nctv news pudukkad

Local News

ombathungal road

മുഖ്യമന്ത്രിയുടെ പ്രാദേശിക റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 25 ലക്ഷം രൂപ ചിലവില്‍ നവീകരിച്ച കോടാലി ഒമ്പതുങ്ങല്‍ റോഡ് നാടിന് സമര്‍പ്പിച്ചു

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി  വിബി അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സജിത സജീവന്‍, മറ്റു ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, എല്‍എസ്ജിഡി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഒരു കിലോമീറ്റര്‍ നീളത്തിലും മൂന്നു മീറ്റര്‍ വീതിയിലും ആണ് ടാറിങ് പ്രവര്‍ത്തികള്‍ നടത്തിയിട്ടുള്ളത്.

മുഖ്യമന്ത്രിയുടെ പ്രാദേശിക റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 25 ലക്ഷം രൂപ ചിലവില്‍ നവീകരിച്ച കോടാലി ഒമ്പതുങ്ങല്‍ റോഡ് നാടിന് സമര്‍പ്പിച്ചു Read More »

pudukad school

പുതുക്കാട് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠനോത്സവം സംഘടിപ്പിച്ചു

ജില്ലാപഞ്ചായത്ത് അംഗം സരിത രാജേഷ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ഐ.എസ്. ഷാജു അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പാഠപുസ്തകം, യൂണിഫോം എന്നിവയും സമ്മാനങ്ങളുടെ വിതരണവും നടത്തി. ഹെഡ്മിസ്ട്രസ് നിഷ, മധുരം മലയാളം മദിരാശിമുറ്റം ട്രഷറര്‍ ജോജി, ബിആര്‍സി പ്രതിനിധി നിഷ, സീനിയര്‍ അദ്ധ്യാപിക കെ.എസ്. പുഷ്‌കല എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങോടനുബന്ധിച്ച് വിദ്യാര്‍ത്ഥികളുടെ പഠനസാമഗ്രികളുടെ പ്രദര്‍ശനവും പ്രവര്‍ത്തനങ്ങളുടെ അവതരണവും ഉണ്ടായിരുന്നു.

പുതുക്കാട് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠനോത്സവം സംഘടിപ്പിച്ചു Read More »

kappa arrest

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയെ കാപ്പ നിയമ പ്രകാരം നാടുകടത്തി

പച്ചളിപ്പുറം സ്വദേശി അറയ്ക്കല്‍ വീട്ടില്‍ 27 വയസുള്ള വിശാഖിനെയാണ് പുതുക്കാട് പോലീസ് നാടുകടത്തിയത്. സ്‌റ്റേഷനിലെ റൗഡിയായ വിശാഖ് 2016 മുതല്‍ പന്ത്രണ്ടോളം കേസുകളില്‍ പ്രതിയാണ്. കൊലപാതക ശ്രമം, ഭവനഭേദനം, അടിപിടി തുടങ്ങി എട്ട് കേസുകളില്‍ വിചാരണ നേരിടുന്നയാളാണ് വിശാഖ്.

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയെ കാപ്പ നിയമ പ്രകാരം നാടുകടത്തി Read More »

thaneer panthal

കൊടകര ബ്ലോക്ക് പെന്‍ഷനേഴ്‌സ് സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ പുതുക്കാട് ദേശീയപാതയോരത്ത് സഹകരണ തണ്ണീര്‍ പന്തല്‍ പ്രവര്‍ത്തനം ആരംഭിച്ചു

തണ്ണീര്‍ പന്തല്‍ പഞ്ചായത്തംഗം ഷാജു കാളിയേങ്കര ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ. സുകുമാരന്‍ അദ്ധ്യക്ഷനായിരുന്നു. യൂണിയന്‍ ജില്ലാ ട്രഷറര്‍ കെ.എം. ശിവരാമന്‍, കെ.ഒ. പൊറിഞ്ചു, വൈസ് പ്രസിഡന്റ് ടി.എ. വേലായുധന്‍, സെക്രട്ടറി രേഷ്മ രാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

കൊടകര ബ്ലോക്ക് പെന്‍ഷനേഴ്‌സ് സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ പുതുക്കാട് ദേശീയപാതയോരത്ത് സഹകരണ തണ്ണീര്‍ പന്തല്‍ പ്രവര്‍ത്തനം ആരംഭിച്ചു Read More »

kudivella vithranam

പറപ്പൂക്കര ഗ്രാമപഞ്ചായത്തില്‍ അതിരൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളിലേക്ക് വാഹനത്തില്‍ കുടിവെള്ളം എത്തിക്കുന്ന പ്രവര്‍ത്തനത്തിന് തുടക്കമായി

കുടിവെള്ള വാഹനം പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് ഫ്‌ളാഗ് ഓഫ് ചെയ്തു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.സി. പ്രദീപ്, പഞ്ചായത്ത് അംഗം എ. രാജീവ് എന്നിവര്‍ സന്നിഹിതരായിരുന്നു.

പറപ്പൂക്കര ഗ്രാമപഞ്ചായത്തില്‍ അതിരൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളിലേക്ക് വാഹനത്തില്‍ കുടിവെള്ളം എത്തിക്കുന്ന പ്രവര്‍ത്തനത്തിന് തുടക്കമായി Read More »

smrithiyathra

കെപിസിസിയുടെ നേതൃത്വത്തില്‍ വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി നടത്തുന്ന സ്മൃതിയാത്രക്ക് പുതുക്കാട് സെന്ററില്‍ സ്വീകരണം നല്‍കി

പുതുക്കാട്, അളഗപ്പനഗര്‍ ബ്ലോക്ക് പഞ്ചായത്തുകളുടെ നേതൃത്വത്തിലാണ് വൈക്കം വീരര്‍ പെരിയാര്‍ ഇ.വി. രാമസ്വാമി നായ്ക്കരുടെ സ്മൃതി യാത്രക്ക് സ്വീകരണം നല്‍കിയത്. ബ്ലോക്ക് പ്രസിഡന്റ് കെ.എം. ബാബുരാജ് അദ്ധ്യക്ഷത അധ്യക്ഷത വഹിച്ചു. ഇവികെഎസ് ഇളങ്കോവര്‍ എംഎല്‍എ, വി.ടി. ബല്‍റാം, സി. ചന്ദ്രന്‍, പി.എ. സലിം എന്നിവരാണ് യാത്ര നയിക്കുന്നത്. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍, സുനില്‍ അന്തിക്കാട്, ഡേവീസ് അക്കര, ടി.എം. ചന്ദ്രന്‍, കല്ലൂര്‍ ബാബു, കെ.ഗോപാലകൃഷ്ണന്‍, സെബി കൊടിയന്‍, കെ.എല്‍. ജോസ്, സോമന്‍ മുത്രത്തിക്കര, ഷാജു കാളിയേങ്കര

കെപിസിസിയുടെ നേതൃത്വത്തില്‍ വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി നടത്തുന്ന സ്മൃതിയാത്രക്ക് പുതുക്കാട് സെന്ററില്‍ സ്വീകരണം നല്‍കി Read More »

avalokana yogam

പുതുക്കാട് നിയോജകമണ്ഡലത്തിലെ വികസന പ്രവര്‍ത്തികളുടെ അവലോകനയോഗം കെ.കെ രാമചന്ദ്രന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു

യോഗത്തില്‍ കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍, ത്രിതല ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, മണ്ഡലം മോഡല്‍ ഓഫീസര്‍ ആര്‍ ശേഖര്‍, കെ.ആര്‍എഫ്ബി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബിന്ദു എന്നിവര്‍ പങ്കെടുത്തു. കേളിത്തോട് പാലം, നന്തിക്കര മാപ്രാണം റോഡ് എന്നിവയുടെ നിര്‍മാണം ഏപ്രില്‍ മാസത്തില്‍ ആരംഭിക്കും. 8 കോടി രൂപ ചിലവില്‍ നവീകരിച്ച പാലപ്പിള്ളി എച്ചിപ്പാറ റോഡ് നിര്‍മാണം പൂര്‍ത്തീകരിച്ചതായും

പുതുക്കാട് നിയോജകമണ്ഡലത്തിലെ വികസന പ്രവര്‍ത്തികളുടെ അവലോകനയോഗം കെ.കെ രാമചന്ദ്രന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു Read More »

polima alagappa

അളഗപ്പനഗര്‍ പഞ്ചായത്തിലെ കൃഷിഭവന്റെ നേതൃത്വത്തില്‍ പൊലിമ പുതുക്കാട് പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ ഗ്രൂപ്പുകള്‍ക്ക് പച്ചക്കറി തൈകള്‍ വിതരണം ചെയ്തു

അളഗപ്പനഗര്‍ കൃഷിഭവനില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍ വിതരണോദ്ഘാടനം നടത്തി. വൈസ് പ്രസിഡന്റ് കെ. രാജേശ്വരി അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഭാഗ്യവതി ചന്ദ്രന്‍, സനല്‍ മഞ്ഞളി, പി.എസ്. പ്രീജു, വി.കെ. വിനീഷ്, സജന ഷിബു, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ഗിരിജ പ്രേംകുമാര്‍, കൃഷി ഓഫീസര്‍ റോഷ്‌നി എന്നിവര്‍ പ്രസംഗിച്ചു. 

അളഗപ്പനഗര്‍ പഞ്ചായത്തിലെ കൃഷിഭവന്റെ നേതൃത്വത്തില്‍ പൊലിമ പുതുക്കാട് പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ ഗ്രൂപ്പുകള്‍ക്ക് പച്ചക്കറി തൈകള്‍ വിതരണം ചെയ്തു Read More »

sadaram

ബിആര്‍സി കൊടകരയുടെ ആഭിമുഖ്യത്തില്‍ വിവിധ വിദ്യാലയങ്ങളില്‍ നിന്ന് വിരമിക്കുന്ന പ്രധാന അധ്യാപകര്‍ക്കുള്ള യാത്രയയപ്പ് യോഗം സാദരം 2023 എന്ന പേരില്‍ ആമ്പല്ലൂരില്‍ സംഘടിപ്പിച്ചു

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. അളഗപ്പനഗര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍ അധ്യക്ഷത വഹിച്ചു. കൊടകര ബിആര്‍സി ബിപിസി വി.ബി. സിന്ധു, ട്രെയിനര്‍മാരായ ഫേബ കെ. ഡേവിഡ്, സി.കെ. രാധാകൃഷ്ണന്‍, ലിജോ ജോസ്, മുന്‍ ബിപിസി കെ. നന്ദകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

ബിആര്‍സി കൊടകരയുടെ ആഭിമുഖ്യത്തില്‍ വിവിധ വിദ്യാലയങ്ങളില്‍ നിന്ന് വിരമിക്കുന്ന പ്രധാന അധ്യാപകര്‍ക്കുള്ള യാത്രയയപ്പ് യോഗം സാദരം 2023 എന്ന പേരില്‍ ആമ്പല്ലൂരില്‍ സംഘടിപ്പിച്ചു Read More »

mathikunnu road

നവീകരിച്ച തൃക്കൂര്‍ മതിക്കുന്ന് ക്ഷേത്രം റോഡ് ജനങ്ങള്‍ക്കായി തുറന്നു നല്‍കി 

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപ ചിലവിലാണ് റോഡ് നവീകരിച്ചത്. 355 മീറ്റര്‍ നീളമുള്ള റോഡില്‍ കോണ്‍ക്രീറ്റും ടാറിങ്ങും, ഇന്റര്‍ലോക്ക് ടൈല്‍ വിരിക്കല്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തിക്കള്‍ക്കാണ് 2020-2021 വര്‍ഷത്തില്‍ തുക മാറ്റിവെച്ചത്. യോഗത്തില്‍ തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ നമ്പാടന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജോസഫ് ടാജറ്റ്, ഗ്രാമപഞ്ചായത്ത് അംഗം മോഹനന്‍ തൊഴുകാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.

