ചാലക്കുടി പ്രസ് ഫോറം ഏര്‍പ്പെടുത്തിയ മികച്ച ജില്ലാ ദൃശ്യമാധ്യമ പുരസ്‌കാരം എന്‍സിടിവി റിപ്പോര്‍ട്ടര്‍ ബൈജു ദേവസി ഏറ്റുവാങ്ങി
‘മിന്നുന്ന വിജയം നേടിയ ആതിര അന്തിയുറങ്ങുന്നത് അയല്‍വീടുകളില്‍’ എന്ന വാര്‍ത്തയിലൂടെ പുതുക്കാട് എന്‍സിടിവിയിലെ ബൈജു ദേവസി പൗലോസ് താക്കോല്‍ക്കാരന്‍ സ്മാരക ജില്ലാ ദൃശ്യമാധ്യമ പുരസ്‌കാരത്തിന് അര്‍ഹനായത്. പ്രണാമം 2023 എന്ന പേരില്‍ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ നിര്‍വഹിച്ചു. പ്രസ് ഫോറം പ്രസിഡന്റ് ഷാലി മുരിങ്ങൂര്‍ അധ്യക്ഷത വഹിച്ചു. കെ.ബി. ബിനേഷ്, രമേഷ്‌കുമാര്‍ കുഴിക്കാട്ടില്‍, ചാലക്കുടി പ്രസ് ഫോറം രക്ഷാധികാരി എന്‍.ആര്‍. സരിത, ചാലക്കുടി നഗരസഭാധ്യക്ഷന്‍ എബി ജോര്‍ജ്ജ്, ചാലക്കുടി പ്രസ് ഫോറം …