിയദര്‍ശിനി’ സ്റ്റിക്കര്‍ പതിച്ചിട്ടുണ്ട്. വരുമാനമോ പ്രായമോ …

പുതുക്കാട് ഡിപ്പോയിൽ ‘പ്രിയദർശിനി’ സൗജന്യ യാത്ര ഉദ്ഘാടനം ചെയ്ത് ഭാഗ്യവതി ചന്ദ്രൻ Read More »

പ്രിയദര്‍ശിനി സൗജന്യയാത്ര ബസിന് പുതുക്കാട് സ്വീകരണം ഒരുക്കി കോണ്‍ഗ്രസ്

കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്കായുള്ള സൗജന്യ യാത്ര പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് പുതുക്കാട് കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ വെച്ച് ബസിന് സ്വീകരണം ഒരുക്കി കോണ്‍ഗ്രസ്. പുതുക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങ് ഡിസിസി സെക്രട്ടറി കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സുധന്‍ കാരയില്‍ അധ്യക്ഷനായിരുന്നു. അളഗപ്പനഗര്‍ ബ്ലോക്ക് പ്രസിഡന്റ് അലക്‌സ് ചുക്കിരി, ഡിസിസി സെക്രട്ടറി ഡേവീസ് അക്കര, രതി ബാബു, ഭാഗ്യവതി ചന്ദ്രന്‍, ഷാജു കാളിയേങ്കര, റെജി ജോര്‍ജ്, ദിനില്‍ പാലപറമ്പില്‍, കെ.ജെ. ജോജു, പോള്‍സണ്‍ …

പ്രിയദര്‍ശിനി സൗജന്യയാത്ര ബസിന് പുതുക്കാട് സ്വീകരണം ഒരുക്കി കോണ്‍ഗ്രസ് Read More »

തല ഫുട്‌ബോളാക്കിയും ബൈക്ക് നിറം മാറ്റിയും അര്‍ജന്റീനിയുടെ ആരാധകന്‍

പതിവുതെറ്റിക്കാതെ ഈ ലോകകപ്പു കാലത്തും തന്റെ ഇഷ്ട ടീമിനോടുള്ള ആരാധന വേറിട്ട രീതിയില്‍ പ്രകടിപ്പിക്കുകയാണ് കോടാലി സ്വദേശി നെല്ലിക്കാവിള ബാബു. അര്‍ജന്റീന ടീമിന്റെ കടുത്ത ആരാധകനായ ബാബു തന്റെ ബൈക്കിന് അര്‍ജന്റീന പതാകയുടെ നിറം കൊടുത്തിരിക്കുകയാണ്. ബൈക്കിന്റെ പെട്രോള്‍ ടാങ്കിനു പുറത്ത് അര്‍ജന്റീന ടീമിലെ കളിക്കാരുടെ ചിത്രവും 48 കാരനായ ബാബു പതിച്ചിട്ടുണ്ട്. ഇതിനെല്ലാം പുറമെ തന്റെ മുടി താഴ്ത്തി വെട്ടി ഫുട്‌ബോളിന്റെ മാതൃകയിലാക്കുക കൂടി ചെയ്തിരിക്കുകയാണ് ബാബു. 2018ലും 2014ലും ലോകകപ്പ് കാലത്ത് ഇതേ രീതിയില്‍ …

തല ഫുട്‌ബോളാക്കിയും ബൈക്ക് നിറം മാറ്റിയും അര്‍ജന്റീനിയുടെ ആരാധകന്‍ Read More »

ഷിഗെല്ല ഭീതി; വടക്കാഞ്ചേരിയിൽ രണ്ട് കുട്ടികൾക്ക് രോഗബാധ; ജലസ്രോതസ്സുകൾ കേന്ദ്രീകരിച്ച് ആരോഗ്യവകുപ്പ് പരിശോധന!

