nctv news pudukkad

nctv news logo
nctv news logo

Local News

pudukad school

പുതുക്കാട് സെന്റ് ആന്റണീസ് എല്‍പി സ്‌കൂളിലെ പഠനോത്സവം പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ സെബി കൊടിയന്‍ ഉദ്ഘാടനം ചെയ്തു

സഹവികാരി ഫാ. സ്റ്റീഫന്‍ അറക്കല്‍ അധ്യക്ഷനായിരുന്നു. ടിസിവി റിപ്പോര്‍ട്ടര്‍ സരീഷ് വരന്തരപ്പിള്ളിയെ ചടങ്ങില്‍ ആദരിച്ചു. തോമസ് മംഗലന്‍, പ്രധാനാധ്യാപിക കെ.പി. മിനിമോള്‍, എസ്. രാഗേഷ്, ഡിനി സുശീല്‍, ആന്‍സി ജോസ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് പൂതപ്പാട്ടിന്റെ ദൃശ്യാവിഷ്‌കാരം അവതരിപ്പിച്ചു. വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും അരങ്ങേറി. വിവിധ പ്രൊജക്ടുകള്‍ തയ്യാറാക്കിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അനുമോദിച്ചു.

CHANDRAN OBIT

ആനന്ദപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച് കതിന പൊട്ടിക്കുന്നതിനിടെ വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് മുന്‍ അംഗവും വെടിക്കെട്ട് ജോലിക്കാരനുമായ മധ്യവയസ്‌കന്‍ കുഴഞ്ഞുവീണ് മരിച്ചു

നന്തിപുലം കുന്നമ്പിള്ളി വീട്ടില്‍ ചന്ദ്രന്‍ ആണ് മരിച്ചത്. 56 വയസായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് 7 മണിയോടെയാണ് സംഭവം. ക്ഷേത്രത്തില്‍ ദീപാരാധനക്കുള്ള കതിന ഒരുക്കിയ ശേഷമാണ് കുഴഞ്ഞ് വീണത്. ഉടന്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

congress pudukad

കേന്ദ്ര ഗവണ്‍മെന്റിന്റെ സാമ്പത്തികനയങ്ങള്‍ ജനവിരുദ്ധമെന്നാരോപിച്ച് പുതുക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പുതുക്കാട് എസ്ബിഐ ഓഫീസിന് മുന്നില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി

 മുന്‍ എംഎല്‍എ എം.കെ. പോള്‍സണ്‍ ഉദ്‌ലാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ.എം. ബാബുരാജ് അദ്ധ്യക്ഷനായിരുന്നു. യുഡിഎഫ് കണ്‍വീനര്‍ സോമന്‍ മുത്രത്തിക്കര, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ഷാജു കാളിയേങ്കര, പി. രാമന്‍ക്കുട്ടി, എ.ബി. പ്രിന്‍സ്, കെ.ജെ. ജോജു എന്നിവര്‍ പ്രസംഗിച്ചു.

RAIN

സംസ്ഥാനത്ത് നാളെ മുതല്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

നാളെ മുതൽ 17ആം തീയതി വരെയുള്ള തീയതികളില്‍ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത.

thaneer panthal

വേനലിനെ ചെറുക്കാന്‍ നാടെങ്ങും തണ്ണീര്‍ പന്തല്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി പറപ്പൂക്കര പഞ്ചായത്തിലും തണ്ണീര്‍ പന്തല്‍ ആരംഭിച്ചു

 നന്തിക്കര സെന്ററില്‍ നടന്ന പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് നിര്‍വഹിച്ചു. സംഭാരം, തണ്ണിമത്തന്‍, ഒആര്‍എസ് ലായനി എന്നിവയാണ് പന്തലില്‍ ലഭ്യമാകുക. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. ഷൈലജ, പഞ്ചായത്ത് സെക്രട്ടറി ജി. സബിത എന്നിവര്‍ പ്രസംഗിച്ചു.

