nctv news pudukkad

nctv news logo
nctv news logo

തൊഴിലവസരങ്ങളും അറിയിപ്പുകളും

job vacancy- nctv news- nctv live

വെറ്ററിനറി യൂണിവേഴ്‌സിറ്റിയില്‍ ശാസ്ത്രീയ ആടുവളര്‍ത്തല്‍ പരിശീലനം

കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സസ് യൂണിവേഴിസിറ്റിയുടെ ആടുവളര്‍ത്തല്‍ പരിശീലനപരിപാടി ഒക്ടോബര്‍ 22ന് രാവിലെ 9 മുതല്‍ വൈകീട്ട് 4 വരെ മണ്ണുത്തിയിലെ ആട് ഫാമില്‍ വെച്ച് നടത്തുന്നു. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ഫാമിലെ കോഴ്‌സ് ഡയറക്ടറെ വിളിച്ച് അറിയിക്കുക. വിളിക്കേണ്ട നമ്പര്‍: സീനിയര്‍ ഫാം സൂപ്പര്‍വൈസര്‍ -9447796219. ഇ മെയില്‍: goatandsheepf@kvasu.ac.in. ആദ്യം വിളിക്കുന്ന 30-40 പേര്‍ക്കാണ് അവസരം ലഭിക്കുക. പരിശീലനത്തിന് അവസരം ലഭിച്ചവരെ നേരിട്ട് വിളിച്ചറിയിക്കുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ രജിസ്‌ട്രേഷന്‍ സമയത്ത് 600/- രൂപ ഫീസ് അടയ്‌ക്കേണ്ടതാണ്.

ഓഫ്‌സെറ്റ് പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സിന് അപേക്ഷിക്കാം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗും സംയുക്തമായി നടത്തുന്ന ഒരു വര്‍ഷ ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് ഇന്‍ ഓഫ്‌സെറ്റ് പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ എസ്.എസ്.എല്‍.സി – പ്ലസ് ടു/ വി.എച്ച്.എസ്.ഇ/ ഡിപ്ലോമ അഥവാ തത്തുല്യ യോഗ്യത ഉള്ളവരായിരിക്കണം. പട്ടികജാതി/ പട്ടികവര്‍ഗ്ഗ/ മറ്റ് അര്‍ഹരായ വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ ഫീസ് ആനുകൂല്യം ലഭിക്കും. ഒ.ബി.സി/എസ്.ഇ.ബി.സി/മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. സി-ആപ്റ്റിന്റെ കോഴിക്കോട് സബ്‌സെന്ററിലാണ് കോഴ്‌സുകള്‍ നടത്തുത്. അപേക്ഷാഫോറം 100 രൂപയക്ക് നേരിട്ടും, 135 രൂപയ്ക്ക് തപാലിലും ഓഫീസര്‍ ഇന്‍ ചാര്‍ജ്, സി-ആപ്റ്റ്, റാം മോഹന്‍ റോഡ്, കോഴിക്കോട് എന്ന വിലാസത്തില്‍ ലഭിക്കും. ഫോണ്‍ (0495) 2723666, (0495) 2356591, 9400453069. website : www.captkerala.com. പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 15.

കെയര്‍ ടേക്കര്‍ അഭിമുഖം ഒക്ടോ. 8 ന്

മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീകളെ പുനരധിവസിപ്പിക്കുന്ന രാമവര്‍മ്മപുരത്തെ പ്രത്യാശഭവനില്‍ താമസിച്ച് പരിചരിക്കുന്നതിന് കരാര്‍ അടിസ്ഥാനത്തില്‍ മള്‍ട്ടി ടാസ്‌ക് പ്രൊവൈഡര്‍മാരെ നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു. എട്ടാം ക്ലാസ് വിജയിച്ചവരും സേവന മനോഭാവമുള്ള 50 വയസ്സില്‍ കവിയാത്ത സ്ത്രീകള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. താല്‍പ്പര്യമുള്ളവര്‍ വെള്ളകടലാസില്‍ സ്വയം തയ്യാറാക്കിയ അപേക്ഷ, ജനന തീയതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടൊയും സഹിതം ഒക്ടോബര്‍ 8, രാവിലെ 10.30 ന് രാമവര്‍മ്മപുരം പ്രത്യാശ ഭവന്‍ സൂപ്രണ്ടിന്റെ ഓഫീസില്‍ ഹാജരാകണം. ഫോണ്‍-04872325863