തൃശ്ശൂരിലും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. വടക്കാഞ്ചേരി മംഗലത്ത് 2 കുട്ടികള്‍ക്കാണ് രോഗബാധ. ഏഴും നാലും വയസ്സുള്ള കുട്ടികള്‍ക്കാണ് രോഗബാധ. കുട്ടികള്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു വടക്കാഞ്ചേരി നഗരസഭാ പരിധിയില്‍ ആദ്യമായാണ് ഷിഗല്ല രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്. മധുര സ്വദേശിനിയായ മാതാവിനൊപ്പം തമിഴ്‌നാട്ടിലായിരുന്ന കുട്ടികള്‍ കഴിഞ്ഞ ജൂണ്‍ എട്ടാം തീയതിയാണ് മംഗലത്ത് എത്തിയത്. അതിനാല്‍ രോഗത്തിന്റെ ഉറവിടം എവിടെയാണെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല ഈ …

ഷിഗെല്ല ഭീതി; വടക്കാഞ്ചേരിയിൽ രണ്ട് കുട്ടികൾക്ക് രോഗബാധ; ജലസ്രോതസ്സുകൾ കേന്ദ്രീകരിച്ച് ആരോഗ്യവകുപ്പ് പരിശോധന! Read More »

മറ്റത്തൂരിൽ മരക്കമ്പനി കത്തിനശിച്ചു, 10 ലക്ഷത്തിലേറെ രൂപയുടെ നഷ്ടം!

മറ്റത്തൂർ ചാഴിക്കാട് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള മരക്കമ്പനി വ്യാഴാഴ്ച പുലർച്ച ഭാഗികമായി കത്തി നശിച്ചു. സമീപവാസികളാണ് കമ്പനിയിൽ നിന്ന് പുലർച്ചെ നാലോടെ തീയും പുകയും ഉയരുന്നത് കണ്ടത്. നാട്ടുകാർ ഓടികൂടി തീയണച്ചു. ഷോർട് സർക്യൂട്ട് മൂലമാണ് തീപ്പിടുത്തമുണ്ടായതെന്ന് സംശയിക്കുന്നു. കമ്പനിയിലുണ്ടായിരുന്ന നാലു മോട്ടോറുകളും അനുബന്ധ സാമഗ്രികളും മരത്തടികളും കത്തി നശിച്ചു. പത്തുലക്ഷത്തിലേറെ നഷ്‌ടം സംഭവിച്ചതായി കമ്പനി ഉടമ തേവർപ്പാടം സ്വദേശി പള്ളിപ്പുറത്ത് ശരവണൻ പറഞ്ഞു.

കോടാലി മാങ്കുറ്റിപ്പാടത്ത് തപസ്യ റീഹാബിലിറ്റേഷൻ കേന്ദ്രത്തിലെ ചന്ദനമരം മോഷ്ടിച്ചു

കോടാലി: മാങ്കുറ്റിപ്പാടത്ത് പ്രവര്‍ത്തിക്കുന്ന തപസ്യ റീഹാബിലിറ്റേഷന്‍ കേന്ദ്രത്തിന്റെ കോമ്പൗണ്ടില്‍ നിന്നിരുന്ന ചന്ദനമരം മോഷണം പോയതായി പരാതി. തപസ്യ കേന്ദ്രത്തിന്റെ കോമ്പൗണ്ടില്‍ കനാല്‍ ബണ്ട് റോഡിനേടു ചേര്‍ന്നു നിന്നിരുന്ന 18 ഇഞ്ച് വണ്മമുള്ള വലിയ ചന്ദനമരമാണ് കഴിഞ്ഞ രാത്രി മോഷ്ടിക്കപ്പെട്ടത്. ചന്ദനം മുറിച്ചുനീക്കാനുള്ള അനുമതിക്കായി റീഹാബിലിറ്റേഷന്‍ കേന്ദ്രം നടത്തിപ്പുകാര്‍ അധികൃതരുടെ അനുമതിക്കായി അപേക്ഷ നല്‍കി കാത്തിരിക്കുന്നതിനിടെയാണ് ചന്ദനമരം മോഷ്ടിക്കപ്പെട്ടത്. വെള്ളിക്കുളങ്ങര പൊലീസില്‍ പരാതി നല്‍കി.