kallichithra colony

കള്ളിച്ചിത്ര കോളനി നിവാസികള്‍ക്ക് പുനരധിവാസത്തിന്റെ ഭാഗമായി വാഗ്ദാനം നല്‍കപ്പെട്ട ഭൂമിക്കു വേണ്ടി നാലു പതിറ്റാണ്ടോളം നീണ്ട സമരങ്ങള്‍ക്ക് വിജയകരമായ പരിസമാപ്തി

ചിമ്മിനി ഡാം നിര്‍മ്മാണത്തിനായി സ്ഥലം ഏറ്റെടുത്തപ്പോള്‍ കുടിയൊഴിപ്പിക്കപ്പെട്ട വരന്തരപ്പിള്ളി പഞ്ചായത്ത് നടാംപാടം കള്ളിച്ചിത്ര കോളനിയിലെ 17 കുടുംബങ്ങള്‍ക്കാണ് വാഗ്ദാനം ചെയ്യപ്പെട്ട ഓരോ ഏക്കര്‍ ഭൂമിയില്‍ ബാക്കിയുള്ള 35 സെന്റ് വീതം കൂടി വിതരണം ചെയ്തു. ഊരുമൂപ്പന്‍ ഗോപാലനും സമരനേതാവ് പുഷ്പനും ഉള്‍പ്പെടെ 17 കുടുംബങ്ങള്‍ക്കുള്ള പട്ടയം റവന്യൂ മന്ത്രി കെ. രാജന്‍ വിതരണം ചെയ്തു. നടാംപാടം കള്ളിച്ചിത്ര സാംസ്‌കാരിക നിലയത്തില്‍ നടന്ന ചടങ്ങില്‍ പട്ടികജാതി പട്ടിക വര്‍ഗ വികസന മന്ത്രി കെ. രാധാകൃഷ്ണന്‍ അധ്യക്ഷനായി.

nenmanikara haritha karmasena

നെന്മണിക്കര ഗ്രാമപഞ്ചായത്തിലെ ഹരിത കര്‍മ്മ സേന അംഗങ്ങള്‍ക്ക് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനായുള്ള വാഹനം കൈമാറി

എംഎല്‍എ കെ.കെ. രാമചന്ദ്രന്‍ കര്‍മ്മ സേനാംഗങ്ങള്‍ക്ക് വാഹനത്തിന്റെ താക്കോല്‍ നല്‍കി. നെന്മണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീലാ മനോഹരന്‍ മുഖ്യാതിഥിയായി.വി.ടി.വിജയലക്ഷ്മി, എം.ബി.സജിന്‍, കെ.വി.ഷാജു, കെ.അജിത തുടങ്ങിയവര്‍ സംസാരിച്ചു. എസ്ബിഐഎം ഫണ്ടില്‍ നിന്ന് നാലര ലക്ഷം രൂപ ഉപയോഗിച്ചാണ് പ്രകൃതി സൗഹൃദ ഇലക്ട്രിക് വാഹനം വാങ്ങിയത്.

വരന്തരപ്പിള്ളി ലോര്‍ഡ്‌സ് അക്കാദമിയുടെ പിറകിലെ പറമ്പില്‍ തീപിടുത്തം

ലോര്‍ഡ്‌സ് അക്കാദമിയുടെ പിറകിലെ പറമ്പില്‍ തീപിടുത്തമുണ്ടായത് പരിഭ്രാന്ത്രി പരത്തി. ഉണങ്ങിനിന്ന പുല്ലിന് തീപിടിച്ചതോടെ അതിവേഗം തീപടരുകയായിരുന്നു. അഗ്നിശമനസേന എത്തുന്നതിന് മുന്‍പ് തന്നെ നാട്ടുകാരും സ്‌കൂള്‍ അധികൃതരും ചേര്‍ന്ന് തീയണച്ചു.

thanal vayojana prgm

പുതുക്കാട് ഗ്രാമപഞ്ചായത്തിലെ തണല്‍ വയോജന സര്‍ഗ്ഗോത്സവം 2023 പുതുക്കാട് സംഘടിപ്പിച്ചു