നവീകരിച്ച തൃക്കൂര്‍ മതിക്കുന്ന് ക്ഷേത്രം റോഡ് ജനങ്ങള്‍ക്കായി തുറന്നു നല്‍കി  Read More »

can tcr

കാന്‍ തൃശൂരിന്റെ ഭാഗമായി പുതുക്കാട് ഗ്രാമപഞ്ചായത്തും പുതുക്കാട് താലൂക്കാശുപത്രിയും സംയുക്തമായി ക്യാന്‍സര്‍ രോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷൈനി ജോജു അദ്ധ്യക്ഷയായിരുന്നു. കെ.യു. മുരളീധരന്‍ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്തംഗം സരിത രാജേഷ്, ബ്ലോക്ക് പഞ്ചായത്തംഗം അല്‍ജോ പുളിക്കന്‍, പഞ്ചായത്തംഗങ്ങളായ സെബി കൊടിയന്‍, സി.സി. സോമസുന്ദര ന്‍, ഷാജു കാളിയേങ്കര, സി.പി. സജീവന്‍, ഡോ. സൈമണ്‍ ടി. ചുങ്കത്ത്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.എസ്. സഹദേവന്‍ എന്നിവര്‍ പ്രസംഗിച്ചു.

കാന്‍ തൃശൂരിന്റെ ഭാഗമായി പുതുക്കാട് ഗ്രാമപഞ്ചായത്തും പുതുക്കാട് താലൂക്കാശുപത്രിയും സംയുക്തമായി ക്യാന്‍സര്‍ രോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു Read More »

krishi nasam

മറ്റത്തൂര്‍ പഞ്ചായത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ ശനിയാഴ്ച വൈകുന്നേരമുണ്ടായ മിന്നല്‍ ചുഴലി കാര്‍ഷിക മേഖലയില്‍ ഉണ്ടാക്കിയത് ഒരു കോടിയിലേറെ രൂപയുടെ നഷ്ടം

ഏകദേശം പതിനായിരത്തോളം വാഴകള്‍ മേഖലയില്‍ ഒടിഞ്ഞുനശിച്ചതായാണ് അനൗദ്യേഗിക കണക്കുകള്‍. വെള്ളിക്കുളങ്ങര, കോപ്ലിപ്പാടം, കൊടുങ്ങ, മോനൊടി, കടമ്പോട്, നീരാട്ടുകുഴി,പോത്തന്‍ചിറ, അമ്പനോളി എന്നിവിടങ്ങളിലാണ് കാറ്റില്‍ നാശം ഉണ്ടായത്. ഇതില്‍ കൊടുങ്ങ, കോപ്ലിപ്പാടം, നീരാട്ടുകുഴി പ്രദേശങ്ങളില്‍ മാത്രം അയ്യായിരത്തിലേറെ വാഴകള്‍ നശിച്ചു. ജാതികൃഷിക്കും കാറ്റ് കനത്ത നാശം വിതച്ചു. കൊടുങ്ങ, കോപ്ലിപ്പാടം പ്രദശേങ്ങളിലാണ് ജാതി മരങ്ങള്‍ കടപുഴകി വീണിട്ടിട്ടുള്ളത്. റബര്‍, കവുങ്ങ്. തെങ്ങ് എന്നീ കാര്‍ഷിക വിളള്‍ക്കും നാശം നേരിട്ടു. കാറ്റില്‍ നാശം നേരിട്ട കൊടുങ്ങ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി, സമീപത്തെ

