തൊഴില്‍മേള
തൃക്കൂര്‍ ഗവണ്‍മെന്റ് സര്‍വോദയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെയും ഓള്‍ഡ് സ്റ്റുഡന്‍സ് അസോസിയേഷന്റെയും നേതൃത്വത്തില്‍ ഇരിങ്ങാലക്കുട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ സഹകരണത്തോടെ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ നടത്തുന്നു. തൃക്കൂര്‍, അളഗപ്പനഗര്‍, നെന്മണിക്കര പഞ്ചായത്തുകളിലെ പത്താംക്ലാസ് പാസായ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ നടത്താത്തവര്‍ക്കായാണ് രജിസ്‌ട്രേഷന്‍ സംഘടിപ്പിക്കുന്നത്. ശനിയാഴ്ച രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് രണ്ടുമണിവരെ തൃക്കൂര്‍ സര്‍വോദയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് രജിസ്‌ട്രേഷന്‍ നടക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കായി 9947736007, 9446025417 എന്നുള്ള നമ്പറുകളില്‍ ബന്ധപ്പെടുക.
നഴ്‌സിംഗ് ഓഫീസര്‍ നിയമനം
തൃക്കൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ താത്കാലികമായി നഴ്‌സിംഗ് ഓഫീസര്‍ നിയമനം. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ജിഎന്‍എം/ബിഎസ്‌സി നഴ്‌സിങ്, കേരള നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യത. യോഗ്യരായവര്‍ ബുധനാഴ്ച ഉച്ചയ്ക്ക് 12ന് മുന്‍പായി യോഗ്യത സര്‍ട്ടിഫിക്കറ്റുമായി തൃക്കൂര്‍ കുടുംബരോഗ്യകേന്ദ്രത്തില്‍ എത്തിച്ചേരേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസിലോ 8281738195 മൊബൈല്‍ നമ്പറിലോ ബന്ധപ്പെടേണ്ടതാണ്.
ലാബ് ടെക്‌നീഷ്യനെ ആവശ്യമുണ്ട്
പറപ്പൂക്കര കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് ടെക്‌നിഷ്യന്‍ ആയി ജോലി ചെയ്യുവാന്‍ സന്നദ്ധതയുള്ളവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷകര്‍ പ്ലസ് ടു, ഡി.എം.എല്‍.ടി. / ബി.എസ്.സി. എം.എല്‍.ടി. (പാരാമെഡിക്കല്‍ രജിസ്‌ട്രേഷന്‍) യോഗ്യതയുള്ളവരായിരിക്കണം. അപേക്ഷകള്‍ തിങ്കളാഴ്ച (ഒക്ടോബര്‍ 14) വൈകുന്നേരം 4 മണിക്ക് മുമ്പായി മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് കുടുംബാരോഗ്യ കേന്ദ്രം, പറപ്പൂക്കര, നെല്ലായി പി.ഒ എന്ന വിലാസത്തില്‍ ഓഫീസില്‍ ലഭിച്ചിരിക്കണം.
ആംബുലന്‍സ് െ്രെഡവറെ ആവശ്യമുണ്ട്
പറപ്പൂക്കര കുടുംബാരോഗ്യകേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ആംബുലന്‍സ് ഓടിക്കുന്നതിന് തയ്യാറായിട്ടുള്ളവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. താല്‍പര്യമുള്ളവര്‍ െ്രെഡവര്‍ ലൈസന്‍സ് രേഖകള്‍ സഹിതം തിങ്കളാഴ്ച (ഒക്ടോബര്‍ 14) വൈകുന്നേരം 4 മണിക്ക് മുന്‍പായി മെഡിക്കല്‍ ഓഫീസര്‍ ഇന്‍ചാര്‍ജ്ജ്, പറപ്പൂക്കര കുടുംബാരോഗ്യകേന്ദ്രം, പന്തല്ലൂര്‍, നെല്ലായി പി.ഒ, പിന്‍ 680305 എന്ന വിലാസത്തില്‍ അപേക്ഷകള്‍ പറപ്പൂക്കര കുടുംബാരോഗ്യ കേന്ദ്രം ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.