എന്‍സിടിവി ഇംപാക്ട്: ഒടുവില്‍ കോന്തിപുലത്തെ താല്‍ക്കാലിക തടയണ പൊളിച്ചുനീക്കി; പറപ്പൂക്കരയിലെ വെള്ളപ്പൊക്ക ഭീഷണി ഒഴിഞ്ഞു

എന്‍സിടിവി ഇംപാക്ട്. കെ.എല്‍.ഡി.സി. കനാലിന് കുറുകെ കോന്തിപുലത്ത് നിര്‍മ്മിച്ച താല്‍ക്കാലിക തടയണ പൊളിച്ചുനീക്കാത്തതു മൂലം പറപ്പൂക്കര പഞ്ചായത്തില്‍ രൂപപ്പെട്ട കനത്ത വെള്ളപ്പൊക്ക ഭീഷണിക്ക് ഒടുവില്‍ പരിഹാരമായി. തടയണ നീക്കാന്‍ വൈകുന്നതിനെതിരെ നാട്ടുകാരില്‍ നിന്നും ജനപ്രതിനിധികളില്‍ നിന്നും പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ‘എന്‍.സി.ടി.വി’ വാര്‍ത്ത നല്‍കിയിരുന്നു. ഈ വാര്‍ത്താ ഇടപെടലിന് പിന്നാലെയാണ് ഇപ്പോള്‍ തടയണ പൊളിച്ചുനീക്കാനുള്ള നടപടികള്‍ക്ക് തുടക്കമായത്. കാര്‍ഷിക ആവശ്യങ്ങള്‍ക്കായി എല്ലാ വര്‍ഷവും ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് ഇവിടെ താല്‍ക്കാലിക തടയണ നിര്‍മ്മിക്കാറുള്ളത്. കൃഷി കഴിഞ്ഞ് ഏപ്രില്‍ …

എന്‍സിടിവി ഇംപാക്ട്: ഒടുവില്‍ കോന്തിപുലത്തെ താല്‍ക്കാലിക തടയണ പൊളിച്ചുനീക്കി; പറപ്പൂക്കരയിലെ വെള്ളപ്പൊക്ക ഭീഷണി ഒഴിഞ്ഞു Read More »

ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക്; ആമ്പല്ലൂരിൽ യാത്രക്കാർ മണിക്കൂറുകളോളം കുടുങ്ങി

ദേശീയപാതയില്‍ വന്‍ ഗതാഗതക്കുരുക്ക്. അടിപ്പാത നിര്‍മാണം നടക്കുന്ന ആമ്പല്ലൂര്‍ മുതല്‍ നന്തിക്കര വരെ വാഹനങ്ങളുടെ നീണ്ടനിരയായിരുന്നു. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. മഴ പെയ്ത് സര്‍വീസ് റോഡില്‍ വലിയ കുഴികള്‍ രൂപപ്പെട്ടതോടെ വാഹനങ്ങളുടെ യാത്ര മന്ദഗതിയിലായി. അര മണിക്കൂറോളം എടുത്താണ് പുതുക്കാട് നിന്നും ആമ്പല്ലൂര്‍ അടിപ്പാത കടന്ന് വാഹനങ്ങള്‍ കടന്നു പോകുന്നത്. ഇതേ വാഹനങ്ങള്‍ ടോള്‍പ്ലാസയിലും ഏറെ നേരം കുടുങ്ങിക്കിടക്കുന്ന അവസ്ഥയിലാണ്. 2 ദിവസത്തെ അവധി കഴിഞ്ഞുള്ള ദിവസമായതിനാല്‍ ദേശീയപാതയില്‍ എത്തുന്ന വാഹനങ്ങളുടെ എണ്ണവും കൂടുതലായിരുന്നു. ഗതാഗതക്കുരുക്കായതോടെ ദേശീയപാതയിലുടനീളം …

ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക്; ആമ്പല്ലൂരിൽ യാത്രക്കാർ മണിക്കൂറുകളോളം കുടുങ്ങി Read More »

മണ്ണംപേട്ടയിൽ ശക്തമായ മഴയിൽ വീട്ടുമതിൽ അഞ്ചടി താഴ്ചയിലേക്ക് പതിച്ചു

ശക്തമായ മഴയില്‍ മണ്ണംപേട്ട പൂക്കോടില്‍ വീട്ടുമതില്‍ ഇടിഞ്ഞുവീണു. പൂക്കോട് നെടുമാത്തുമ്മല്‍ ശ്രീകാന്തിന്റെ വീടിന്റെ പുറകുവശത്തെ മതിലാണ് ഇടിഞ്ഞത്. ശനിയാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം. മൂന്ന് മാസം മുന്‍പ് നിര്‍മ്മിച്ച കോണ്‍ക്രീറ്റ് മതിലാണ് തകര്‍ന്നുവീണത്. 50 മീറ്ററിലേറെ നീളത്തിലുള്ള മതില്‍ അഞ്ചടിയോളം താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. മണ്ണിടിഞ്ഞതാണ് മതില്‍ തകരാന്‍ കാരണമെന്ന് കരുതുന്നു. വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി.

കനത്ത മഴയില്‍ ചെങ്ങാലൂര്‍ മറവാഞ്ചേരിയില്‍ വീട്ടുകിണര്‍ ഇടിഞ്ഞുതാഴ്ന്നു

കനത്ത മഴയില്‍ ചെങ്ങാലൂരില്‍ കിണര്‍ ഇടിഞ്ഞുതാഴ്ന്നു. ചെങ്ങാലൂര്‍ മറവാഞ്ചേരി പൊന്‍മണിശ്ശേരി അന്തോണിയുടെ വീട്ടുകിണറാണ് വെള്ളിയാഴ്ച പെയ്ത കനത്ത മഴയില്‍ പൂര്‍ണ്ണമായും തകര്‍ന്നത്. അന്തോണിയുടെ വീടിനോട് ചേര്‍ന്നുള്ള കിണര്‍ പെട്ടെന്ന് വലിയ ശബ്ദത്തോടെ ഇടിഞ്ഞുതാഴുകയായിരുന്നു. കിണറിന്റെ മുകളില്‍ സ്ഥാപിച്ചിരുന്ന വാട്ടര്‍ മോട്ടോറും പൈപ്പുകളും ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ ഇതോടൊപ്പം കിണറ്റിനുള്ളിലേക്ക് പതിച്ചു. വലിയ അളവില്‍ മണ്ണും അവശിഷ്ടങ്ങളും വീണതിനെ തുടര്‍ന്ന് മോട്ടോര്‍ പൂര്‍ണ്ണമായും മണ്ണിനടിയിലായ നിലയിലാണ്. വീട്ടിലെ ഏക കുടിവെള്ള സ്രോതസ്സാണ് മഴക്കെടുതിയില്‍ തകര്‍ന്നിരിക്കുന്നത്. സംഭവമറിഞ്ഞ് പഞ്ചായത്ത് അംഗം ജോയ് …

കനത്ത മഴയില്‍ ചെങ്ങാലൂര്‍ മറവാഞ്ചേരിയില്‍ വീട്ടുകിണര്‍ ഇടിഞ്ഞുതാഴ്ന്നു Read More »