മറ്റത്തൂര്‍ പഞ്ചായത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ ശനിയാഴ്ച വൈകുന്നേരമുണ്ടായ മിന്നല്‍ ചുഴലി കാര്‍ഷിക മേഖലയില്‍ ഉണ്ടാക്കിയത് ഒരു കോടിയിലേറെ രൂപയുടെ നഷ്ടം Read More »

മങ്ങിയ ചിത്രങ്ങള്‍ വീണ്ടും വരച്ച് ഭംഗിയാക്കി പുനര്‍ജ്ജീവനം നല്‍കിയിരിക്കുകയാണ് മുപ്ലിയം ഐസിസിഎസ് പോളിടെക്‌നിക്ക് എന്‍എസ്എസ് യൂണിറ്റ് വിദ്യാര്‍ത്ഥികള്‍

പുതുക്കാട് റെയില്‍വേ സ്റ്റേഷനില്‍ വനം വകുപ്പിന്റെ നേതൃത്വത്തില്‍ വരച്ച മങ്ങിയ ചിത്രങ്ങള്‍ വീണ്ടും വരച്ച് ഭംഗിയാക്കി പുനര്‍ജ്ജീവനം നല്‍കിയിരിക്കുകയാണ് മുപ്ലിയം ഐസിസിഎസ് പോളിടെക്‌നിക്ക് എന്‍എസ്എസ് യൂണിറ്റ് വിദ്യാര്‍ത്ഥികള്‍. സ്റ്റേഷനിലെ നിറം മങ്ങിയ ചുമരുകളും വിദ്യാര്‍ത്ഥികള്‍ കഴുകി വൃത്തിയാക്കി. പുതുക്കാട് ട്രെയിന്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് പുനരുജ്ജീവനം പദ്ധതി സ്റ്റേഷനില്‍ ദക്ഷിണ റെയില്‍വേ തിരുവനന്തപുരം ഡിവിഷന്റെ സഹകരണത്തോടെ റെയില്‍വേ സ്റ്റേഷനില്‍ നടപ്പാക്കിയത്. പുതുക്കാട് റെയില്‍വേ സ്റ്റേഷന്‍ സൂപ്രണ്ട് കെ.എസ്. ജയകുമാര്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ കെ.എസ്. ശരത്ത്

മങ്ങിയ ചിത്രങ്ങള്‍ വീണ്ടും വരച്ച് ഭംഗിയാക്കി പുനര്‍ജ്ജീവനം നല്‍കിയിരിക്കുകയാണ് മുപ്ലിയം ഐസിസിഎസ് പോളിടെക്‌നിക്ക് എന്‍എസ്എസ് യൂണിറ്റ് വിദ്യാര്‍ത്ഥികള്‍ Read More »

പ്ലാസ്റ്റിക് മാലിന്യം എത്രയും വേഗം നീക്കം ചെയ്യാന്‍ നടപടി ഉണ്ടാകണമെന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നു

മറ്റത്തൂര്‍ പഞ്ചായത്തിലെ വാസുപുരം ചെമ്പുച്ചിറ റോഡരുകില്‍ സൂക്ഷിച്ചിരിക്കുന്ന പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യം നീക്കം ചെയ്യണമെന്ന് ആവശ്യം. മനുഷ്യാവകാശ പ്രവര്‍ത്തകനായ മുപ്ലിയം സ്വദേശി കെ.ജി. രവീന്ദ്രനാഥ് ഈ ആവശ്യമുന്നയിച്ച് മറ്റത്തൂര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കി. വാസുപുരം ചെമ്പുചിറ റോഡിലുള്ള പാലത്തിനു സമീപം പഞ്ചായത്ത് നിര്‍മിച്ചിട്ടുള്ള മാലിന്യ സംഭരണ കേന്ദ്രത്തിനുള്ളിലും പുറത്തും നിരവധി ചാക്കുകളിലായാണ് അജൈവ മാലിന്യങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. ഹരിത കര്‍മസേന സംഭരിക്കുന്ന അജൈവ മാലിന്യങ്ങളാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നതെന്നും മാലിന്യചാക്കുകളുടെ എണ്ണം നാള്‍ക്കു നാള്‍ വര്‍ധിച്ചുവരികയാണെന്നും രവീന്ദ്രനാഥ്

