കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഇ.കെ. അനൂപ്, അജിത സുധാകരന്‍, ടി.എസ.് ബൈജു, എന്‍. മനോജ്, സുന്ദരി മോഹന്‍ദാസ്, കൊടകര ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ യു. സലില്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എസ്. സ്വപ്ന, പുതുക്കാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് രാജു തളിയപ്പറമ്പില്‍, പുതുക്കാട് കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ അമ്പിളി ഹരി എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ വിവിധ പദ്ധതി വൈവിധ്യവത്ക്കരണ സാധ്യതകളെ സംബന്ധിച്ച് സെമിനാര്‍ സംഘടിപ്പിച്ചു. 5 ഘട്ടത്തില്‍ മികച്ച രീതിയില്‍ കൃഷി ചെയ്ത മണ്ഡലത്തിലെ 3 അയാള്‍ക്കൂട്ടങ്ങളെയും 8 പഞ്ചായത്തിലെയും ആദ്യ 3 സ്ഥാനക്കാരെയും ചടങ്ങില്‍ ആദരിച്ചു. 173 അയല്‍ക്കൂട്ടങ്ങളിലായി 21 ഏക്കര്‍ സ്ഥലത്ത് 98.8 ടണ്‍ പച്ചക്കറിയാണ് വിളവ് എടുത്തത്. നെന്മണിക്കര ഗ്രാമപഞ്ചായത്തിലെ സൗഹൃദ അയല്‍കൂട്ടം ഒന്നാം സ്ഥാനവും മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ഭൂമിക അയല്‍ക്കൂട്ടത്തിന് 2 സ്ഥാനവും അളഗപ്പനഗര്‍ പഞ്ചായത്തിലെ ജീവ അയല്‍ക്കൂട്ടത്തിന് 3 സ്ഥാനവും നേടി മണ്ഡലത്തിലെ മികച്ച ആദ്യ 3 അയല്‍ക്കൂട്ടങ്ങളായി മാറി. മില്‍മ മാര്‍ക്കറ്റിംഗ് ഓഫീസര്‍ കെ.കെ. സുനന്ദ, പട്ടികജാതിപട്ടിക വര്‍ഗ്ഗ കോര്‍പ്പറേഷന്‍ ജില്ലാ മാനേജര്‍ ടി.പി. വിദ്യ എന്നിവര്‍ വിവിധ പദ്ധതികളെ പറ്റി സെമിനാറില്‍ വിശദീകരിച്ചു. രാഷ്ട്രപതിയുമായി സംവദിച്ച സൗമ്യ ബിജുവിനെ ചടങ്ങില്‍ ആദരിച്ചു.
പുതുക്കാട് മണ്ഡലത്തില്‍ നടപ്പിലാക്കിവരുന്ന പൊലിമ പുതുക്കാടിന്റെ അഞ്ചാംഘട്ട പുരസ്‌കാര വിതരണം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു