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. തണല്‍ പ്രസിഡന്റ് എം.വി. യതീന്ദ്രദാസ് അദ്ധ്യക്ഷനായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോജു, ഗ്രാമ പഞ്ചായത്തംഗങ്ങളായ സെബി കൊടിയന്‍, രതി ബാബു, സി.സി. സോമസുന്ദരന്‍, ഷാജു കാളിയേങ്കര, ആന്‍സി ജോബി, അനൂപ് മാത്യു, പ്രീതി ബാലകൃഷ്ണന്‍, ഹിമ ദാസന്‍, ഫിലോമിന ഫ്രാന്‍സീസ്, സി.പി. സജീവന്‍, രശ്മി ശ്രീശോഭ് തണല്‍ ഭാരവാഹികളായെ എ.കെ. പുരുഷോത്തമന്‍, ടി.കെ. ചാത്തുണ്ണി, എന്‍.ഡി. ഈനാശു എന്നിവര്‍ പ്രസംഗിച്ചു. യോഗത്തില്‍ മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു. കലാപരിപാടികളും …

പുതുക്കാട് ഗ്രാമപഞ്ചായത്തിലെ തണല്‍ വയോജന സര്‍ഗ്ഗോത്സവം 2023 പുതുക്കാട് സംഘടിപ്പിച്ചു Read More »

nandipulam school

നന്തിപുലം ഗവ. യുപി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഓണ്‍ലൈനായി നിര്‍വഹിച്ചു

ചടങ്ങില്‍ കെ. കെ. രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിക്കുകയും ശിലാഫലകം അനാച്ഛാദന കര്‍മ്മം നിര്‍വഹിക്കുകയും ചെയ്തു. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍, ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ്,  എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ എന്‍.വി. ആന്റണി, ഡിഡിഇ ടിവി. മദനമോഹന്‍, പ്രധാനാധ്യാപിക വി.എ. ശ്രീജയ എന്നിവര്‍ പ്രസംഗിച്ചു. 2021-2022 വര്‍ഷത്തില്‍ എല്‍എസ്എസ്, യുഎസ്എസ് സ്‌കോളര്‍ഷിപ്പ് നേടിയ കുട്ടികള്‍ക്കുള്ള അവാര്‍ഡ് വിതരണവും നടത്തി.  സര്‍ക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 2019-2020 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 200 …

നന്തിപുലം ഗവ. യുപി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഓണ്‍ലൈനായി നിര്‍വഹിച്ചു Read More »

farming

യൂട്യൂബ് നോക്കി ചെയ്ത ഉള്ളി കൃഷിയില്‍ വിജയം നേടി ദമ്പതികള്‍

മറ്റത്തൂര്‍ പഞ്ചായത്തിലെ കടമ്പോട് തെക്കേത്തല വീട്ടില്‍ മാധവനും ഭാര്യ സരസ്വതിയുമാണ് വീട്ടുപറമ്പിലെ മൂന്നുസെന്റോളം സ്ഥലത്ത്് ചെറിയ ഉള്ളി കൃഷി ചെയ്ത് വിജയം കൊയ്തത്. കടയില്‍ നിന്ന് വാങ്ങിയ ചെറിയ ഉള്ളിയാണ് വിത്തായി ഉപയോഗിച്ചത്. യൂട്യൂബില്‍ നോക്കിയാണ് കൃഷിചെയ്യുന്ന വിധവും പരിചരണരീതികളും ഇവര്‍ മനസിലാക്കിയത്. കൃഷി ചെയ്ത് രണ്ടുമാസം കൊണ്ട്  പാകമായ ഉള്ളി കൃഷി കഴിഞ്ഞ ദിവസം വിളവെടുത്തു.

COa

കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ സോണല്‍ കണ്‍വെന്‍ഷനുകള്‍ക്ക് തുടക്കമായി.  ഇരിങ്ങാലക്കുടയില്‍ ആരംഭിച്ച ആദ്യ കണ്‍വെന്‍ഷന്റെ ഉദ്ഘാടനം കെസിസിഎല്‍ ചെയര്‍മാന്‍ കെ. ഗോവിന്ദന്‍ നിര്‍വ്വഹിച്ചു

വിവര സാങ്കേതിക രംഗത്ത് നഗര-ഗ്രാമ വ്യത്യാസമില്ലാതെ എവിടേയും ലഭ്യമാകുന്ന രീതിയില്‍ സാനിധ്യം അറിയിക്കാന്‍ കേരളവിഷന് കഴിഞ്ഞതായും കെ. ഗോവിന്ദന്‍ വ്യക്തമാക്കി. കണ്‍വെന്‍ഷന് മുന്നോടിയായ നടന്ന പതാക ഉയർത്തല്‍ സി.ഒ.എ.ജില്ലാ പ്രസിഡന്‍റ് ടി.ഡി. സുഭാഷ് നിര്‍വ്വഹിച്ചു.സി.ഒ.എ തൃപ്രയാര്‍ മേഖല സെക്രട്ടറി ബെെജു കെ.ബിയുടെ അനുശോചന പ്രമേയത്തോടെ ആരംഭിച്ച കണ്‍വെന്‍ഷന് സ്വഗത സംഘം കണ്‍വീനര്‍ മോഹനകൃഷ്ണന്‍.ആര്‍ സ്വഗതം പറഞ്ഞു. സി.ഒ.എ ജില്ലാ പ്രസിഡന്‍റ് സുഭാഷ് ടി.ഡി അദ്ധ്യക്ഷത വഹിച്ചു. സി.ഒ.എ ജില്ലാ സെക്രട്ടറി ആന്‍റണി .പി ജില്ലാ അവലോകന റിപ്പോര്‍ട്ട് …

കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ സോണല്‍ കണ്‍വെന്‍ഷനുകള്‍ക്ക് തുടക്കമായി.  ഇരിങ്ങാലക്കുടയില്‍ ആരംഭിച്ച ആദ്യ കണ്‍വെന്‍ഷന്റെ ഉദ്ഘാടനം കെസിസിഎല്‍ ചെയര്‍മാന്‍ കെ. ഗോവിന്ദന്‍ നിര്‍വ്വഹിച്ചു Read More »

OPPAM PUDUKAD

അതിദാരിദ്ര്യ നിര്‍മാര്‍ജനം എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച ഒപ്പം പുതുക്കാട് മണ്ഡലതല ഉദ്ഘാടനം കോടാലി സെന്ററില്‍ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു

 റേഷന്‍ കടകളില്‍ എത്തി റേഷന്‍ കൈപ്പറ്റാന്‍ സാധിക്കാത്ത ജനവിഭാഗങ്ങള്‍ക്ക് ഓട്ടോ തൊഴിലാളി കൂട്ടായ്മയുടെ സഹകരണത്തോടെ വീടുകളിലേക്ക് റേഷന്‍ എത്തിക്കുന്ന നൂതന പദ്ധതിയാണ് ഒപ്പം.  പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്,  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, ചാലക്കുടി താലൂക്ക് സപ്ലൈ ഓഫീസര്‍ ടി.ജി. സിന്ധു, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഓട്ടോറിക്ഷ തൊഴിലാളികള്‍ എന്നിവര്‍ പങ്കെടുത്തു.

പുതുക്കാട് പഠനോപകരണ വിതരണം

പുതുക്കാട് ഗ്രാമപഞ്ചായത്തിന്റെ 2022-23 വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതിയില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണ വിതരണം നടത്തി

 ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ഷൈനി ജോജു അദ്ധ്യക്ഷയായിരുന്നു. ഗ്രാമ പഞ്ചായത്തംഗങ്ങളായ രതി ബാബു, ഷാജു കാളിയേങ്കര, പ്രീതി ബാലകൃഷ്ണന്‍ , എച്ച്എം ചാര്‍ജ് വിമല സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.

irijalakuda roopatha womens day

ഇരിങ്ങാലക്കുട രൂപത വനിത കമ്മീഷന്‍ വനിത ദിനാഘോഷവും ഇരിങ്ങാലക്കുട രൂപതയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വനിത ജനപ്രതിനിധികള്‍ക്ക് സ്വീകരണവും നല്‍കി