പ്ലാസ്റ്റിക് മാലിന്യം എത്രയും വേഗം നീക്കം ചെയ്യാന്‍ നടപടി ഉണ്ടാകണമെന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നു Read More »

ആനക്കൂട്ടത്തിന്റെ മുന്നില്‍പ്പെട്ട ബൈക്ക് യാത്രികര്‍ ബൈക്ക് ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു

പാലപ്പിള്ളിയില്‍ കാട്ടാനക്കൂട്ടത്തിന്റെ മുന്നില്‍പ്പെട്ട ബൈക്ക് യാത്രികര്‍, ബൈക്ക് ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. പുലിക്കണ്ണി സ്വദേശി പഞ്ചലി ഹനീഫയും ഭാര്യയുമാണ് കാട്ടാനകൂട്ടത്തിനു മുന്നില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടത്. തിങ്കളാഴ്ച രാവിലെ പിള്ളത്തോടിന് സമീപത്തായിരുന്നു അപകടം. കഴിഞ്ഞ ആഴ്ചയില്‍ ടാപ്പിങ് ജോലിക്കായി ബൈക്കില്‍ പോയിരുന്ന ദമ്പതികള്‍ കാട്ടാനകൂട്ടത്തിനു മുന്നില്‍ ബൈക്ക് മറിഞ്ഞ് അപകടത്തില്‍പ്പെട്ടിരുന്നു. ഹനീഫയും ഭാര്യയും പാലപ്പിള്ളിയിലേക്ക് ടാപ്പിംഗിന് പോകുന്നതിനിടെ പാലത്തിന് സമീപത്തുവെച്ചാണ് ആനക്കൂട്ടത്തിന്റെ മുന്നില്‍പ്പെട്ടത്. റോഡ് മുറിച്ചുകടന്ന ആനകളെ കണ്ട് ഭയന്ന് ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ആനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നിന്ന്

ആനക്കൂട്ടത്തിന്റെ മുന്നില്‍പ്പെട്ട ബൈക്ക് യാത്രികര്‍ ബൈക്ക് ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു Read More »

pudukad school

പുതുക്കാട് സെന്റ് ആന്റണീസ് എല്‍പി സ്‌കൂളിലെ പഠനോത്സവം പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ സെബി കൊടിയന്‍ ഉദ്ഘാടനം ചെയ്തു

സഹവികാരി ഫാ. സ്റ്റീഫന്‍ അറക്കല്‍ അധ്യക്ഷനായിരുന്നു. ടിസിവി റിപ്പോര്‍ട്ടര്‍ സരീഷ് വരന്തരപ്പിള്ളിയെ ചടങ്ങില്‍ ആദരിച്ചു. തോമസ് മംഗലന്‍, പ്രധാനാധ്യാപിക കെ.പി. മിനിമോള്‍, എസ്. രാഗേഷ്, ഡിനി സുശീല്‍, ആന്‍സി ജോസ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് പൂതപ്പാട്ടിന്റെ ദൃശ്യാവിഷ്‌കാരം അവതരിപ്പിച്ചു. വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും അരങ്ങേറി. വിവിധ പ്രൊജക്ടുകള്‍ തയ്യാറാക്കിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അനുമോദിച്ചു.

