ലാബ് ടെക്‌നിഷ്യന്‍ ഒഴിവ്
പറപ്പൂക്കര കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് ടെക്‌നിഷ്യന്‍ ആയി ജോലി ചെയ്യുവാന്‍ സന്നദ്ധതയുള്ളവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷകര്‍ പ്ലസ് ടു, ഡി.എം.എല്‍.ടി. / ബി.എസ്.സി. എം.എല്‍.ടി. (പാരാമെഡിക്കല്‍ രജിസ്‌ട്രേഷന്‍) യോഗ്യതയുള്ളവരായിരിക്കണം. അപേക്ഷകള്‍ ഈ മാസം 14നി വൈകുന്നേരം 4 മണിക്ക് മുമ്പായി മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് കുടുംബാരോഗ്യ കേന്ദ്രം, പറപ്പൂക്കര, നെല്ലായി പി.ഒ എന്ന വിലാസത്തില്‍ ഓഫീസില്‍ ലഭിച്ചിരിക്കണം.
ആംബുലന്‍സ് ഡ്രൈവറെ ആവശ്യമുണ്ട്
പറപ്പൂക്കര കുടുംബാരോഗ്യകേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ആംബുലന്‍സ് ഓടിക്കുന്നതിന് തയ്യാറായിട്ടുള്ളവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. താല്‍പര്യമുള്ളവര്‍ െ്രെഡവര്‍ ലൈസന്‍സ് രേഖകള്‍ സഹിതം ഒക്ടോബര്‍ 14 വൈകുന്നേരം 4 മണിക്ക് മുന്‍പായി മെഡിക്കല്‍ ഓഫീസര്‍ ഇന്‍ചാര്‍ജ്ജ്, പറപ്പൂക്കര കുടുംബാരോഗ്യകേന്ദ്രം, പന്തല്ലൂര്‍, നെല്ലായി പി.ഒ, പിന്‍ 680305 എന്ന വിലാസത്തില്‍ അപേക്ഷകള്‍ പറപ്പൂക്കര കുടുംബാരോഗ്യ കേന്ദ്രം ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.
ട്രേഡ്‌സ്മാന്‍ നിയമനം
തൃശ്ശൂര്‍ സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിഭാഗത്തില്‍ ട്രേഡ്‌സ്മാന്‍ തസ്തികയിലെ നിലവിലുള്ള ഒഴിവുകള്‍ നികത്തുന്നതിന് താല്‍ക്കാലികമായി ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പരീക്ഷ/ കൂടിക്കാഴ്ച ഒക്ടോബര്‍ 14 ന് രാവിലെ 10 ന് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി www.gectcr.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
സത്രീ തൊഴിലാളികളെ ആവശ്യമുണ്ട്
പറപ്പൂക്കര പഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ ആയ്യുര്‍വേദ കമ്പനിയിലേക്ക് സ്ത്രീ തൊഴിലാളികളെ ആവശ്യമുണ്ട് – വിളിക്കുക: 9446575814.