ഭാഗ്യക്കുറി ഏജന്റുമാർക്കും വിൽപനക്കാർക്കും 7000 രൂപ ഉത്സവബത്ത; പെൻഷൻകാർക്ക് 2500 രൂപ
ഭാഗ്യക്കുറി ഏജന്റുമാര്‍ക്കും വിൽപ്പനക്കാര്‍ക്കും നൽകുന്ന ഉത്സവബത്തയിൽ വര്‍ദ്ധനവ്. 7000 രൂപയാണ് ഉത്സവ ബത്തയായി വിതരണം ചെയ്യുക. പെൻഷൻകാര്‍ക്ക് 2500യും അനുവദിച്ചു. കഴിഞ്ഞ വര്‍ഷം ജീവനക്കാര്‍ക്ക് 6000 രൂപയും പെൻഷൻകാര്‍ക്ക് 2000 രൂപയും ആയിരുന്നു നൽകിയിരുന്നത്. ഏജന്റുമാരും വിൽപ്പനക്കാരും അടക്കം 35000 പേരാണ് സംസ്ഥാനത്ത് ഉള്ളത്. 26.67 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.