പുതുക്കാട് സെന്റ് ആന്റണീസ് എല്‍പി സ്‌കൂളിലെ പഠനോത്സവം പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ സെബി കൊടിയന്‍ ഉദ്ഘാടനം ചെയ്തു Read More »

CHANDRAN OBIT

ആനന്ദപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച് കതിന പൊട്ടിക്കുന്നതിനിടെ വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് മുന്‍ അംഗവും വെടിക്കെട്ട് ജോലിക്കാരനുമായ മധ്യവയസ്‌കന്‍ കുഴഞ്ഞുവീണ് മരിച്ചു

നന്തിപുലം കുന്നമ്പിള്ളി വീട്ടില്‍ ചന്ദ്രന്‍ ആണ് മരിച്ചത്. 56 വയസായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് 7 മണിയോടെയാണ് സംഭവം. ക്ഷേത്രത്തില്‍ ദീപാരാധനക്കുള്ള കതിന ഒരുക്കിയ ശേഷമാണ് കുഴഞ്ഞ് വീണത്. ഉടന്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

ആനന്ദപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച് കതിന പൊട്ടിക്കുന്നതിനിടെ വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് മുന്‍ അംഗവും വെടിക്കെട്ട് ജോലിക്കാരനുമായ മധ്യവയസ്‌കന്‍ കുഴഞ്ഞുവീണ് മരിച്ചു Read More »

congress pudukad

കേന്ദ്ര ഗവണ്‍മെന്റിന്റെ സാമ്പത്തികനയങ്ങള്‍ ജനവിരുദ്ധമെന്നാരോപിച്ച് പുതുക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പുതുക്കാട് എസ്ബിഐ ഓഫീസിന് മുന്നില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി

 മുന്‍ എംഎല്‍എ എം.കെ. പോള്‍സണ്‍ ഉദ്‌ലാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ.എം. ബാബുരാജ് അദ്ധ്യക്ഷനായിരുന്നു. യുഡിഎഫ് കണ്‍വീനര്‍ സോമന്‍ മുത്രത്തിക്കര, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ഷാജു കാളിയേങ്കര, പി. രാമന്‍ക്കുട്ടി, എ.ബി. പ്രിന്‍സ്, കെ.ജെ. ജോജു എന്നിവര്‍ പ്രസംഗിച്ചു.

കേന്ദ്ര ഗവണ്‍മെന്റിന്റെ സാമ്പത്തികനയങ്ങള്‍ ജനവിരുദ്ധമെന്നാരോപിച്ച് പുതുക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പുതുക്കാട് എസ്ബിഐ ഓഫീസിന് മുന്നില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി Read More »

RAIN

സംസ്ഥാനത്ത് നാളെ മുതല്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

നാളെ മുതൽ 17ആം തീയതി വരെയുള്ള തീയതികളില്‍ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത.

സംസ്ഥാനത്ത് നാളെ മുതല്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു Read More »

thaneer panthal

വേനലിനെ ചെറുക്കാന്‍ നാടെങ്ങും തണ്ണീര്‍ പന്തല്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി പറപ്പൂക്കര പഞ്ചായത്തിലും തണ്ണീര്‍ പന്തല്‍ ആരംഭിച്ചു

 നന്തിക്കര സെന്ററില്‍ നടന്ന പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് നിര്‍വഹിച്ചു. സംഭാരം, തണ്ണിമത്തന്‍, ഒആര്‍എസ് ലായനി എന്നിവയാണ് പന്തലില്‍ ലഭ്യമാകുക. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. ഷൈലജ, പഞ്ചായത്ത് സെക്രട്ടറി ജി. സബിത എന്നിവര്‍ പ്രസംഗിച്ചു.

വേനലിനെ ചെറുക്കാന്‍ നാടെങ്ങും തണ്ണീര്‍ പന്തല്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി പറപ്പൂക്കര പഞ്ചായത്തിലും തണ്ണീര്‍ പന്തല്‍ ആരംഭിച്ചു Read More »