ചാലക്കുടി, കുറ്റിക്കാട്, കൊടകര, അമ്പഴക്കാട്, മാള എന്നീ അഞ്ച് ഫൊറോനകളിലെ ബ്ലോക്ക് പഞ്ചായത്തിലേയും ഗ്രാമപഞ്ചായത്തിലേയും വനിത പ്രതിനിധികളെയാണ് ആദരിച്ചത്. ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. വനിത കമ്മീഷന്‍ രൂപത ഡയറക്ടര്‍ ഫാ. ആന്റോ കരിപ്പായി അധ്യക്ഷനായി. ആളൂര്‍ വരപ്രസാദനാഥ പള്ളി വികാരി ഫാ.ടിന്റോ കൊടിയന്‍, പൊയ്യ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡെയ്‌സി തോമസ്, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീന ഡേവീസ്, പള്ളി ട്രസ്റ്റി ജെയ്‌സന്‍ ചാതേലി, ഇരിങ്ങാലക്കുട രൂപത മാതൃവേദി …

ഇരിങ്ങാലക്കുട രൂപത വനിത കമ്മീഷന്‍ വനിത ദിനാഘോഷവും ഇരിങ്ങാലക്കുട രൂപതയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വനിത ജനപ്രതിനിധികള്‍ക്ക് സ്വീകരണവും നല്‍കി Read More »

kodakara block womens day

അന്താരാഷ്ട്ര വനിതാദിനാഘോഷത്തിന്റെ ഭാഗമായി കൊടകര ബ്ലോക്ക് പഞ്ചായത്ത് വനിതാ ശിശുവികസന പദ്ധതി വകുപ്പിന്റെ നേതൃത്വത്തില്‍ ശില്‍പശാല സംഘടിപ്പിച്ചു

സ്ത്രീകളും നേരിടുന്ന പ്രശ്‌നങ്ങളും സ്വയംപ്രതിരോധമാര്‍ഗവും എന്ന വിഷയത്തില്‍ നടന്ന ശില്‍പശാല ജില്ലാ പഞ്ചായത്തംഗം സരിത രാജേഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍ അധ്യക്ഷത വഹിച്ചു. പുതുക്കാട് പൊലീസ് സ്റ്റേഷന്‍ എഎസ്‌ഐ ഷീബ അശോകന്‍ ഡെമോണ്‍സ്‌ട്രേഷന്‍ ക്ലാസ് നടത്തി. ജീവിതത്തിലെ വിഷമഘട്ടങ്ങളെ അതിജീവിച്ച രണ്ട് വനിതകളെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സതി സുധീര്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.ആര്‍. അജയഘോഷ്, ശിശു വികസന പദ്ധതി …

അന്താരാഷ്ട്ര വനിതാദിനാഘോഷത്തിന്റെ ഭാഗമായി കൊടകര ബ്ലോക്ക് പഞ്ചായത്ത് വനിതാ ശിശുവികസന പദ്ധതി വകുപ്പിന്റെ നേതൃത്വത്തില്‍ ശില്‍പശാല സംഘടിപ്പിച്ചു Read More »

marathakkara accident

മരത്താക്കരയില്‍ വാഹനങ്ങളുടെ കൂട്ടയിടി

ദേശീയപാത മരത്താക്കരയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചു. പുലര്‍ച്ചെയായിരുന്നു സംഭവം. ചാലക്കുടി ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പര്‍ ലോറി അപ്രതീക്ഷിതമായി ബ്രേക്കിട്ടതിനെ തുടര്‍ന്ന് പിറകിലുണ്ടായിരുന്ന കണ്ടെയ്‌നര്‍ ലോറി, കാര്‍, എയ്‌സ് എന്നീ വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. കാര്‍ ഭാഗികമായി തകര്‍ന്നനിലയിലാണ്. തൃശൂരില്‍ നിന്നും അഗ്നിശമനസേന എത്തിയാണ് കണ്ടെയ്‌നര്‍ ലോറിയുടെ പിറകില്‍ കുടുങ്ങിയ കാര്‍ പുറത്തെടുത്തത്. ആര്‍ക്കും പരുക്കില്ല.

alagappaa congress

കേന്ദ്ര കേരള സര്‍ക്കാരുകളുടെ നയങ്ങള്‍ ജനവിരുദ്ധമെന്നാരോപിച്ച് അളഗപ്പനഗര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഡേവീസ് W. അക്കര നയിക്കുന്ന പൗരവിചാരണ യാത്രയ്ക്ക് വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി

ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍ ഉദ്ഘാടനം ചെയ്തു. ജോസഫ് ടാജറ്റ്, കല്ലൂര്‍ ബാബു, കെ.എം. ബാബുരാജ് എന്നിവര്‍ പ്രസംഗിച്ചു. ചൊവ്വാഴ്ച പൗരവിചാരണ യാത്ര സമാപിക്കും.

jana prathirodha jadha

 കേരളത്തിന്റെ വികസനത്തിന് തടയിടുന്ന നടപടികളാണ് കേന്ദ്ര ഗവണ്‍മെന്റ് സ്വീകരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു

എം.വി. ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് നന്തിക്കരയില്‍ നല്‍കിയ സ്വീകരണം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ റെയില്‍, ദേശീയപാതാ വികസനം, കോച്ച് ഫാക്ടറി തുടങ്ങീ പല വികസന പ്രവര്‍ത്തനങ്ങളും കേന്ദ്രം പരിഗണിക്കുന്നില്ലെന്നും എം.വി. കുറ്റപ്പെടുത്തി. ദേശീയപാത വികസനത്തിന്റെ ഭാഗമായി ഭൂമി ഏറ്റെടുത്ത് നല്‍കിയാല്‍ മാത്രമെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയുള്ളു എന്ന നിലപാടാണ് കേരളത്തോട് കേന്ദ്രം സ്വീകരിച്ചതെന്നും എം.വി. ഗോവിന്ദന്‍ ആരോപിച്ചു. പുതുക്കാട് നിയോജക മണ്ഡലതല സ്വീകരണ യോഗത്തില്‍ ജാഥാ മാനേജര്‍ പി.കെ. ബിജു, എം. സ്വരാജ്, …

 കേരളത്തിന്റെ വികസനത്തിന് തടയിടുന്ന നടപടികളാണ് കേന്ദ്ര ഗവണ്‍മെന്റ് സ്വീകരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു Read More »

muriyad panchayath

സംസ്ഥാന ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന ഡെസ്റ്റിനേഷന്‍ ടൂറിസം പദ്ധതിയില്‍ മുരിയാട് പഞ്ചായത്തിന് പ്രാഥമിക അനുമതി ലഭിച്ചു

പുല്ലൂര്‍ പൊതുമ്പു ചിറ കേന്ദ്രീകരിച്ചുള്ള ടൂറിസം പദ്ധതിയാണ് പരിഗണിക്കപ്പെട്ടിരിക്കുന്നത്. സീറ്റിംഗ്, ടൈലിംങ്ങ്, കനോപ്പീസ്, ലൈറ്റിംങ്, മിനി പാര്‍ക്ക്, ബോട്ടിംഗ്, ഫുഡ് കിയോസ്‌ക്കുകള്‍, ടെയ്ക് എ ബ്രെക്ക് എന്നിവ പദ്ധതിയുടെ ഭാഗമായി നിലവില്‍ വരും. ടൂറിസം വകുപ്പ്, എംഎല്‍എ ആസ്തി വികസന ഫണ്ട്, വേളൂക്കര ഗ്രാമപഞ്ചായത്ത് എന്നിവരുടെ സഹകരണത്തിലൂടെയാണ് പദ്ധതി നടപ്പിലാക്കുക. പദ്ധതിയുടെ ഭാഗമായി പുതിയ തൊഴിലവസരങ്ങളും സംരംഭങ്ങളും ഉണ്ടാകും. അന്തിമാനുമതി ലഭിച്ചാല്‍ ആറു മാസം കൊണ്ട് ടൂറിസം പദ്ധതി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടൂറിസം പദ്ധതിക്കൊപ്പം അനുബന്ധമായി …

സംസ്ഥാന ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന ഡെസ്റ്റിനേഷന്‍ ടൂറിസം പദ്ധതിയില്‍ മുരിയാട് പഞ്ചായത്തിന് പ്രാഥമിക അനുമതി ലഭിച്ചു Read More »