എന്‍ട്രന്‍സ് പരിശീലനത്തിന് പട്ടികജാതിക്കാര്‍ക്ക് ധനസഹായം

2023-24 അധ്യയന വര്‍ഷത്തെ പ്ലസ് ടു /വി എച്ച് .എസ്.സി പരീക്ഷയില്‍ സ്റ്റേറ്റ് സി.ബി.എസ്.ഇ ഐ.സി.എസ്.ഇ സിലബസുകളില്‍ പഠിച്ചിരുന്നവര്‍ക്ക് 24-25 വര്‍ഷം തെരഞ്ഞെടുത്ത സ്ഥാപനങ്ങളില്‍ എന്‍ട്രന്‍സ്പരിശീലനത്തിന് ധനസഹായം നല്കുന്ന പദ്ധതിയിലേക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അപേക്ഷ ക്ഷണിച്ചു. സ്റ്റേറ്റ് സിലബസുകളില്‍ ഒരു വര്‍ഷത്തെ മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനത്തിന് ചേരുന്നതിന് പ്ല ടു, വി.എച്ച്.എസ്.സി ക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി ഇംഗ്ലീഷ് വിഷയങ്ങളില്‍ ബി പ്ലസില്‍ കുറയാത്ത ഗ്രേഡും, എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരിശീലനത്തിന് ഫിസിക്‌സ്, കെമിസ്ട്രി, കണക്ക്, ഇംഗ്ലീഷ് വിഷയങ്ങളില്‍ ബി പ്ലസില്‍ കുറയാത്ത ഗ്രേഡും വാങ്ങി പാസായവരും, പ്ലസ്ടുവിന് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി ഇംഗ്ലീഷ് വിഷയങ്ങളില്‍ എ2 ഗ്രേഡില്‍ കുറയാത്ത മാര്‍ക്കുള്ള സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്കും, എ ഗ്രേഡില്‍ കുറയാത്ത മാര്‍ക്കുള്ള ഐസിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനം 6,00,000 രൂപയില്‍ അധികരിച്ചിട്ടില്ലാത്തവരുമായിരിക്കണം. ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ പ്ലസ് ടു മാര്‍ക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, സ്ഥാപനത്തില്‍ ഫീസ് അടച്ചതിന്റെ രശീതും, പഠിക്കുന്നു എന്നതിന് പരിശീലനസ്ഥാപനത്തിന്റെ കത്തും, ആധാര്‍, ബാങ്ക് പാസ്ബുക്കിന്റെ കോപ്പി എന്നിവ സഹിതം ബ്ലോക്ക് / മുനിസിപ്പാലിറ്റി / കോര്‍പ്പറേഷന്‍ പട്ടിക ജാതി വികസന ഓഫീസര്‍ക്ക് 11/10/2024, വൈകിട്ട് 5 മണിക്ക് മുന്‍പ് നിശ്ചിതമാതൃകയിലുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ ബ്ലോക്ക് മുനിസിപ്പാലിറ്റി കോര്‍പ്പറേഷന്‍ പട്ടികജാതി ഓഫീസുകളിലും ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും ലഭിക്കും. ഫോണ്‍-0487-2360381