NCTV NEWS- PUDUKAD NEWS

വിയ്യൂര്‍ ജയിലിലെ റിമാന്‍ഡ് പ്രതി മരിച്ചു

പുലക്കാട്ടുകര പടിഞ്ഞാറേ പുരക്കല്‍ വീട്ടില്‍ 33 വയസുള്ള രേഷ് ബാബുവാണ് മരിച്ചത്. യുവാവിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത് എത്തി. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സക്കിടെ ബുധനാഴ്ചയാണ് മരിച്ചത്. യുവാവിനെ മര്‍ദിച്ചതാണ് മരണകാരണമെന്നാണ് വീട്ടുകാര്‍ ആരോപിക്കുന്നത്. യുവാവ് മാനസിക വെല്ലുവിളി നേരിട്ടിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു.മേയ് 16ന് മോഷണകുറ്റത്തിന് തൃശൂര്‍ ഈസ്റ്റ് പൊലീസ് രേഷ് ബാബുവിനെതിരെ കേസെടുത്തിരുന്നു. ഈ കേസില്‍ റിമാന്‍ഡില്‍ കഴിയുന്നതിനിടെയാണ് ഇക്കഴിഞ്ഞ 26ന് രേഷ് ബാബുവിനെ അബോധാവാസ്ഥിയല്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. …

വിയ്യൂര്‍ ജയിലിലെ റിമാന്‍ഡ് പ്രതി മരിച്ചു Read More »

11 കേസുകളിലെ പ്രതിയായ നെല്ലായി സ്വദേശി മഹേഷിനെ കാപ്പ ചുമത്തി ജയിലിലടച്ചു!

നിരവധി ക്രിമിനല്‍ക്കേസിലെ കേസിലെ പ്രതിയെ കാപ്പചുമത്തി 6 മാസത്തേക്ക് ജയിലാക്കി. നെല്ലായി ആലത്തൂര്‍ കോശ്ശേരി വീട്ടില്‍ മഹേഷിനെയാണ് തൃശ്ശൂര്‍ റൂറല്‍ പൊലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങള്‍ക്ക് ശേഷം പ്രതിയെ ജയിലിലെത്തിച്ച് ഉത്തരവ് നടപ്പിലാക്കി. തൃശ്ശൂര്‍ റൂറല്‍ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാര്‍ നൽകിയ ശുപാര്‍ശയില്‍ ജില്ലാ കളക്ടര്‍ ശിഖാ സുരേന്ദ്രനാണ് കാപ്പ നിയമപ്രകാരമുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. മഹേഷ് കൊടകര, ആളൂര്‍, വടക്കാഞ്ചേരി പൊലീസ് സ്‌റ്റേഷനുകളിലായി മൂന്ന് വധശ്രമ കേസും മനുഷ്യ ജീവന് അപകടമുണ്ടാക്കുന്ന …

11 കേസുകളിലെ പ്രതിയായ നെല്ലായി സ്വദേശി മഹേഷിനെ കാപ്പ ചുമത്തി ജയിലിലടച്ചു! Read More »

അളഗപ്പനഗറിൽ സ്കൂട്ടർ പോസ്റ്റിലിടിച്ച് അപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

അളഗപ്പനഗറിൽ സ്കൂട്ടർ പോസ്റ്റിൽ ഇടിച്ച് മറിഞ്ഞ് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വരന്തരപ്പിള്ളി വേലൂപ്പാടം കിണർ സ്വദേശി കരിയത്താൻ വീട്ടിൽ വേലായുധൻ്റെ മകൻ അഭിജിത്താണ് മരിച്ചത്. 26 വയസായിരുന്നു. തലക്ക് ഗുരുതരമായി പരുക്കേറ്റ് മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ചൊവ്വാഴ്‌ച രാത്രിയിലാണ് മരിച്ചത്. ഞായറാഴ്ച അർദ്ധരാത്രിയിലായിരുന്നു അപകടം. കല്ലൂർ പാടം വഴിയിലുള്ള ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെ നിയന്ത്രണം വിട്ട സ്കൂട്ടർ പോസ്റ്റിലിടിച്ച് അളഗപ്പ പാർക്കിൻ്റെ കമ്പിവേലിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പുതുക്കാട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. അമ്മ: അംബിക, …

അളഗപ്പനഗറിൽ സ്കൂട്ടർ പോസ്റ്റിലിടിച്ച് അപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു Read More »