ഓരുജല മത്സ്യ കൃഷിയ്ക്ക് അപേക്ഷിക്കാം

ജില്ലയില്‍ പ്രധാന മന്ത്രി മത്സ്യ സമ്പദ യോജന പദ്ധതിയില്‍ നടപ്പിലാക്കുന്ന ബയോഫ്‌ലോക് കുളത്തിലെ ചെമ്മീന്‍ കൃഷി (ഓരുജലം) മിനിമം 25 സെന്റ് (18 ലക്ഷം രൂപ), റീസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം (എസ്.സി വിഭാഗം) (7.5 ലക്ഷം രൂപ) എന്നീ പദ്ധതികളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷ എല്ലാ മത്സ്യഭവനുകളിലും ലഭിക്കും. താല്പര്യമുള്ളവര്‍ പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം അതാത് യൂണിറ്റ് ഓഫീസുകളില്‍ (അഴിക്കോട്/പീച്ചി ചേറ്റുവ/ചാലക്കുടി/നാട്ടിക/ ചാവക്കാട്/ കേച്ചേരി/ വടക്കാഞ്ചേരി/ഇരിങ്ങാലക്കുട) ഒക്ടോബര്‍ 09ന് 4 മണിയ്ക്ക് മുമ്പായി സമര്‍പ്പിക്കേണ്ടതാണ്. ഫോണ്‍-9746595719

അസിസ്റ്റന്റ് ഡെന്റല്‍ സര്‍ജന്‍ ഒഴിവ്

ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ (അലോപ്പതി) അസിസ്റ്റന്റ് ഡെന്റല്‍ സര്‍ജന്‍ തസ്തികയില്‍ താല്‍ക്കാലിക വ്യവസ്ഥയില്‍ നിയമിക്കുന്നതിന് താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ 8, വൈകീട്ട് 5 മണിയ്ക്ക് മുന്‍പായി കേരള ഡെന്റല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്്, ബിഡിഎസ് ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, പ്രായം തെളിയിക്കുന്നതിനുള്ള രേഖ, ആധാര്‍ എന്നിവയുടെ പകര്‍പ്പും സഹിതം ത്യശ്ശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം)ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. തുടര്‍ന്ന് ഒക്ടോബര്‍ 9 ന്, രാവിലെ 10.30 ന് രേഖകളുടെ അസലുമായി തൃശ്ശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) നടത്തുന്ന ഇന്റര്‍വ്യൂവില്‍ ഉദ്യോഗാര്‍ത്ഥികള്‍ ഹാജരാകേണ്ടതാണ്.

സര്‍ജന്റ് : ശാരീരീക അളവെടുപ്പും അഭിമുഖവും 9ന്

ജില്ലയില്‍ വിവിധ വകുപ്പുകളില്‍ സര്‍ജന്റ് തസ്തികയിലേക്ക് 2024 ജൂണ്‍ 10 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ (Direct & By-Transfer) (Cat. No.716/22 & 717/22) ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ ശാരീരിക അളവെടുപ്പും അഭിമുഖവും ഒക്ടോബര്‍ 9ന് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍, തൃശ്ശൂര്‍ ജില്ലാ ആഫീസില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്കുളള അറിയിപ്പ് എസ്എംഎസ്, പ്രൊഫൈല്‍ മെസേജ് മുഖേന നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് നിശ്ചിത സമയത്തും സ്ഥലത്തും ഹാജരാകേണ്ടതാണ്.

മഞ്ഞ, പിങ്ക് റേഷന്‍കാര്‍ഡ് മസ്റ്ററിംഗ് ഒക്ടോബര്‍ 8 വരെ

ജില്ലയില്‍ മുന്‍ഗണനാ വിഭാഗം (മഞ്ഞ, പിങ്ക്) റേഷന്‍കാര്‍ഡുകളിലെ മുഴുവന്‍ അംഗങ്ങളുടെയും ഇ-കെവൈസി മസ്റ്ററിംഗ് ഒക്ടോബര്‍ 8 വരെ ദീര്‍ഘിപ്പിച്ചു. സൗജന്യ റേഷന്‍ ലഭിക്കുന്നവരുടെ ഇ-കെവൈസി അപ്ഡേഷന്‍ ബയോമെട്രിക് വിവരങ്ങളിലൂടെ ഉറപ്പാക്കുന്നതിനാണ് മസ്റ്ററിംഗ് നടത്തുന്നത്. മസ്റ്ററിംഗ് സമയത്ത് റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവ കരുതേണ്ടതാണ്.

Leave a Comment

Your email address will not be published. Required fields are marked *